Pages

Saturday, 24 December 2011

തണല്‍ .....

തണല്‍ ..

ജീവിത തീക്ഷണതയുടെ
പകല്‍ ചൂടില്‍ തളര്‍ന്ന
മനസ്സിന് തണല്‍ നല്‍കാന്‍
... നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ക്കു മുന്നില്‍
അപേക്ഷാ പാത്രവുമായി
കരങ്ങള്‍ നീട്ടുന്നു ...

പ്രതീക്ഷയുടെ രാപ്പകലുകള്‍
സ്വപ്നം കണ്ട്
ഇന്നലകളുടെ പുലര്‍ വേളകളില്‍
നട്ട വൃക്ഷങ്ങള്‍
ഇന്നിന്‍റെ പകലില്‍ കണ്ട
പേക്കിനാവുകളായി...

മാറിന്‍ചൂടില്‍ തണല്‍ പറ്റിയുറങ്ങിയ
ഇണക്കിളി പുതു ചൂടിന്‍
തണല്‍ തേടി യാത്രയായി ..

ഇന്നീ വഴിയില്‍
ഹൃദയം മരിച്ചിട്ടില്ലാത്ത
ചില മരങ്ങളുടെ അഭയ തൊട്ടിലില്‍
നെടുവീര്‍പ്പിന്‍ സംഗീതത്തില്‍
തലചായിച്ചുറങ്ങുന്നു

സ്വപ്നങ്ങളില്‍പ്പോലും
സാന്ത്വനമേകാത്ത
സ്വന്തം വൃക്ഷങ്ങളെ
ശപിക്കാതെ ശാന്തമായ
ഉറക്കത്തിലേക്ക് കണ്ണുകളടച്ചു ...

ഇരുട്ടായിരുന്നു പിന്നെ തണല്‍
See more

Tuesday, 20 December 2011

വഴിയോരക്കാഴ്ചകള്‍...

വഴിയോരക്കാഴ്ചകള്‍...

പശിയടക്കിയതിന്റെ
എച്ചില്‍പ്പൊതികളില്‍
തിളങ്ങുന്ന കണ്ണുകളുടെ
... പകല്‍ കാഴ്ചക്ക്
കൌതുകം കാണാതെ
ഒരു വഴിയോരക്കാഴ്ച .....

തീവണ്ടിയുടെ ശബ്ദങ്ങള്‍ക്ക്
സംഗീതം നല്‍കിയ
തെരുവ് ഗായികയുടെ
ഉണങ്ങിയ ഉദരത്തിലെ
ജീവന്‍റെ തുടിപ്പിനു
തിളക്കം കിട്ടാന്‍ കരങ്ങള്‍
നീട്ടുന്ന

ജീവിതം സമ്മാനിച്ച
ദുരിതങ്ങളുടെ
ഭാണ്ടകെട്ടുകള്‍
വഴിയമ്പലങ്ങളിലഴിച്ചുവെച്ചു
ലോകമേ തറവാട് എന്ന്
മന്ത്രിക്കുന്ന

വാടിയ മുല്ലപ്പൂവിന്‍
അഭംഗി മുഖങ്ങളില്‍
നിഴലിട്ട വേശ്യ സ്ത്രീകളുടെ
വശീകരണത്തിനു
സൂര്യന് ഉറങ്ങാന്‍ കാത്തിരുന്ന
മുഖങ്ങളെകണ്ട വഴിയോരക്കാഴ്ചകള്‍ ......

കഴിഞ്ഞില്ല കാഴ്ചകള്‍

പുലര്‍ക്കാല സൂര്യന്‍
പുത്തന്‍കാഴ്ചകള്‍ക്ക്
വെളിച്ചം തരുമ്പോള്‍
ഇരുട്ട് തേടുന്നു ചില
കാഴ്ചക്കാര്‍ ...
See more

Monday, 19 December 2011

പടച്ചവന്റെ അനുഗ്രഹത്തില്‍ യാത്ര തുടരുന്നു ..

ആദ്യമെഴുതിയ കവിത
കണ്ട് ഗുരുനാഥന്‍
ദൈവാനുഗ്രഹമുണ്ടാകട്ടെ...!!!
അനുഗ്രഹിച്ചു പറയുമ്പോള്‍
ഉപ്പ വെള്ള പുതച്ചു
... കിടന്നിരുന്നു

അറ്റു പോകാന്‍ തുടങ്ങുന്ന
ബന്ധങ്ങളിലെ ഏതോ ഒരു കരം
കുഞ്ഞു ശിരസ്സില്‍ തലോടിക്കോണ്ട്
പറഞ്ഞു "പടച്ചോന്‍ തുണയുണ്ടാകും"

അപ്പോള്‍ ഉപ്പയുടെ ഖബറില്‍
അവസാനത്തെ പിടിമണ്ണും
വിതറിക്കഴിഞ്ഞിരുന്നു.....

അന്തപ്പുരങ്ങളിലെ അടുക്കളകളില്‍
ഉമ്മ എച്ചില്‍ പാത്രങ്ങള്‍
മോറി മിനുക്കിയതിന്‍റെ കൂലി....
മടിയില്‍ കരുതിയ പഴകിയ
പലഹാരപ്പൊതിയില്‍
പടച്ചവന്റെ അനുഗ്രഹം കണ്ട
ബാല്യം..

പിന്നെയും കണ്ടു പടച്ചവന്റെ
അനുഗ്രഹങ്ങള്‍

വിധവയ്ക്ക് കിട്ടിയ നേര്ച്ച
അരിയിലും, യത്തീമെന്ന
സഹതാപപ്പേരിലും


അനുഗ്രഹ മഴയില്‍
കണ്ണുനീരിന്‍റെ ഉപ്പുരസവും
സാന്ത്വനത്തിന്റെ മാധുര്യവും
രുചിച്ചറിഞ്ഞു കൊണ്ടിന്നും
യാത്ര തുടരുന്നു ...

വഴികളില്‍ യാത്ര മംഗളം നേരുന്നു
പടച്ചവന്റെ അനുഗ്രഹങ്ങള്‍ ....

..
See more

Monday, 5 December 2011


മഴ നനഞ്ഞ
മേനിയേ
മാറോട് ചേര്‍ത്ത്
മണമുള്ള സാരിയുടെ
തുമ്പുകൊണ്ട്
... തുവര്‍ത്തിത്തന്ന
മൂന്നാംക്ലാസിലെ
മലയാളട്ടീച്ചറുടെ
മൊഴികളില്‍ നിറഞ്ഞ
സ്നേഹം ഇന്നും
നിറങ്ങള്‍ മങ്ങാതെ
മനസ്സില്‍തങ്ങി നില്‍ക്കുന്നു ....

കരിമ്പന്‍ തല്ലിയ
വെള്ള ഉടുപ്പിന്റെ
വെളുപ്പിന്
അഭംഗി തീര്‍ത്ത
മൂന്നാം ക്ലാസുകാരന്
വര്‍ണ്ണങ്ങള്‍ കൊണ്ട്
പൊതിഞ്ഞ പുത്തനുടുപ്പിന്‍റെ
ഭംഗിതന്ന മലയാള ടീച്ചര്‍
മനസ്സില്‍ ഇന്നും
മായാത്ത ചിത്രങ്ങളില്‍
മാലാഖയായി നില്‍ക്കുന്നു ....


