Pages

Sunday 29 April 2012

യേശു ദേവന്റെ
ശിരസിലിരിക്കുന്ന
മുള്‍ക്കിരീടം .
 നോഹയുടെ പേടകത്തില്‍
കയറാതെ പോയ കാക്കകളുടെ
അനന്തരാവകാശികളെ നോക്കി പറഞ്ഞു

ഇതെന്‍റെ ധര്‍മ്മമാണ്

ചെയ്തുപോയ പാതകത്തില്‍ നിന്നും
കരകയറാതെ ഇന്നും കാക്കകളുടെ
അന്തരവകാശികള്

ജര്‍മ്മന്‍ തോക്കുകളില്‍
അസ്തമിച്ച ജീവനുകളുടെ
പ്രേതങ്ങള്‍ക്ക് വാതില്‍
തുറന്നു കൊടുത്തുകൊണ്ട്
ഹിറ്റ്ലറുടെ ശിരസ്സ് പിളര്‍ത്തി
പുറത്തുകടന്ന വെടിയുണ്ടയും
അത് തന്നെ പറഞ്ഞു ...

വാതില്‍ തുറക്കുന്നതും കാത്തു
ചില പ്രേതങ്ങള്‍ ഇന്നും കാത്തിരിക്കുന്നു ..

ഉറക്കം ഉണര്‍ന്നാല്‍
പ്രവാചകന്റെ പുണ്ണ്യ മേനിയില്‍
ഈന്തപ്പനയോലയുടെ ശേഷിപ്പ്
തെളിഞ്ഞു നില്‍ക്കുമെന്ന് പ്രസംഗിച്ച
ഒരു അനുചരന്‍റെ വിയര്‍പ്പ്‌ ഒപ്പാന്‍
വിദേശ വാഹനം

മാനവികതക്ക് വേണ്ടി
വിറ്റതു ആ പ്രവാചകന്‍റെ
അധ്യാപനങ്ങള്‍ തന്ന ധര്‍മ്മങ്ങളെ

ഗാന്ധിജിയുടെ നെഞ്ച്
തകര്‍ത്ത വെടിയുണ്ട മാത്രം പറഞ്ഞു
ഇതെന്‍റെ ധര്‍മ്മമേയല്ല..






















Friday 27 April 2012

മുറ്റത്തെ കല പില ശബ്ദങ്ങള്‍
എന്റെ ആത്മാവിനെ കുത്തി
 നോവിക്കുന്നു ...

എരിഞ്ഞു തീരും
ചന്ദനത്തിരിതന്‍ ആത്മാവ്
ചാരമായി തീരും നേരം
എന്റെ മന്ജ്ജല്‍ വരും

കരയരുത്
എന്റെ വിയര്‍പ്പ്
ആസ്വദിച്ച പ്രിയതമയോട്
ആദ്യ ഒസിയത്ത് ,

അലക്ഷ്യമായ വസ്ത്രം
ധരിച്ചു നീ അട്ടഹസിക്കുമ്പോള്‍
വസ്ത്രം തരുന്ന വിടവില്‍ക്കൂടി
നിന്റെ മേനിയില്‍ ചില കണ്ണുകള്‍
സ്വയഭാഗം ചെയ്യാന്‍ ഒരു മറ തേടും ..


എന്റെ ഖബറില്‍ പിടിമണ്ണിടുന്ന
മക്കളോട്

മണ്ണിനു വേണ്ടി
കൊല വിളി നടത്തരുത്
ഈ മൈലാഞ്ചിക്കടിനു താഴെ
മറ്റൊരു വീടൊരുങ്ങുന്നു
നിങ്ങള്‍ക്കും ..


ഓര്‍മകളില്‍ നെടുവീര്‍പ്പിന്‍
നിശ്വാസം ഏകാന്തതയില്‍
കൂട്ടുവരുമ്പോള്‍ എന്നെ
സ്മൃതി പഥങ്ങളില്‍ കൊണ്ടുവരുന്ന
സുഹൃത്തുക്കളോട്

ഞാന്‍ നിങ്ങള്ക്ക് പകുത്തു തന്നത്
എന്റെ ഹൃദയത്തെയായിരുന്നു..







