ഇല്ലെനിക്കു ചിറകുകള് സ്വപ്നങ്ങളു
പാറിപ്പറന്നു ചാരത്തു വന്നണയാന്‍ സഖി ..
ഒരു ചിറകടി ശബ്ദം അതെന്നോര്മയില്
ഒരു മധുരക്കിനാവിന്റെ ചിലങ്കകള്തീര്ത്തതു ..
ഓര്‍ക്കുന്നു നീ അന്ന് ഒരിളം തെന്നലായി
എന്നെ തഴുകി തലോടുന്ന ദിനങ്ങളോക്കെയും
ഒരു ചുടു നിശ്വാസത്തിന് നേര്‍ത്ത മര്മ്മരങ്ങളായി..
പറയാതെ വന്ന വിരുന്നുകാരി നീ
എന്‍ ഹൃദയത്തെ ഒരു സ്വപ്ന ലോകത്തിന്
അധിപനാക്കി .
ഒരു പുലരി പുഞ്ചിരിച്ച നേരം നീ സ്നേഹത്തിന്
ഒരു വെള്ള തൂവല്‍ പൊഴിച്ച ങ്ങുദൂരെ -
കൂടുകള്‍ കൂട്ടാന്‍ ശിഖരങ്ങളില്ലാത്ത
മരങ്ങളുടെ നാട്ടിലേക്ക് മാലാഖയായി
എന്‍ മറുപടി കേള്‍ക്കാതെ പറന്നങ്ങുപോയി ...
ഒരു ചിറകടി ശബ്ദം എന്‍ കാതില്‍
മുഴങ്ങുമ്പോള്‍ എനിക്കന്നു ചിറകുകള്
സ്വപ്നങ്ങള്‍ , പിന്നൊരു പറവയായി
നിന് ചാരെ എന്നെന്നും നിന് മിഴികളായി
ഞാന്‍ മാറാന്‍ കൊതിക്കുന്നു സഖി .....
പുലരട്ടെ പകലുകള്‍
എന്‍ മുന്നിലിനി ഒരു പകല്‍ മാത്രം
അന്നൊരു ചിറകടി കേട്ടു നീ ഉണരുമ്പോള്‍
അറിയുന്നു പ്രണയത്തിന് ഋതു മന്ത്രണം .............
പാറിപ്പറന്നു ചാരത്തു വന്നണയാന്‍ സഖി ..
ഒരു ചിറകടി ശബ്ദം അതെന്നോര്മയില്
ഒരു മധുരക്കിനാവിന്റെ ചിലങ്കകള്തീര്ത്തതു ..
ഓര്‍ക്കുന്നു നീ അന്ന് ഒരിളം തെന്നലായി
എന്നെ തഴുകി തലോടുന്ന ദിനങ്ങളോക്കെയും
ഒരു ചുടു നിശ്വാസത്തിന് നേര്‍ത്ത മര്മ്മരങ്ങളായി..
പറയാതെ വന്ന വിരുന്നുകാരി നീ
എന്‍ ഹൃദയത്തെ ഒരു സ്വപ്ന ലോകത്തിന്
അധിപനാക്കി .
ഒരു പുലരി പുഞ്ചിരിച്ച നേരം നീ സ്നേഹത്തിന്
ഒരു വെള്ള തൂവല്‍ പൊഴിച്ച ങ്ങുദൂരെ -
കൂടുകള്‍ കൂട്ടാന്‍ ശിഖരങ്ങളില്ലാത്ത
മരങ്ങളുടെ നാട്ടിലേക്ക് മാലാഖയായി
എന്‍ മറുപടി കേള്‍ക്കാതെ പറന്നങ്ങുപോയി ...
ഒരു ചിറകടി ശബ്ദം എന്‍ കാതില്‍
മുഴങ്ങുമ്പോള്‍ എനിക്കന്നു ചിറകുകള്
സ്വപ്നങ്ങള്‍ , പിന്നൊരു പറവയായി
നിന് ചാരെ എന്നെന്നും നിന് മിഴികളായി
ഞാന്‍ മാറാന്‍ കൊതിക്കുന്നു സഖി .....
പുലരട്ടെ പകലുകള്‍
എന്‍ മുന്നിലിനി ഒരു പകല്‍ മാത്രം
അന്നൊരു ചിറകടി കേട്ടു നീ ഉണരുമ്പോള്‍
അറിയുന്നു പ്രണയത്തിന് ഋതു മന്ത്രണം .............
No comments:
Post a Comment