മൊഴികളില്‍ സ്നേഹ
മഴവില്ല് തീര്‍ത്ത ആ
മധുര മൊഴികള്‍
മറക്കാതെ മനസ്സില്‍
മാണിക്യമായി
സൂക്ഷിച്ചു കൊണ്ടിന്നും....

ഓര്‍മകളുടെ
ഓലക്കെട്ടുകള്‍
അഴിക്കാന്‍
ആ പഴയ
മൂന്നാം ക്ലാസിലെ
മുന്നിലെത്തിയപ്പോള്‍
മഴ നനഞ്ഞ മേനിയെ
തുവര്‍ത്തിയ മണമുള്ള
സാരിയുടെ മണം
മായാതെ നിന്നിരുന്നു ....

മാറോട് ചേര്‍ത്ത് നിര്‍ത്തിയ
മലയാളം ടീച്ചര്‍
മായാതെ നില്‍ക്കുന്നു
ഇന്നും .......
See more

Sunday, 4 December 2011

രാത്രി .....


മാ നത്ത്
മഞ്ചാടിക്കുരു വിതറി
താരകങ്ങള്‍
തുള്ളിച്ചാടി കളിച്ച
രാത്രിയില്‍
... കരഞ്ഞു തളര്‍ന്ന
കുഞ്ഞനുജത്തിയെ
മാറത്തുകിടത്തി
മാനം നോക്കിക്കിടന്ന
രാത്രി ......

അച്ഛന്‍
അവശേഷിപ്പിച്ച
ശേഷിപ്പുകള്‍
അടക്കം ചെയ്യാതെ
അമ്മ അടക്കം
പറഞ്ഞു കരഞ്ഞ
രാത്രി ......

അഭിമാനം ദാരിദ്ര്യത്തിനു
അടിയറവു വെക്കാന്‍
അനുവദിക്കാതെ
ആഗ്രഹങ്ങള്‍ക്ക്
അര്‍ഹനല്ലന്നറിഞ്ഞു
സ്വപ്‌നങ്ങള്‍ കാണാതെ
ഉറങ്ങിയ രാത്രി......

പകലിലെ
പൊട്ടിച്ചിരികള്‍
നിശയുടെ നിലവിളി
കേള്‍ക്കാതെ പോയി ....

കറുപ്പിന്‍റെ
കഥകള്‍ കേട്ടുറങ്ങേണ്ടിവന്ന
ജീവിതങ്ങള്‍
വെളുപ്പിന്റെ
ഭംഗി കാണാതെ ഇന്നും
കറുപ്പിന്‍റെ കഥകള്‍
കേട്ടുറങ്ങുന്നു ......
See more

Saturday, 3 December 2011


ഉറങ്ങാന്‍ പോകുന്ന
സൂര്യന്‍റെ കിരണങ്ങളില്‍
സാഗരം സ്വര്‍ണ്ണ നിറങ്ങളില്‍
മുങ്ങിയ സായാഹ്നം..

... തഴുകി വരുന്ന
തണുത്ത കാറ്റില്‍
തണുത്ത മനസ്സുമായി
തിരമാലയുടെ സംഗീതം കേട്ടു
തനിച്ചിരുന്ന് സ്വപ്നം കണ്ട
സായാഹ്നം.....

പച്ച പുതച്ച
പാടത്തെ
പൊന്നിന്‍ നിറം നല്‍കി
സുന്ദരിയാകിയ
സായഹ്നത്തില്‍

ജീവിതത്തിന്
പച്ചപ്പ്‌ നല്‍കാന്‍
പാടത്ത് വിതറിയ
ജീവിത സ്വപനങ്ങല്‍ക്ക്
വര്‍ണ്ണങ്ങള്‍ നല്‍കി
കുടിലുകളിലേക്ക്
കരപറ്റാന്‍ നടന്നകലുന്ന
മനുഷ്യ ജീവങ്ങളുടെ
നെടുവീര്‍പ്പുകള്‍ കേട്ട
സായാഹ്നം.....

ദീപങ്ങള്‍ അലങ്കരിച്ച
അമ്പലവും
ബാങ്കിന്‍ ധ്വനികള്‍
കേട്ട പള്ളിയും
അന്തിക്കുര്‍ബാന കൊണ്ട
കുരിശു പള്ളിയും
സ്നേഹ സായാഹ്നം തീര്‍ത്ത
സായാഹ്നം.....

സൗഹൃദങ്ങള്‍ സമ്മേളിച്ച
നാട്ടുവഴിയിലെ
അരയാല്മരം
അന്ന്യനായി നില്‍ക്കുന്നു
ഇന്നത്തെ സായഹാനങ്ങളില്‍.....

സൗഹൃദങ്ങള്‍
കഥകള്‍ പറയുന്ന
സായഹാനങ്ങള്‍ ഇന്ന്
അന്യമായി
ആ അരയാല്‍ മരംപോലെ....
See more

Friday, 2 December 2011

പ്രഭാതം .......


പുലര്‍മഞ്ഞുതുള്ളിയിട്ട
പ്രഭാതം പൊന്നിന്‍
കിരണങ്ങളാല്‍
നിഴലിട്ടുനില്‍ക്കുന്ന
ഭൂമിയെ സുന്ദരിയാക്കി .....
...
കുഞ്ഞു തോര്‍ത്തുമുണ്ടുടുത്ത്
അമ്മയുടെ അരികുപറ്റി
തൊടിയിലെ ചേമ്പിലയില്‍
ഓടിക്കളിച്ചുനില്‍ക്കുന്ന
മഞ്ഞുതുള്ളിയില്‍
മാനം പൊന്നില്‍ക്കുളിച്ചത്
കണ്ടുനിന്ന പൊന്‍ പ്രഭാതം ....

മഞ്ഞു മഴ പെയ്ത
ഡിസംബറില്‍
മനസ്സിന്‍റെ ഡയറിയില്‍
ആദ്യമായി എഴുതിയ
പ്രണയ കവിതയില്‍
പ്രണയിനിയെ വര്‍ണ്ണിച്ച
പ്രഭാതം ......

പ്രണയിനിയുടെ
പുഞ്ചിരിയില്‍
പ്രഭാതം ചൊരിഞ്ഞത്
വസന്തങ്ങള്‍ ....

അമ്പല നടയില്‍
കത്തി നില്‍ക്കുന്ന
വിളക്കിന്റെ മുന്നില്‍
മിഴികള്‍ അടച്ചു
അവള്‍ നിന്നപ്പോള്‍
അസൂയയോടെ നോക്കിനിന്നു
പ്രഭാത സൂര്യന്‍ ....

ജാലക വാതില്‍
തുറന്നു എന്നെ
തട്ടിയുണര്‍ത്തുന്ന
പ്രഭാതകിരണങ്ങള്‍
സ്വപ്നം കണ്ടു
ഉറങ്ങുന്നു ഞാനിന്നും ..
See more

Thursday, 24 November 2011

ആകാശവും പുഴയും ....


ആകാശം പുഞ്ചിരിക്കുന്നത്
പുഴയുടെ കൊഞ്ചലില്‍ ...