Tuesday 24 April 2012

ആഴം
---------
സമുദ്രത്തിന് ആഴമളക്കാന്‍
അളവുകോല്‍ പ്രപഞ്ചത്തിലില്ല

അമ്മയുടെ സ്നേഹത്തിനും !!!
--------------------------------------------

അകലം
-----------
രണ്ടു വിരലിന്‍ ഇടയിലുള്ള
അകല്‍ച്ച മാത്രം
ഹൃദയം കൊണ്ടടുത്തവരുടെ
പിണക്കത്തിന് !!!!
--------------------------

പ്രണയം
-------------
പുഴക്കപ്പറത്തു
പ്രണയമുണ്ടായിരുന്നുവെന്ന്
കടത്ത് തോണിയറിഞ്ഞത്
ഇന്നലെ പെയ്ത മഴയില്‍
ഒരുകുടക്കീഴില്‍ ഒരു ഹൃദയമായി
ചെര്‍ന്നിരിന്നപ്പോള്‍ !!!!
-------------------------------

വിശപ്പ്‌
------------
വേനലവധിയില്‍
ഉച്ചക്കഞ്ഞി പാത്രത്തിനും
അവധിക്കാലമായതിനാല്‍
എപ്പഴോ കത്തിയെരിഞ്ഞ
തീയുടെ ശേഷിപ്പില്‍
അടുപ്പ് അനാഥമായ വീട്ടില്‍
വിശപ്പിന്റെ വിളിക്കുത്തരം നല്‍കുന്നത്
അടുത്ത വീട്ടിലെ ഔദാര്യം ...
------------------------------------------

മരണം
----------
വരുന്ന വിവരത്തിനു
കത്തെഴുതിയില്ല

വരുത്തില്ലെന്ന് വാശിപിടിചാലോ
അതുകൊണ്ടാകാം

ഉറങ്ങിക്കിടന്ന അച്ഛനെ
ഉണര്‍ത്താതെ കൊണ്ടുപോയത് !!!
---------------------------------------------------

















Sunday 22 April 2012

നിന്‍ കുപ്പിവള
കിലുക്കി ഉണര്‍ത്തിയത്
കവിതകള്‍ ഉറങ്ങിക്കിടന്ന
എന്‍ ഹൃദയത്തെ ..

നീ പാടിയുണര്ത്തിയത്
എഴുതാന്‍ ബാക്കി വെച്ച
എന്‍ പ്രണയ ഗീതങ്ങളെ ..

ഉറക്കം പരിഭവിക്കും
രാവുകളില്‍ നാണത്താല്‍
മുഖം മറയ്ക്കും നിലാവിന്‍
ഭംഗിയില്‍ നിന്‍ മുഖം എന്‍
സ്മൃതിപഥങ്ങള്‍ക്ക്
ഉന്മാദ ലഹരി ..

പൊട്ടിയ വളകള്‍
പ്രണയ കാവ്യങ്ങള്‍ എഴുതിയ
എന് ഹൃദയം കൊണ്ട്
പൊതിഞ്ഞു വെച്ചത്
നഷ്ട പ്രണയത്തിന്‍
കവിതകള്‍ രചിക്കാനല്ല ..

ഒരിക്കല്‍ നീ തിരിഞ്ഞു
നോക്കുമ്പോള്‍
ഉദയ സൂര്യന്‍റെ പ്രഭ പോലെ
നിലാമഴ പോലെ
എന്‍ പ്രണയവും
സത്യമായിരുന്നു എന്ന്
നിന്‍ നെഞ്ചകം നിന്നോട്
പറയുന്നതിനുവേണ്ടി











Saturday 21 April 2012

അന്‍പതേക്കറിലേക്ക്
അഞ്ചു സെന്റിലെ
സര്‍വ്വേക്കല്ല് ചാഞ്ഞു വീണപ്പോള്‍
അതിരുകെട്ടി അടച്ച
അയല്‍പക്കത്തെ ജന്മിയെ
ശപിച്ച ഉമ്മയോട്‌ ഉപ്പ പറഞ്ഞത്

ജന്മഭൂമിയുടെ നടുഭാഗം
വന്മതില്‍ കെട്ടിയടച്ച
ഇസ്രായേലിന്‍റെ
ക്രൂരതയില്‍ വിലപിക്കുന്ന
ഫലസ്തീനിന്‍ ജനതയുടെ
കണ്ണുനീരിന്റെ കഥകളെക്കുറിച്ച് .....
















Friday 20 April 2012

ഇന്നലെ ഞാന്‍ കണ്ടു ആമുഖം ....