അച്ഛന്‍റെ അരികുപറ്റി
ആകാശത്തിലേക്ക് നോക്കി..
...
വെള്ള മേഘങ്ങള്‍
വഴിമാറി നിന്ന
പകലില്‍ നീല ഉടുപ്പിട്ട
ആകാശം അവനെ നോക്കി
പുഞ്ചിരിച്ചതു
പുഴയും കണ്ടിരുന്നു ....

പുഴു തിന്ന
പല്ലിന്‍റെ ശേഷിപ്പ്
കാണാന്‍ പുഴയും
ആകാശവും അവനെ
ഇക്ക്ലിയാക്കി .....

പുഴയെ ഉമ്മ വെക്കുന്ന
നീലാകാശത്തെ
നാണത്തോടെ
നോക്കുന്ന അവന്‍റെ
മുഖം കാണാന്‍
ഇളം കാറ്റുമെത്തും ......

ഇളം മനസ്സിന്‍റെ
നിഷ്കളങ്കത പോലെ
പുഴയും ആകാശവും ..

ഇന്നവന്‍
മുഖം പൊത്തിക്കരയുന്ന
കറുത്ത ആകാശത്തെ
കാണുന്നു ....

പുഴയുടെ കണ്ണുനീരില്‍
നിസ്സഹായനായി
നില്‍ക്കുന്ന ആകാശത്തെപ്പോലെ
അവനും.....

പുഴയുടെ
പുഞ്ചിരിയും
ആകാശത്തിന്‍റെ
ആനന്ദവും
തിരികെ വരുവാന്‍
അവന്‍ കാത്തിരിക്കുന്നു
പിറകില്‍ ഒരു ജനതയും ...
See more

കലാലയത്തിലെ കഥകള്‍


കഥകള്‍
കഥപറയുന്ന
കലാലയം ....

പിന്‍ഗാമികല്‍
... പറഞ്ഞു തീരാതെ പോയ
പ്രണയകഥകള്‍
പറഞ്ഞ കലാലയത്തില്‍
പ്രണയത്തിന്‍റെ പുതു
കഥയുമായി കാത്തിരുന്നത്

കവിളില്‍ നുണക്കുഴിയില്ലാത്ത
കണ്ണുകളില്‍ കരിമഷി എഴുതാത്ത
കൂന്തലയില്‍ തുളസിക്കതിര്‍ ചൂടിയ
പുഞ്ചിരിയില്‍ മുത്തുകള്‍ പൊഴിഞ്ഞ

ഉച്ചവെയിലില്‍
ഉണങ്ങിയ
ചന്ദനക്കുറിയിലേക്ക്
വിയര്‍പ്പിനോപ്പം
ഒഴുകി വരുന്ന കാച്ചെണ്ണയുടെ
നീര്‍ചോലയിട്ട

കരിവളകിലുക്കമില്ലാത്ത
കാലിലെ പാദസരത്തിന്
കിലുക്കമില്ലാതെ ഹൃദയ
കവാടത്തില്‍ അനുവാതം
ചോതിക്കാതെ കടന്നു വന്ന
ഒരു ഓമന മുഖം ....

ഒടുവില്‍
ഒരാദര്‍ശ സമരത്തില്‍
ഒമാനമുഖം
ഓര്‍മ്മകള്‍ സമ്മാനിച്ചു
ഒരു കതിര്‍മണ്ഡപത്തില്‍
മറ്റൊരാളുടെ മണവാട്ടിയായി ...

മറവിക്കു മരുന്ന്
മരണമാണ്
മരിച്ചിട്ടില്ല
ഞാനിന്നും ....
See more

Saturday, 19 November 2011

ബീവറേജസ്....

 ബീവറേജിന്‍റെ മുന്നില്‍
ബലി നല്‍കിയ ജീവിതം
ബാക്കിവെച്ചത്

സ്വര്‍ണ്ണം മിന്നിയ
കഴുത്തിലെ
കറുത്ത ചരടിന്‍ തുമ്പ്
കടിച്ചു കണ്ണുനീര്‍
പൊഴിക്കുന്ന ജീവിതങ്ങളെ ...

ചുംബിച്ച കവിളുകള്‍
"കള്ളിന്‍"കരസ്പര്‍ശത്തിന്‍
പാടുകള്‍വീണ്‌ വീര്‍ത്ത
മുഖങ്ങളെ ....

സൂര്യാസ്തമയം ഭയക്കുന്ന
ബാല്യങ്ങളെ ...

മൃഗ തീക്ഷ്ണത ഉണര്‍ത്തും
കള്ളിന്‍ കാമ കണ്ണുകള്‍
ഭയന്ന് മാതാവിന്‍
പിറകില്‍ ഒളിക്കും
മുലകള്‍ വളര്‍ന്ന
പെണ് മലരുകളെ ...

മാറുന്ന ഭരണങ്ങളില്‍
മാറാതെ ഇന്നും
മദ്യ നയം ...

ഗാന്ധിജി കണ്ട
സ്വപ്നം
സ്വപ്നമായിരുന്നു
പുലരാത്തെ സ്വപ്നം ..

Friday, 18 November 2011

മുല്ലപ്പൂ വസന്തം ....

 മുല്ലപൂവസന്തം ....

അകലെ സൂര്യന്‍
അസ്തമിക്കാത്ത
സാമ്പ്രാജ്യത്തിന്റെ
അധിപര്‍
മുല്ലപൂവിനു
ചുവപ്പുനിറം നല്‍കി
വെളുപ്പന്നു വിളിക്കാന്‍
പറഞ്ഞു ..

ഇറാഖ്‌ വിളിച്ചു

വിളിക്കത്തവന്‍
മുഖം മറക്കാതെ
മരണത്തെ
മാറോട് ചേര്‍ത്ത് ...

മുല്ലപ്പൂവിനു
ചുവപ്പാണിന്നും
ഇറാഖില്‍ ...

ഇറാനികള്‍
വെളുപ്പെന്നു
വിളിക്കുന്നു ..
ഒരു പകലില്‍
ചുവപ്പാകുമോ ..?

അച്ഛനെ കൊന്ന്
അയല്‍പക്കത്തുള്ളവനെ
അച്ഛനെന്നു വിളിച്ചു
ലിബിയ ...

അച്ഛന്‍റെ ക്രൂരതക്ക്
മക്കള്‍ വിധിച്ചത്
വെടിയുണ്ടമരണം ..

അവിടെയും
ചുവപ്പായിരുന്നു
മുല്ലപ്പൂവിന് ..

ഗാന്ധിജിക്ക്
കൊടുക്കാത്ത
സമാധാന
സമ്മാനം
"തവക്കുല്‍ കറുമാന് "കൊടുത്തു
യമനിലും മുല്ലപ്പൂവിന്
ചുവപ്പ്നിറം കൊടുത്തു ....

ഇനിയും
വിടരുന്ന
മുല്ല മുട്ടിനു
ചുവപ്പ് കൊടുക്കാന്‍
കാത്തിരിക്കുന്നു
സൂര്യനെ ഉറക്കാത്തവര്‍ ...

Tuesday, 15 November 2011

 ജേഷ്ഠന്‍....

ഓര്‍മയില്ല അച്ഛന്‍റെ
ഒമാനമുഖം ....