ഒരിക്കല്‍ ഒരു  യാത്രയില്‍ മൌനത്തിന്‍ ഇടവേളകള്‍ നല്‍കാതെ പരിചയത്തിന്‍ മണിമുഴക്കം കേല്‍പ്പിച്ചു     ഒടുവില്‍ പാതിവഴിയില്‍ യാത്ര പറഞ്ഞു പോയ  ആമുഖം ..
പറയാന്‍ ബാക്കിവെച്ച  വേദനകള്‍ സ്വയം അടക്കം ചെയ്ത എന്‍ കല്ലറയില്‍ സാന്ത്വനത്തിന്റെ മെഴുകിതിരി വെട്ടവുമായി  ആ സുന്ദര മുഖം  ഇന്നീ കല്ലറയില്‍ വെളിച്ചവുമായി നില്‍ക്കുന്നു ... നന്ദി പറയാന്‍ അര്‍ഹനല്ല ഞാന്‍ ,

കാലത്തിന്റെ കൈവിരല്‍ തട്ടി അണയാതിരിക്കട്ടെ  ആ ദിവ്യ പ്രകാശം ...

Thursday 19 April 2012

ബൂട്സിന്റെ കാലൊച്ചകള്‍
ഉറക്കം കെടുത്തുന്നു ..

പകലിന് രാത്രിയെക്കള്‍
ഇരുളിടും ദിനങ്ങള്‍
മരണക്കുറിപ്പ് കാണിച്ചു
ഭയപ്പെടുത്തുന്നു .

ഉദയവും ഉച്ചയും തന്നു
അസ്തമിക്കാന്‍ പോകുന്ന
സൂര്യനോട് പോകരുതേയെന്നു
വെറും വാക്ക് പറയും

ഇന്നലെ അത്താഴത്തിനു
കൂട്ടിരുന്ന ചളുങ്ങിയ
പാത്രത്തിന്‍ കിലുക്കം
ഇന്ന് നിശ്ചലമായതും കണ്ട്.

ഒടുവിലൊരുത്താഴ വിരുന്നിനു
വിളമ്പിയ ബിരിയാണിയില്‍
ഒടുവിലത്തെയന്നമെന്നഴുതിയ
വരികള്‍ കുറിച്ചിരുന്നു

അടുത്തുവരുന്ന ബൂട്ട്സുകളുടെ
കാലൊച്ചകള്‍ നിശബ്ദയത്
അവസാനത്തെ ആഗ്രഹം
എന്തന്നറിയാന്..

ആഗ്രഹം വെളിപ്പെടുത്തി

"ഞാന്‍ മരിച്ചു കഴിഞ്ഞു
ഇതെന്‍റെ ശവമാണ്
എന്നെ ശവക്കല്ലറയിലേക്കെടുക്കു...


























Tuesday 17 April 2012

ചതികള്‍ക്ക് ചരിത്രം
തുടങ്ങിയത്ന്റെ
പഴക്കമുണ്ടെന്നു
പഴമകാര്‍ പറഞ്ഞു ..

ശിരസുപിളര്ത്തി
പകയുടെ കനല്‍
കെടുത്തിയ "ആദമിന്റെ "
മകന്‍ "ഖാബീല്‍ "ചതിയുടെ
പിതാവെന്ന് പള്ളിയിലെ
മുല്ലാക്ക ആദ്യം ചൊല്ലിത്തന്നത്
ഇടവഴി കടന്നുപോകും
ഭര്ത്യമതിയുടെ മാറില്‍
ചതിയുടെ കണ്ണുകളെറിഞ്ഞ്..

ഉച്ചപട്ടിണ്ണി
അടുത്തവീട്ടിലെ മാവിന്‍
ചുവട്ടില്‍ കിളികൊത്തിയ
ശേഷിപ്പിന്‍ മാമ്പഴം
പെറുക്കിയെടുക്കും സമയം
നഗ്നമായ മേനിയില്‍
കൊന്നക്കമ്പിന്‍ അടയാളം
പതിപ്പിച്ച ചോരക്കണ്ണുകളെ
മാതാവ്‌ ശപിച്ചത്  പള്ളിക്കാട്ടില്‍
ഉറങ്ങാന്‍ പിതാവിനെ
കൂട്ടിക്കൊണ്ടുപോയ വിധിയുടെ
ചതിയെ ഓര്‍ത്തു വിലപിച്ചുകൊണ്ട്..

ഭര്‍ത്താവിന്‍ മുന്നില്‍
നാണം അഭിനയിച്ചവല്‍
രഹസ്യ കാമുകന്റെ രഹസ്യ
കാമറയില്‍ "അഭിനയം "
മറന്നത് സുഹൃത്തിന്റെ
മൊബൈലില്‍ കണ്ട പകച്ചു നില്‍ക്കും
സമയം
പ്രിയതമന്‍റെ മൊബൈലില്‍
ഭര്‍ത്താവിനെ ഉറക്കികിടത്തിയ
രഹസ്യകാമുകിയുടെ സന്ദേശം
"നാളെ ഞാന്‍ തനിച്ചാണ് വരണം"

ചതികളുടെ ചങ്ങലക്കിലുക്കങ്ങള്‍
അസ്തമിക്കില്ല ..



















Monday 16 April 2012

കാത്തിരിപ്പ് ..

നീ എന്നു വരും ?

നിന്‍റെ വരവിനായി
വീടൊരുങ്ങുന്നു

പുത്തനുടുപ്പുകള്‍
അച്ഛന്‍ നിനക്കായി
വാങ്ങി കാത്തിരിക്കുന്നു.

വരവറിഞ്ഞ നിമിഷം
അമ്മ തന്‍ നെഞ്ചകം
ആനന്ദ മഴയില്‍ ..

വരവടുത്തപ്പോള്‍
ഉറക്കം പരിഭവിച്ചുനിന്ന
രാവുകളില്‍ അമ്മ കാതോര്‍ത്തു
നിന്‍വിളി കേള്‍ക്കാനായി

ഒരിക്കല്‍
ഒരുപകല്‍ അസ്തമിച്ചപ്പോള്‍
ഉദയം ചെയ്ത നിലാവിന്‍
ഭംഗിയില്‍ മരണ വേദന മറന്ന
അമ്മ കണ്ടു കരയുന്ന
മുഖവുമായി  നിന്‍റെ വരവ്

മരണ കവാടം തുറക്കുന്നതും
നോക്കിയിരിക്കും മുത്തശ്ശി
മൊഴിഞ്ഞത് "അച്ഛന് കൊള്ളിവെക്കാന്‍"
ഒരുമകനെ ദൈവം കൊടുത്തു
മരിക്കുമ്പോള്‍ അവസാന തുള്ളി
വെള്ളം നല്‍കാന്‍ ഒരു പെണ്‍കുട്ടിയെയും
നീ നല്‍കു ഭഗവാനെ ...

വീണ്ടുമൊരു കാത്തിരിപ്പ്










Sunday 15 April 2012

രണ്ടായിരത്തി പതിനൊന്നു മെയ്‌ ഇരുപത്തിയൊന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. {.മൂന്നുമാസത്തെ അവധിക്കു നാട്ടില്‍ വന്ന സമയം }ഒരു മഴയ്ക്ക് തയ്യാറായി മേഘം മൂടിക്കെട്ടിനില്‍ക്കുന്നു ,ഉമ്മറത്ത്‌ ശൂന്യതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ .സുഹൃത്ത്‌ ബനീഷിന്റെ ഫോണ്‍കോള്‍ ശൂന്യതയില്‍ നിന്നും എന്നെ തട്ടിയുണര്‍ത്തി ." ഉസ്താജി വീട്ടിലാണോ ?" ( എന്നെ ഉസ്താദ് എന്നാണു അവന്‍ വിളിക്കുന്നത്‌ ,എന്റെ നാട്ടിലെ ഏക സുഹൃത്താണ് ബനീഷ്‌ ,അവന്റെ വീടുമായി ഒരാത്മ ബന്ധമാണ് എനിക്കും ) " അതെ ' ഞാന്പറഞ്ഞു , " അഞ്ഞുമിനിട്ടിനകം ഞാന്‍ വരാം എവിടെയും പോകരുതുട്ടോ " ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഭാര്യ ചായയുമായി വന്നു ," ഒരു ചായ ബനിക്കും എടുത്തോളൂ" ഞാന്‍ ഭാര്യയോടായി പറഞ്ഞു . മഴ തുള്ളിയിടാന്‍ തുടങ്ങി .മഴയോടൊപ്പം ബനീഷും പടികടന്നു വന്നു , കൈല്‍ ഒരു പൊതിയുമായി . " എന്തായിത് പൊതിയില്‍ ?" ഞാന്‍ ചോദിചു  " അഴിച്ചു നോക്ക് ഉസ്താദ്‌ജി "  പൊതിയഴിച്ചപ്പോള്‍  എം ടി സാറിന്റെ " കാലം "എന്ന നോവലായിരുന്നു . പണ്ടെപ്പോഴോ എന്‍റെ അനുവാദം ചോദിക്കാതെ എടുത്തുകൊണ്ടുപോയി നഷ്ട്ടപ്പെടുതിയത്തിനു പകരമായി ഇപ്പോള്‍ പുതിയത് വാങ്ങി വന്നതാണ് ബനി. "എനിക്ക് ഇപ്പോഴാണ് സമാധാനമായത് ഉസ്താജി" ബനി പറഞ്ഞു , " വേണ്ടായിരുന്നു " എന്ന് ഞാനും .  പുസ്തകത്തില്‍ എം ടി സാറിനെ പരിചയപ്പെടുത്തുന്ന പേജില്‍ താഴെയായി അഡ്രസ്സ് കൊടുത്തിരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് ബനി പറഞ്ഞു  " നമുക്ക് സാറിനെ കാണാന്‍ പോയാലോ ?"   ഏയ് സാറിനെ കാണാന്‍ പറ്റില്ല , അവരൊക്കെ തിരക്ക് പിടിച്ച ജീവിതത്തില്‍ കഴിയുന്നവരാണന്നു പറഞ്ഞുകൊണ്ട്  ആ വിഷയം അവിടെ അവസാനിപ്പിക്കാന്‍ ഞാന്‍ ഒരുങ്ങി ." നമുക്കൊന്ന് വിളിച്ചു ചോദിച്ചാലോ ? "  