എന്‍റെ പിറവിയില്‍
മരണത്തിന്‍റെ പിന്നാമ്പുറത്ത്
അച്ഛന്‍ വാതിലടച്ചു...

പിതൃസ്നേഹം
പിറവിയില്‍
പടികടന്നുപോയെങ്കിലും
പിന്നിലെന്നച്ചനെപ്പോലെ
എന്റെയേട്ടന്‍ .....

ഏകാന്തത ഇല്ലാതെ
ഏട്ടന്റെ നിഴലില്‍
എന്‍റെ ബാല്യം ....

കുഞ്ഞു പരിഭവത്തിനു
പുഞ്ചിരിയില്‍ ചാലിച്ച ഏട്ടന്റെ
ചുംബനങ്ങള്‍ .....

ഓരോ പടികളും
പിടിച്ചു കയറ്റിയത്
ഏട്ടന്റെ സ്നേഹക്കരങ്ങള്‍...

ഏട്ടനില്‍ ഞാന്‍ കണ്ടു
കണ്ടിട്ടില്ലാത്ത അച്ഛന്‍റെ
അനന്തമായ സ്നേഹം ....

നരകയറി തുടങ്ങിയ
മുടിയില്‍ വിരലുകളോടിച്ചു
പൂമുഖത്തിരുന്നു
എന്നെയും ഓര്‍ത്തുകൊണ്ട്
എന്റെയെട്ടന്‍ ഇന്നും ....

ഏട്ടനായിരുന്നു
എനിക്കച്ചന്‍......
 മകര മഞ്ഞില്‍
മരങ്ങള്‍ കോചാന്‍
മരുഭൂമിയില്‍
മരങ്ങളില്ല ...

മരങ്ങളുള്ള നാട്ടിലെ
മനുഷ്യര്‍ ഇന്ന്
മരങ്ങളാകുന്നു
മരിഭൂമിയിലെ ഈ
മഞ്ഞുകാലത്ത് .....

മാനസങ്ങള്‍
മരവിച്ചു ..

മധുരക്കിനാവുകള്‍
മൂടല്‍ മഞ്ഞില്‍
മറഞ്ഞിരിക്കുന്നു ..

മരുഭൂമിയിലെ
മഞ്ഞില്‍
ചുരുണ്ട് കിടന്നു
ജീവിത ചിത്രങ്ങള്‍ക്ക്
വര്‍ണ്ണങ്ങള്‍ നല്‍കുന്നു
പ്രവാസികള്‍ ......

Thursday, 10 November 2011

ഇതെന്‍റെ ഒരോര്‍മ്മ ...ഓല മേഞ്ഞ ഓലപ്പുരയിലേക്ക് ....

ഓല മേഞ്ഞ
ഓലപ്പുരയിലേക്ക്
ഒരോര്‍മ്മ .....

കയറുകള്‍കൊണ്ട് വരിഞ്ഞ
കട്ടിലില്‍ കാലം സമ്മാനിച്ച
കദനങ്ങളില്‍ കരയാന്‍
കണ്ണുനീര് തേടുന്നു
അച്ഛന്‍ .....

പട്ടിണി വയറുകള്‍
പടികയറിവരുന്ന
അമ്മയുടെ സഞ്ചിയിലെ
കനമുള്ളതിനെയും
കാത്ത് ....

കലിതുള്ളുന്ന
കര്‍ക്കിടക മഴ
കദന മഴയുടെ
കണ്ണുനീര്‍
കണ്ടില്ല ....

നാഥനുണ്ടയിട്ടും
അനാഥരാകെണ്ടിവന്ന
ബാല്യങ്ങള്‍....

ഒടുവില്‍
ഒരുമുഴം കയറില്‍
അച്ഛന്‍ കദനം
മറന്നു ....

അനാഥരായ ബാല്യങ്ങല്‍ക്കൊപ്പം
ആ കയര്‍ കട്ടിലും ......

ഓല മേഞ്ഞ
ഓലപ്പുരയിലെ
ഓര്‍മകളുമായി
ഇന്നും .......

Wednesday, 9 November 2011

 ഓല മേഞ്ഞ
ഓലപ്പുരയിലേക്ക്
ഒരോര്‍മ്മ .....

കയറുകള്‍കൊണ്ട് വരിഞ്ഞ
കട്ടിലില്‍ കാലം സമ്മാനിച്ച
കദനങ്ങളില്‍ കരയാന്‍
കണ്ണുനീര് തേടുന്നു
അച്ഛന്‍ .....

പട്ടിണി വയറുകള്‍
പടികയറിവരുന്ന
അമ്മയുടെ സഞ്ചിയിലെ
കനമുള്ളതിനെയും
കാത്ത് ....

കലിതുള്ളുന്ന
കര്‍ക്കിടക മഴ
കദന മഴയുടെ
കണ്ണുനീര്‍
കണ്ടില്ല ....

നാഥനുണ്ടയിട്ടും
അനാഥരാകെണ്ടിവന്ന
ബാല്യങ്ങള്‍....

ഒടുവില്‍
ഒരുമുഴം കയറില്‍
അച്ഛന്‍ കദനം
മറന്നു ....

അനാഥരായ ബാല്യങ്ങല്‍ക്കൊപ്പം
ആ കയര്‍ കട്ടിലും ......

ഓല മേഞ്ഞ
ഓലപ്പുരയിലെ
ഓര്‍മകളുമായി
ഇന്നും .......

Monday, 7 November 2011


‎2030ലെ നൊസ്റ്റാള്‍ജിയ......

കാമറ കണ്ണുകള്‍
കഥകള്‍ പറയുന്ന ഒരു
കറുത്ത മൊബൈല്‍ ഫോണ്‍
... കാണാന്‍ കൊതിച്ച
എന്‍റെ ബാല്യം .....

ഇന്റര്‍നെറ്റ് കഫയില്‍
കാമുകികളോട്
കള്ളങ്ങള്‍ പറഞ്ഞു
കള്ളനായ.....

ലാപ്ടോപ്പ് മടിയില്‍
ഉമ്മവെക്കാന്‍
അമ്മയോട് വഴക്കുകൂടി
കാര്യം സദിപ്പിച്ച ....

ഗേള്‍ ഫ്രെണ്ട്
ഇല്ലാത്തതിന്
അച്ഛന്‍ മനശാസ്ത്രക്ജനെ
കാണിക്കാന്‍ കൊണ്ടുപോയ ...

അറിയാതെ മലയാളം
മൊഴിഞ്ഞപ്പോള്‍
മാഷ്‌ പരിഹസിച്ചതില്‍
ആതമഹത്യ ചെയ്യാന്‍ ശ്രമിചു
പരാജയപ്പെട്ട ....
ആ ബാല്യത്തിലേക്ക് ഒന്ന്
തിരിച്ചു പോയിരുന്നെങ്കില്‍ ....

പുതു തലമുറയ്ക്ക് നഷ്ട്ടം
ഈ ബാല്യകാല സ്മരണകള്‍ ...
See more

Sunday, 6 November 2011

സ്വാര്‍ത്ഥതയുടെ ബന്ധനങ്ങള്‍...


സ്വാര്‍ത്ഥതയുടെ
ബന്ധനങ്ങളില്‍ ഇന്നു
ബന്ധങ്ങള്‍ ....

കണ്ടമുഖങ്ങള്‍
... കാപട്യത്തിന്റെ
കരി നിഴലുകള്‍
കാണിച്ചു .....

കാണാത്ത മുഖങ്ങള്‍
കാണാമറയത്തിരുന്നു
കാപട്യത്തിന്റെ
കഥകള്‍ പറയുന്നു ....

ബന്ധുക്കളുടെ
ബന്ധങ്ങള്‍
ബലിക്കാക്കകളെ
കാത്തിരിക്കുന്നു ...

അച്ഛന്‍ ...
ആധാരങ്ങളിലെ
ആദായമാണിന്നു...

അമ്മ ..
അഭയാര്‍ഥി കേന്ദ്രങ്ങളില്‍
അന്നം തേടി
പ്രസവിച്ചതിന്റെ
പ്രതിഫലം വാങ്ങുന്നു .....

സഹോദരങ്ങള്‍
സമ്പത്തിന്റെ
സൗന്ദര്യം തേടി
സായൂജ്യം അണയുന്നു ....

സ്വാര്‍ത്ഥതയുടെ ബന്ധനങ്ങളില്‍
ഇന്നു ബന്ധങ്ങള്‍ .....

Friday, 4 November 2011

ഇതെന്റെയൊരു പ്രണയ നൊമ്പരം ...

 ഇലകള്‍ പൊഴിഞ്ഞു വീണ
ഇടവഴിയില്‍
ഇളം തെന്നലില്‍
ഇമകള്‍ വെട്ടാതെ
എന്നെ നോക്കി നടന്നുപോയ
പാദസരത്തിന്റെ കിലുക്കത്തിന്
പ്രണയ സംഗീതം നല്‍കി ഞാന്‍ ....

വാക്കുകള്‍ പരിഭവിച്ചു നിന്ന
പാതയോരങ്ങളില്‍
പ്രണയിനിക്കായ്‌
പ്രണയ ഗീതമെഴുതിയ
വര്‍ണ്ണക്കടാലസുമായി ഞാന്‍
കാത്തിരുന്നു .....

കറുത്ത കരിവളകള്‍
വെളുത്ത കൈയ്യ്കളില്‍
ചുംബിച്ചുകൊണ്ട്
ചന്തം നിറഞ്ഞ
ചിരികളുമായി
ചമയങ്ങളില്ലാതെ വരുന്ന
അവളെയും കാത്തു
ആ ഇടവഴിയില്‍
പൊഴിഞ്ഞു വീണ
ഇലകളില്‍ ഒരു നഷ്ട
പ്രണയത്തിന്‍റെ നൊമ്പര
കഥകള്‍ വായിക്കാതെ
ഇന്നും ഞാന്‍ കാത്തിരിക്കുന്നു ....

ആ പാദസരത്തിന്റെ കിലുക്കത്തിന്
പ്രണയ സംഗീതം നല്‍കാന്‍ ..

Wednesday, 2 November 2011

 പ്രയാസങ്ങളുടെ ഭാണ്ടകെട്ടു
ചുമക്കുന്നു
പ്രവാസി ....

മരുഭൂമിയിലെ
മണല്‍ കാറ്റില്‍
മനക്കോട്ട തകര്‍ന്നു വീണത്‌
മധുര സ്വപ്നങ്ങളില്‍ ....

നാല് ചുവരുകള്‍ക്കുള്ളിലെ
നാല് സ്വഭാവങ്ങളില്‍
നരകിച്ചു തീര്‍ക്കുന്ന
ജീവിതം .....

ഓര്‍മകളില്‍
ഓടിവരുന്ന
ഓമന മുഖങ്ങളെ
ഓര്‍ത്തു ബാശ്പ്പങ്ങള്‍
ഒഴുക്കുമ്പോള്‍

ഓണത്തിന്‍റെ നാട്ടില്‍
മലര്‍ന്നു കിടന്നു
മധുര സ്വപ്നം കാണുന്നു
അവന്‍റെ ഓമന ....

Monday, 31 October 2011


കര്‍ഷകന്‍റെ കണ്ണുനീരാണിന്നു
കേരളം....

കടം കയറി
കഴുത്തില്‍ കയറിട്ട
... കര്‍ഷകന്‍റെ ആത്മാവ്
വിലപിക്കുന്ന കേരളം ....

കണ്ടിട്ടില്ലാത്ത മുഖങ്ങളെ
കത്തി കയറ്റി
കാഷുവാങ്ങുന്ന
കാപാലികരുടെ
കേരളം ......

കണ്ണുനീരിനും 'കളള്
കല്യാണത്തിനും 'കളള്
പിറവിക്കും ' കളള്
പിറന്നാളിനും 'കളള്
കള്ളിലാണിന്നു
കേരളം .....

പീഡനം....
പാടിപ്പഴകിയ
പാട്ടുപോലെയാണിന്നു
കേരളം ...

അച്ഛന്‍ പീഡനം
കാമുക പീഡനം
കാമറ പീഡനം

ഭര്ത്യ പീഡനം
ഭാര്യ പീഡനം
അവിഹിത പീഡനം
പലിശപ്പീഡനം
പോലിസ് പീഡനം....

ഇനിയും കഥകള്‍
ബാക്കി ...

പുഴകളുടെ
പുഞ്ചിരിയും
പാടങ്ങളുടെ
പച്ചപ്പും
പൂക്കളുടെ
പുന്നാരവും
കഥകളിലും
കവിതകളിലും
കണ്ടുകൊണ്ട്
കരയുന്ന കേരളം .....
See more

Sunday, 30 October 2011


അനാഥന്‍ .......

ദൈവത്തിന്‍റെ മാലാഖയെ
അമ്മയെന്ന് വിളിച്ചു
അനാഥന്‍ ..
...
മുലപ്പാലിന്റെ
മാധുര്യം നുകരാന്‍
വിധിക്കപ്പെടത്തവന്‍
അനാഥന്‍ .....

ഏതോ നിശയുടെ
നിശബ്ദതയില്‍
ഉപേക്ഷിക്കപ്പെട്ട
വിരിയാത്ത കണ്ണുകള്‍
അനാഥന്‍ .....

അമ്മയുടെ താരാട്ടും
അച്ഛന്‍റെ അലിവും
അനാഥാലയത്തിന്‍റെ
അകത്തളങ്ങളിലെ
അന്തോവാസികള്‍ക്ക്
അനാഥം .....

വേദ പുസ്തകത്തിലെ
ദേവന്‍റെ പേര് വിളിച്ചു
ദേവന്‍ അനാഥനല്ലായിരുന്നു ...

കുഞ്ഞു കുസ്രുതികള്‍ക്ക്
പിഴച്ച ജന്മമെന്നു
പാഴ് വാക്കുകള്‍ കേട്ടവന്‍
അനാഥന്‍ ....

ജീവിത യാത്രകളില്‍
സഹയാത്രികനായ്എന്നും
അനാഥത്വം.....

ഒടുവില്‍
ഒടുക്കത്തെ യാത്രയില്‍
ഓര്‍മകളുമായി
പൊതു ശ്മശാനത്തില്‍
ഒടുങ്ങി ആ അനാഥന്‍....