Saturday 14 April 2012

മൌനം ...

ഈരേഴു ലോകങ്ങള്ക്കഥിപന്‍
മൌനത്തിലാണ് ...!!

പണ്ടു ധര്‍മ്മ സമരത്തിന്‍
രക്തം വീണ കുരുക്ഷേത്രത്തിനു
സാക്ഷ്യം നിന്ന  ഭൂമിയും
പിന്നെ ചടങ്ങ് നിര്‍വഹിച്ചു
മടങ്ങുന്ന സൂര്യനും
നഷ്ട സ്വപ്‌നങ്ങള്‍ കാണുന്ന
നിലാവും 
അന്തിമയങ്ങുമ്പോള്‍
അച്ഛന്‍ കൂട്ടുവരുന്ന
ചാരായത്തിന്‍ മുഖം
മുത്തശ്ശിക്കഥകളിലെ
രാക്ഷസനാകുമ്പോള്‍
അമ്മയും

മാതൃകയാകേണ്ട മതനേതാക്കള്‍
മതമൂല്യങ്ങളെ
പ്രസംഗ ക്കുറിപ്പെഴുതിയ
പേപ്പറിന്‍ അവസ്ഥയാക്കിയപ്പോള്‍
രക്തത്തിന് നിറങ്ങള്‍ നിശ്ചയിച്ചു
അണികളും

പ്രണയ കഥയിലെ
നായികയുടെ സ്മരണയില്‍
അന്തി വെയില്‍ അസ്തമിക്കും നേരം
തഴുകിവരും നനുത്ത കാറ്റില്‍
ഓര്‍മകള്‍ അയവിരക്കും
നായകനും മൌനത്തിലാണ് ...