ബലിയിടാന്‍
ബന്ധങ്ങളില്ല
ഓര്‍മദിനം നടത്താന്‍
ഒടയവരില്ല.....
അനാഥന്‍ ....
See more

Saturday, 29 October 2011


അച്ഛന്‍ ......

ആ ചിതയില്‍
ആളി കത്തുന്നത്
അച്ഛന്‍ ......
...
അകലങ്ങളില്‍
അരി തേടി പോയത്
അച്ഛനായിരുന്നു

ചോരയുടെ മണമുള്ള
അച്ഛന്‍റെ വിയര്‍പ്പില്‍
ഞാന്‍ വിഷപ്പകറ്റി.....

നക്ഷത്രങ്ങള്‍ ഉള്ള
രാത്രിയില്‍
അച്ഛന്‍റെ മാറിടമായിരുന്നു
എന്‍റെ തൊട്ടില്‍......

പരുത്ത കൈയ്യുടെ
തലോടലില്‍
പിതൃ സ്നേഹത്തിന്‍റെ
നിര്‍വൃതിയില്‍ ഞാന്‍ ....

അച്ഛന്‍റെ സ്വപ്നങ്ങള്‍ക്ക്
വര്‍ണ്ണന ഞാനായിരുന്നു ...

മുടിയില്‍ വെള്ള
കയറിയപ്പഴും
തൊലിയില്‍
ചുളിവ് വീണപ്പഴും
അച്ചന്‍റെ സ്വപനം കണ്ടത്
ഞാനെന്ന ദുസ്വപ്നത്തെ ....

ഇന്നാ ചിതയില്‍
അച്ഛന്‍ ആളി കത്തുംബഴും
അച്ഛന്‍റെ സ്വപ്നം ബാക്കി ....
See more

Friday, 28 October 2011

 അനാശാസ്യത്തിനു
അവളെ അറസ്റ്റ്‌ ചെയ്തു

പുറത്തു കൂവലുകള്‍
കൂവുന്ന മുഖങ്ങള്‍
അവള്‍ നോക്കി
അധികവും അവളെ
ഭോഗിച്ചവര്‍...

മനസ്സ് പണ്ടേ
മരിച്ച അവള്‍
മനസ്സില്‍ പറഞ്ഞു

കപട സദാചാരം
കബറടക്കു .....

Thursday, 27 October 2011


യാത്ര ...
അമ്മയുടെ ഉദരത്തില്‍ നിന്നും
തുടങ്ങി എന്‍റെ യാത്രാ ....

വസന്തം പുഞ്ചിരിച്ച
... പുലരികളും
കര്‍ക്കിടക മഴയുടെ
കണ്ണുനീരും
മകര മഞ്ഞിന്‍റെ
കുളിരും
പുഴകളുടെ കിന്നരങ്ങളും
സാഗരത്തിന്റെ സൌന്ദര്യവും
അമ്പലകുളത്തിലെ
ആമ്പലും
പാടവരമ്പത്തെ
പച്ചപ്പും
എഴുത്ത് പുരയിലെ
ശുദ്ധമണ്ണും
പള്ളിക്കുടത്തിലെ
പൂന്തോട്ടവും
പരിഭവിക്കുന്ന
പ്രണയിനിയേയും ....

കലാലയത്തിലെ
കക്ഷി രാഷ്ട്ര്യയ്യവും
പരീക്ഷയിലെ
പരാജയവും...

തൊഴിലിനു വേണ്ടി
തെണ്ടലും
ചതികളുടെ
ചലനങ്ങളും
ചങ്ങതികളുടെ
ചന്തങ്ങളും ....

യാത്ര പറയാതെ
മരണത്തിലേക്ക്
യാത്രയായവരും ..

കാണാതെ പോയ
സ്നേഹവും
കണ്ടിട്ടും കാണാതെ പോയ
മുഖങ്ങളുംകണ്ടു
ഇന്നെന്‍റെ യാത്ര
തുടരുന്നു ...

കാണാന്‍ ഇനിയും
കാര്യങ്ങള്‍
കണ്ണടച്ച് മണ്ണിനോട്
കിന്നരം പറഞ്ഞു
ഉറങ്ങുന്നതുവരെ
കണ്ടുകൊണ്ട് എന്‍റെ
യാത്ര ....
See more

Wednesday, 26 October 2011


ഇന്ന് മുത്തശ്ശി കഥകളില്ല
സര്‍പ്പകാവിലെ തുള്ളലുകളില്ല

പുള്ളുവന്‍ പാട്ടിന്‍റെ
മാസ്മരികതള്‍ ഇന്നില്ല
...
ഗന്ധര്‍വ കഥകള്‍ പറഞ്ഞു
ഉറക്കുന്ന മുത്തശ്ശി
മരണ കവാടം സ്വപ്നം കണ്ടു
ഉറങ്ങുന്നു ..

സന്ധ്യാ നാമം
സീരിയല്‍ ദൈവങ്ങളുമായി
പങ്കു വെക്കുന്നു ....

സ്നേഹവും കഥകളും
തീന്‍മേശയില്‍ ഒതുങ്ങുന്നു

അച്ഛനും അമ്മയും
മൌനങ്ങളുമായി
ആദര്‍ശം പങ്കു വെക്കുന്നു

പുതു തലമുറക്ക്
നഷ്ടം ഇന്നലയുടെ കഥകള്‍
പറയുന്ന മുത്തശ്ശികളെ ...
See more

Tuesday, 25 October 2011

അഭയംരണ്ടു മുറി ജീവിതം തേടി 
അമ്മയെ അഭയ കേന്ദ്രത്തിലാക്കി 
അവന്‍ അഭയം തേടി...

ശീതികരിച്ച മുറിക്കുള്ളില്‍
ഇന്നവന്റെ അഭയം
നാളെ മറ്റൊരു അഭയ
കേന്ദ്രത്തില്‍ അഭയം

ഓര്‍മകള്‍ക്ക് പുതു
ഭാവന നല്‍കാന്‍ പറഞ്ഞത്
രണ്ടു മുറി ജീവിതങ്ങളിലെ
കൂട്ടുകാര്‍

ഇന്നവന്‍ മറന്നത്
ഗര്‍ഭ പാത്രത്തിന്റെ
വിങ്ങലുകള്‍ ...

മറന്നു അവന്‍ അമ്മയെന്ന
ത്യാഗത്തെ...
ശാപവാക്കുകളെ
പിന്‍വലിക്കുന്ന
അമ്മയെന്ന ദൈവത്തെ ...

ഇന്നീ അഭയ കേന്ദ്രത്തില്‍
വെള്ള പുതച്ചു കിടക്കുന്നു
ആ അമ്മ ...
അഭിമാനം അമ്മയെ
കാണാന്‍ അവനെ തടഞ്ഞു ..

വെള്ള മുടിയില്‍ നിന്നും
കറുത്ത പേന്‍
മറ്റൊരു അഭയം തേടി
യാത്രയാകുന്നു ...

ആരും കാണാതെ പോകുന്ന
ഒരു സത്യം കാണിച്ചു
തന്നിട്ട് ......
അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക്
തെുപ്പിച്ച ശുക്ലം ഇന്ന്
അച്ഛന്‍ മകളുടെ
ഗര്‍ഭ പാത്രത്തിലേക്ക് ...

അമ്മയുടെ ഒക്കത്തിരിക്കുമ്പോള്‍
അച്ഛന് കാമമില്ലായിരുന്നു
അന്നത്തെ ചുംബനം
പിതൃസ്നേഹം ...

ഇന്ന് അധരം ചുവന്നു
സ്തനങ്ങള്‍ വളര്‍ന്നു
മൃഗ ചിന്തകള്‍ ഉണര്‍ന്നു
അച്ഛന്‍റെ ബീജം
മകള്‍ ചുമന്നു ...

നക്ഷത്ര കിടക്കയില്‍
മകള്‍ നഷ്ട്ട സ്വപ്‌നങ്ങള്‍ കണ്ടു
ഗാന്ധി ചിത്രങ്ങളില്‍
അച്ഛന്‍ നക്ഷത്ര
ലോകം കണ്ടു


{അച്ഛന്‍ .അപ്പന്‍ .ഉപ്പ ..}

Monday, 24 October 2011


അഭയം ....

രണ്ടു മുറി ജീവിതം തേടി
അമ്മയെ അഭയ കേന്ദ്രത്തിലാക്കി
അവന്‍ അഭയം തേടി...
...
ശീതികരിച്ച മുറിക്കുള്ളില്‍
ഇന്നവന്റെ അഭയം
നാളെ മറ്റൊരു അഭയ
കേന്ദ്രത്തില്‍ അഭയം

ഓര്‍മകള്‍ക്ക് പുതു
ഭാവന നല്‍കാന്‍ പറഞ്ഞത്
രണ്ടു മുറി ജീവിതങ്ങളിലെ
കൂട്ടുകാര്‍

ഇന്നവന്‍ മറന്നത്
ഗര്‍ഭ പാത്രത്തിന്റെ
വിങ്ങലുകള്‍ ...

മറന്നു അവന്‍ അമ്മയെന്ന
ത്യാഗത്തെ...
ശാപവാക്കുകളെ
പിന്‍വലിക്കുന്ന
അമ്മയെന്ന ദൈവത്തെ ...

ഇന്നീ അഭയ കേന്ദ്രത്തില്‍
വെള്ള പുതച്ചു കിടക്കുന്നു
ആ അമ്മ ...
അഭിമാനം അമ്മയെ
കാണാന്‍ അവനെ തടഞ്ഞു ..

വെള്ള മുടിയില്‍ നിന്നും
കറുത്ത പേന്‍
മറ്റൊരു അഭയം തേടി
യാത്രയാകുന്നു ...

ആരും കാണാതെ പോകുന്ന
ഒരു സത്യം കാണിച്ചു
തന്നിട്ട് ......
See more

Sunday, 23 October 2011


ഞാനായിരുന്നു ആ പുഴ ..

നിന്‍റെ കഥകളില്‍
കവിതകളില്‍
പ്രണയത്തിന്‍റെ ഭാവനകള്‍
... നല്‍കി നീ വര്‍ണ്ണിച്ച പുഴ ..

ഞാന്‍ ഒഴുകിയത്
നിനക്കുവേണ്ടി
നിന്‍റെ വരികളില്‍
നീ വര്‍ണ്ണിച്ചത്
നീ കാണാതെ പോയ
എന്‍റെ നൊമ്പരങ്ങളെ...

ഞാന്‍ ഉറങ്ങിയത്
നിന്നെ കണി കണ്ടുണരാന്‍
ഒടുവില്‍ നീയും
ഒന്നും പറയാതെ
ഓര്‍മകളുടെ ഓളങ്ങള്‍
സമ്മാനിച്ചു കടന്നുപോയ് ...

ഇന്നെന്‍റെ കണ്ണ് നീരില്‍
അവര്‍ പുതു കഥ
മെനഞ്ഞു
കാലം കൊഞ്ഞനം കുത്തി
കാനിക്കുംബഴും
ഇന്നും ഞാന്‍ ഒഴുകുന്നത്‌
നിനക്കുവേണ്ടി .....
See more

Friday, 21 October 2011


മയ്യിത്ത്‌ ...
ചക്ക്രങ്ങളില്ലാത്ത വാഹനത്തിലാണ്
അന്നത്തെ യാത്ര ...
ചമയിക്കുന്നത് ബന്ധങ്ങള്‍
വസ്ത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങളില്ല
... ചുംബിക്കുന്നവര്‍ക്ക് കാമാങ്ങളില്ല
കരച്ചിലുകള്‍ക്ക് മാനദണ്ഡങ്ങള്‍
മുറ്റത്തെ വാടക കസേരകളില്‍
ചുവപ്പും ഖദറും തര്‍ക്കങ്ങളില്‍..
കാറ്റിനു ചന്ദനതിരിയുടെയും
സാമ്പ്രാണിയുടെയും ഗന്ധം
യാത്രയാക്കുന്നവര്‍ പരിചിതരും
അപരിചിതരും
പുതു പേരില്‍ വിളിക്കപെടും
മാറിലെ മണം ആസ്വദിച്ചു ഉറങ്ങിയ
മണവാട്ടിയും വിളിക്കുന്നത്‌ മയ്യിത്ത്‌ ....
മയ്യിത്ത്‌ കൊണ്ട് പോകുന്നില്ലേ
സമയം കഴിഞ്ഞു ......
See more

Thursday, 20 October 2011

"പുഴ ശാന്തമായി കിടന്നു
തിങ്കളിനോട് സ്വകാര്യം പറഞ്ഞു ..
പാല പൂവിന്റെ സുഗന്ധത്തില്‍
ഗന്ധര്‍വന്‍മാര്‍ പ്രണയ ഗീതം പാടി
ഭൂമി പ്രണയിനിയായി .....
എഴുതിയ കവിതകളില്‍ പ്രണയം
പുഞ്ചിരി തീര്‍ത്തു
മിഴികളില്‍ പ്രണയ സാഗരം കാണാന്‍
നിലാവിനെ സ്വപ്നം കണ്ടുറങ്ങി
പ്രഭാത കിരണങ്ങളില്‍ പുഞ്ചിരിക്കുന്ന 
പ്രേയസിക്കായ് പുതിയ കവിതകള്‍ 
സ്വപ്നം കണ്ടു
നിലാവിനൊപ്പം ....
 പുഴയും തിങ്കളും സ്വകാര്യം 
പറഞ്ഞു കൊണ്ടേയിരുന്നു ....

Wednesday, 19 October 2011

 കിളി വാതില്‍ തുറന്നു തന്നെ കിടന്നു ....

പായല്‍ കയറിയ തുളസിത്തറയില്‍
ഇളം കാറ്റിനോട് തുളസി
പ്രണയ സല്ലാപം നടത്തുന്നു
ഇന്നലത്തെ നൊമ്പര മഴയുടെ
അവശിഷ്ട്ടങ്ങളില്‍ കാക്കകള്‍
വിഷപ്പകറ്റുന്നു
നഷ്ട്ട പ്രണയം മൌനങ്ങളുമായി
അകത്തളങ്ങളില്‍ കണ്ണ് നീര്
പങ്കു വെക്കുന്നു
ഒരു പിന്‍ വിളിയുടെ ഇളം തെന്നാലിനായ്‌
ഇന്നും ആ കിളി വാതില്‍ തുറന്നു കിടന്നു ..