മൌനത്തിന്‍ അവസ്ഥാന്തരങ്ങള്‍
അവസാനിക്കാത്ത യാത്രയിലാണ്























Thursday 12 April 2012

ഓര്‍മയിലെ വിഷു

വിഷു എനിക്ക് പ്രിയപ്പെട്ടതാണ് ...
ബാല്യം എന്നും ആഗ്രഹിച്ചത്‌ എല്ലാ മാസവും വിഷു ആകണം എന്നായിരുന്നു . ഉതൃട്ടാതി നാളില്‍ ജനിച്ച എനിക്ക് ഐശ്വര്യമുണ്ടെന്നു അടുത്ത വീട്ടിലെ അമ്മ പറയുമായിരുന്നു .അതുകൊണ്ടാകമത്രേ .എല്ലാ മലയാളമാസവും ഒന്നാം തിയതി പുലര്‍ച്ചെ വീടിനു ഐശ്വര്യമുണ്ടാകാന്‍ വലതുകാല്‍ വെപ്പിച്ചു വീട്ടിലേക്കു ആരാധനയോടെ എന്നെ ക്ഷണിച്ചിരുത്തിയത്. ഒരു ഗ്ലാസ്സ് ചായയും ഒരു രൂപയും അമ്മ കൈനീട്ടമായി തരും , സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും .വിശപ്പിനു ഭക്ഷണം തരുന്നതില്‍ ആ അമ്മക്ക് വലിയ മനസ്സായിരുന്നു .ഉപ്പയുടെ രോഗം ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടപ്പോള്‍ .പലപ്പോഴും ആ അമ്മ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി എന്നെ ഊട്ടിയിരുന്നു ,ഒപ്പം എന്റെ കൂടപ്പിറപ്പുകള്‍ക്കും .ഉപ്പ മരണപ്പെടുന്ന ദിവസം വരെ വൈകുന്നേരം പാല്‍ ചായ അമ്മയുടെ വകയായിരുന്നു , സാര്‍ എന്ന് അമ്മ ഉപ്പയെ വിളിക്കുമ്പോള്‍ ഉമ്മ എതിര്‍ത്തിരുന്നു , വിഷുവിനു ആഘോഷമാണ്. മദ്രാസില്‍ ജോലിയുള്ള രണ്ടു മക്കളും ,നാട്ടിലുള്ള മറ്റു മക്കളും ഒത്തുകൂടി അമ്മയുടെ വീട് പ്രകാശങ്ങളില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കും .തലേ ദിവസം കഴുകി ഉണക്കിയ ഉടുപ്പും നിക്കറും ഉമ്മ കരിപ്പെട്ടിയില്‍ തേച്ചു മടക്കി വെക്കും .സുബഹി നിസ്ക്കാരത്തിനു ഉമ്മ ഉണരുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും ,കുളി കഴിഞ്ഞു അലക്കി തേച്ച വസ്ത്രമിട്ടു കഴിയുമ്പോള്‍ അമ്മയുടെ വിളികേല്‍ക്കാം .......അഴിഞ്ഞു കിടക്കുന്ന മുടിയില്‍ നിന്നും ഈറന്‍ ഇടുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാമായിരുന്നു .മനസ്സിലെ സന്തോഷം മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നത് ആ ചിരിയില്‍ കാണാമായിരുന്നു .വലതുകാല്‍ വെച്ച് അകത്തു കയറുമ്പോള്‍  ചന്ദന ത്തിരിയുടെ സുഗന്ധം സിരകളിലേക്ക് അടിച്ചു കയറുമായിരുന്നു .ഏലക്കയുടെ ശേഷിപ്പ് പൊങ്ങിക്കിടന്ന പാല്‍ചായകുടിച്ചു കഴിയുമ്പോള്‍ കൈനീട്ടമായി പത്തുരൂപയുടെ ഒറ്റ നോട്ടു അമ്മ എനിക്ക് നീട്ടും .അതുംവാങ്ങി പടിയുറങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മ വിളിച്ചു പറയും ." ഉമ്മയോട് പറയണം ഇന്നും ഭക്ഷണം എല്ലാവര്‍ക്കും ഇവിടെനിന്നാണന്നു ട്ടോ ,"  .........സ്നേഹത്തിന്റെ നിറകുടമാണ് ആ അമ്മ ...ഇന്നും ആ ബന്ധം ആത്മബന്ധമായി തുടരുന്നു ....ഓരോ അവധിക്കും ഞാന്‍ വരുമ്പോള്‍ അമ്മയെ കാണാന്‍ പോകും .ഓടിവന്നു പുണരുമ്പോള്‍ എന്‍ മിഴികള്‍ നിറയുമായിരുന്നു .......ഓരോ വിഷുവും ഞാന്‍ ആ അമ്മക്ക് സമര്‍പ്പിക്കും ...സര്‍വേശ്വരന്‍ ആ അമ്മക്ക് ആയൂരരോഗ്യ സൌക്യം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ......എന്റെ കൂട്ടുകാര്‍ക്കു സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ....‍

Tuesday 10 April 2012

ഇതൊരു സ്വപ്നമായിരുന്നു ..

ഈ മനോഹര സന്ധ്യയില്‍
ഇരുകരങ്ങളും ചേര്‍ത്ത്
ഒരു ഹൃദയമായി
തിരകളുടെ സ്പര്‍ശനങ്ങളില്‍
പ്രണയത്തിന്‍ നനുത്ത
ഓര്‍മകളുമായി നടക്കും
ഇണക്കിളികളാകാന്‍ ...

ഹൃദയം തുറന്നു കൊടുക്കും
സാഗരത്തിന്‍ സ്നേഹങ്ങള്‍ക്ക്
സമ്മാനമായി ചുംബനം കൊടുത്തു
സാഗരത്തെ പൊന്നില്‍ കുളിപ്പിച്ച
അസ്തമയ സൂര്യനെ നോക്കിയിരിക്കാന്‍ ..

സ്വപ്നം പുലര്‍ന്നപ്പോള്‍
സാഗരം ഹൃദയ കവാടം
കൊട്ടിയടച്ചു
നിലാവിനു തുറന്നുകൊടുക്കാന്‍
പരിഭവം പറയാതെ
അന്നും ചുംബനം നല്‍കി
അസ്തമയ സൂര്യന്‍
വിടചൊല്ലി
നിലാവിന്‍ ആശംസകള്‍
നല്‍കി ..









Monday 9 April 2012

എനിക്ക് മരണമില്ലേ ..?
ജാതകം എഴുതിയ
കണിയാന് പിഴച്ചതാണോ ?
അതോ മുജന്മ പാപത്തിന്‍
അനന്തരഫലമോ ?

ഇന്നലെ
വഴിയില്‍ വാള്‍മുനയില്‍
വിധിയെഴുതിയ ജീവന്റെ
കുടല്മാലയില്‍ കാക്കകള്‍
കൊത്തിവലിക്കുന്ന കാഴ്ച
കണികണ്ട് ഉണര്‍ന്നു ....

ഉണങ്ങിയ മുലകളില്‍
കാമത്തിന്‍ പല്ലുകള്‍
ആഴ്ന്നിറങ്ങിയപ്പോള്‍
വിശന്നൊട്ടിയ വയറുകള്‍
പശിയടയുന്നത്കാണാന്‍
വേദനകള്‍ മറന്ന വേശ്യയുടെ
അഴിഞ്ഞ വസ്ത്രങ്ങളില്‍
എറിഞ്ഞിട്ട രാഷ്ട്ര പിതാവിന്‍
മുഖങ്ങള്‍ കണ്ടും ....

താലികള്‍ പൊട്ടിയ
കണ്ണുകളുടെ കദനങ്ങളില്‍
മദ്യം പൊട്ടിച്ചിരിക്കുന്നതും..

അച്ഛന്‍റെ ബീജത്തുള്ളികള്‍
ഉണങ്ങി പാടുകള്‍ വീണ
തുടകള്‍ക്ക് വിലപേശുന്ന
പിതാവിന്‍ (?)  മുഖവും..

പെരുവഴിയില്‍ അഭയം
തേടിയ ഗര്‍ഭ പത്രത്തിന്‍
വിങ്ങലും കണ്ട്‌
ഈ സാഗരത്തില്‍
അന്തിയുറങ്ങാന്‍
വിധിക്കപ്പെട്ട എനിക്ക്
മരണമില്ലേ ...?

ഒരു വിലാപം കേള്‍ക്കുന്നില്ലേ ?‌

















Saturday 7 April 2012

ഒരന്വേഷണം..

എവിടെയാണ് ഹൃദയം ...?

അമ്മയോട് ആദ്യം ചോദിച്ചു
സ്നേഹമാണ് ഹൃദയമെന്നു
മാതാവിന്‍ മറുപടി..

കറുക വയല്‍ പൊതിഞ്ഞ
കുഴിമാടത്തില്‍ അണയാതെ നില്കും
തീ നാളത്തിന്
ഹൃദയമുണ്ടായത് കൊണ്ടാകാം
അച്ഛന്‍ വെളിച്ചം കണ്ടുറങ്ങുന്നത്...

അക്ഷരം ചൊല്ലിതന്ന
ഗുരുവിനോട് ചോദിച്ചു
ഹൃദയം എവിടെയാണ് ?

ഈശ്വരനാണ് ഹൃദയമെന്നു
ഗുരുവിന്‍ മറുപടി ..

ഇരുളിന്‍ കയത്തില്‍
മുക്കിക്കളഞ്ഞ നീ
ഹൃദയമില്ലത്തവനെന്നു
അമ്മ ഈശ്വരനോട് പറഞ്ഞതെന്തിന്?






















Thursday 5 April 2012

ഇതെന്‍റെ കാല്‍പ്പാടുകള്‍
അടുത്ത തിരയില്‍ സാഗരത്തില്‍
അലിഞ്ഞു ചേരും  എന്‍റെ
ഓര്‍മകളുമായി  ഈ കാല്‍പ്പാടുകള്‍ .

പിന്തുടര്‍ന്ന പാതകള്‍
പാതി വഴിയില്‍
വഴിപിരിഞ്ഞപ്പോള്‍
ദിശയറിയാതെ ,
മുന്‍പേ പോയവരുടെ
ശേഷിപ്പുകള്‍ കാണാതെ
അനന്തമായ ഈ ഭൂമിയുടെ
അറ്റം തേടി യാത്ര തുടങ്ങി ...

കൂട്ടിനു എന്നെ ഭയക്കുന്ന
നിഴലുമാത്രം .....

ധാര്‍ഷനീകത ചൊല്ലിതരാന്‍
ജപമാലകുടെ കരങ്ങള്‍
വഴികളില്‍ ആശ്രമങ്ങള്‍
തീര്‍ത്തതു ആള്‍ ദൈവങ്ങളെ
പ്രസവിക്കനായിരുന്നു ....

വിപ്ലവങ്ങള്‍ വിളമ്പുന്ന
ഭോജന ശാലയിലെ
തീന്‍മേശയില്‍ അവാസനത്തെ
അത്താഴം വിളമ്പിയ യേശുദേവന്റെ
ശേഷിപ്പ് തിന്നാന്‍ ക്ഷണിച്ചതു
മുപ്പതു വെള്ളിക്കാശിനു ഒറ്റിക്കൊടുത്ത
യൂദാസിനെ വാഴ്ത്തപ്പെട്ടവനായികാണാന്‍
പറയാനായിരുന്നു .....

മഹാപാതകം ചെയ്ത
കരങ്ങളെ ഗംഗയില്‍
മുക്കി ശുദ്ധിയാക്കാന്‍
ശുദ്ധജലം തേടി പോകുന്ന
ഗംഗയുടെ കണ്ണുനീരും കണ്ടു
പിന്തിരിഞ്ഞു ......

ഇന്നിവിടെ ഈ സാഗരത്തില്‍
എന്‍റെ കാല്‍പ്പാടുകല്‍ക്കൊപ്പം
ഓര്‍മകളുമായി ഞാന്‍ സമാധിയാകും ....

തിരകള്‍ വീണ്ടും വരും
കാല്‍പ്പാടുകളും ..




















Tuesday 3 April 2012


മഴയുടെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍
മരം കാത്തിരുന്നു
യാത്ര പറഞ്ഞു പോകും
മഴയുടെ കണ്ണുനീരിന്‍ ശേഷിപ്പ്
മാറോട് ചേര്‍ത്ത് അടുത്ത സംഗമത്തിനായി
മരം കാത്തിരുന്നു ...

നിന്‍റെ കണ്ണു നീരാലാണ്
എന്റെ ഹൃദയ താളം

നീ പിണങ്ങിയാല്‍
പൊഴിഞ്ഞു വീഴും
എന്‍ പീലികള്‍ ഒരു
കദന കഥയുടെ നൊമ്പരങ്ങളാകും

അന്ന് പുഴ ചിരിച്ചത്
നീ എന്നെ ചുംബിക്കുന്നത് കണ്ടിട്ടാണോ ?

എന്‍റെ ഹൃദയത്തിലേക്ക്
നീ പെയ്തിറങ്ങിയപ്പോള്‍
നിന്‍റെ വേദനകളെ അടക്കം ചെയ്ത
കല്ലറയായി എന്‍ നെഞ്ചകം ....

ഈ വഴിത്താരയില്‍
ഏകനാണ് ഇന്നു ഞാന്‍ ..

ശിഖരങ്ങള്‍ വാടി
ഹൃദയം മരണ മൊഴി എഴുതുന്നു
ഇനിയും നീ മൌനങ്ങള്‍ക്ക്
കൂട്ടിരിക്കുന്നോ ...?



















Sunday 1 April 2012

ആകാശ ഭൂമികളുടെ
ഇടയില്‍ അവനുണ്ട് !!

എന്‍റെ ജീവന്റെ
തുടിപ്പുകളെ ഒളിപ്പിച്ചവന്‍

അച്ഛനെന്നു വിളിച്ചു
കൊതിതീരും മുന്നേ
അമ്മയുടെ സിന്ദൂരം
തുടച്ചു നീക്കിയവന്‍

കര്‍ക്കിടക മഴയുടെ
ആട്ടഹാസത്തില്‍
വിരിഞ്ഞു വരുന്ന കണ്ണുകളെ
ചാരത്തു ചേര്‍ത്ത് വെച്ച്
അമ്മക്കിളി രക്ഷക്കായി
അപേക്ഷിച്ചവന്‍

തലവര എഴുതിയപ്പോള്‍
വിവേചനം കാണിച്ചവന്‍

ആകാശ ഭൂമികളുടെ ഇടയില്‍
അവനുണ്ട് ...

ഇല്ലന്ന് പറയുന്നവരുടെ
ഉള്ളറിയുന്നവന്‍ ..

അവന്‍
ആകാശ ഭൂമികളുടെ
പ്രാകശമെന്നു വേദം
ചൊല്ലിത്തന്നവര്‍ പറഞ്ഞു ..

ഇരുളിന്‍ കുരിശില്‍ തറച്ച
പട്ടിണി ജീവനുകളും പറയും
ആകാശ ഭൂമികളുടെ ഇടയില്‍
അവനുണ്ട് ....