Monday, 17 October 2011

"കലി തുള്ളി പെയ്യുന്ന
കര്‍ക്കിടക മഴയോടും പ്രണയം
ചന്നം പിന്നം ചാറുന്ന
ചാറ്റല്‍ മഴയോടും പ്രണയം
പരിഭവം ചൊരിയുന്ന
പകല്‍ മഴയോടും പ്രണയം
രാരീരം പാടിയുറക്കുന്ന
രാത്രി മഴയോടും പ്രണയം
പുതു മഴയില്‍ പ്രണയം
പുതു ഭാവനകള്‍ തേടി പോയെങ്കിലും
എനിക്കിന്നാ മഴകളോട് മാത്രം
പ്രണയം .......
"കലി തുള്ളി പെയ്യുന്ന
കര്‍ക്കിടക മഴയോടും പ്രണയം
ചന്നം പിന്നം ചാറുന്ന
ചാറ്റല്‍ മഴയോടും പ്രണയം
പരിഭവം ചൊരിയുന്ന
പകല്‍ മഴയോടും പ്രണയം
രാരീരം പാടിയുറക്കുന്ന
രാത്രി മഴയോടും പ്രണയം
പുതു മഴയില്‍ പ്രണയം
പുതു ഭാവനകള്‍ തേടി പോയെങ്കിലും
എനിക്കിന്നാ മഴകളോട് മാത്രം
പ്രണയം .......
"കലി തുള്ളി പെയ്യുന്ന
കര്‍ക്കിടക മഴയോടും പ്രണയം
ചന്നം പിന്നം ചാറുന്ന
ചാറ്റല്‍ മഴയോടും പ്രണയം
പരിഭവം ചൊരിയുന്ന
പകല്‍ മഴയോടും പ്രണയം
രാരീരം പാടിയുറക്കുന്ന
രാത്രി മഴയോടും പ്രണയം
പുതു മഴയില്‍ പ്രണയം
പുതു ഭാവനകള്‍ തേടി പോയെങ്കിലും
എനിക്കിന്നാ മഴകളോട് മാത്രം
പ്രണയം .......

Saturday, 15 October 2011

"ഇന്നത്തെ പുലര്‍ക്കാല സ്വപ്നത്തില്‍ ഞാന്‍ കണ്ടത് ഒരു റോസാ പുഷ്പത്തെ...
നൊമ്പരങ്ങള്‍ അടക്കി വാടി നില്‍ക്കുന്ന 
ആ പുഷ്പ്പത്തെ  ഞാന്‍ സ്നേഹ തലോടല്‍ നല്‍കി...
വൈകി വന്ന  വസന്തമായി ഞാന്‍  ആ പുഷ്പത്തെ സ്വാന്തനപെടുത്തി ...
എന്റെ മൊഴികളില്‍,ചിരികളില്‍,
ആ പുഷ്പ്പം ഇതുവരെ കാണാത്ത
ഒരു സ്നേഹ ലോകം കണ്ടു ....
ആ പുഷ്പ്പത്തിന്റെ സുഗന്തത്തില്‍
ഞാനെന്റെ നൊമ്പരങ്ങളെ മറന്നു ...  
ഇന്നാ പുഷ്പ്പം ഞാനെന്ന വസന്തത്തെ
ആഗ്രഹിക്കുന്നുവോ ....?
ഒരു സ്നേഹ തണലായ്‌ ഞാന്‍ എന്നും
ആ പുഷ്പ്പതിനൊപ്പം.....

Friday, 14 October 2011

 ‎"കള കളാരം മുഴക്കി വരുന്ന പുഴയോട്
ഞാന്‍ ചോതിച്ചു നിനക്കുമുണ്ടോ നൊമ്പരം ....?
പുഴ പറഞ്ഞു
ഇതെന്റെ കണ്ണ് നീരാകുന്നു .....

Thursday, 13 October 2011

"ഈ  തണല്‍  എന്നുമുണ്ടാകാന്‍  അവള്‍ ആശിചിരിക്കാം ...കളിയൊഴിഞ്ഞ  കുട്ടി പുരയില്‍  മണ്ണ് ചോറും ,ഇല കറികളും വെച്ച ചിരട്ട  നെഞ്ചോടു അടക്കി അവള്‍  പറഞ്ഞത്  ഞാനോര്‍ക്കുന്നു.. ഇന്നും ..,,നമുക്ക് അച്ഛനും അമ്മയും ആകണം  ശരിക്കും വലുതാകുംബം ,,...അന്ന്  കുന്നു  കയറിപ്പോയ  സൂര്യനൊപ്പം അവളും ഉണ്ടായിരുന്നു  പിന്നെ  എല്ലാ  ദിവസവും  കുന്നിറങ്ങി  വരുന്ന  അവളെയും  നോക്കി ഞാന്‍ ...മൂട് കീറിയ  എന്റെ നിക്കറിന്റെ  കീശയില്‍  അവള്‍ക്കായ്  ഞാന്‍  സൂക്ഷിച്ച  ചാംബക്കയുമായ്‌ .....എന്റെ കറുപ്പും വെളുപ്പും നിറഞ്ഞ  ബാല്യത്തിലേക്ക്  ഒന്ന് തിരിച്ചു പോയിരുന്നെങ്കില്‍ ......
 ‎"പനിനീര്‍ പൂവനം പോലുള്ള നിന്റെ മനസ്സ് വസന്തത്തിനു വേണ്ടി തേങ്ങിയപ്പോള്‍ ഒരു വസന്തമായി ഞാന്‍ നിന്നില്‍ .....താരകങ്ങള്‍ പുഞ്ചിരിക്കുന്ന രാത്രി ആയിരുന്നു ഞാന്‍ നിനക്ക് ...നിലാവ് നിര്‍തമാടുന്ന രാവുകളില്‍ മൌനം തളം കെട്ടി നിന്ന ഇടവേളകളില്‍ ഒരു പാദസരത്തിന്റെ കിലുക്കം പോലുള്ള നിന്റെ മൊഴികളില്‍ ഞാന്‍ സ്വപ്നലോകം തീര്‍ത്തു ....പക്ഷേ ഈ വസന്തത്തെ തനിച്ചാക്കി ഒരു നാള്‍ നീ ഒന്നും പറയാതെ അകന്നു പോയ്‌ ....എങ്കിലും പുഞ്ചിരിക്കുന്ന ഒരു താരകമായി നിന്റെ രാത്രികളില്‍ ഞാന്‍ വരും ......

Wednesday, 12 October 2011

 ‎'അമ്മയുടെ അമ്മിഞ്ഞയുടെ അമൃത് നുകരാന്‍ ഗര്‍ഭ തൊട്ടിലില്‍ സ്വപ്നം കണ്ടുറങ്ങിയ പെണ്‍ ശലഭത്തെ കറുത്ത രക്തമാക്കി ഒഴിക്കി കളഞ്ഞ അച്ഛനമ്മമ്മാര്‍ സന്തോഷിച്ചു ...സ്വര്‍ണ്ണ വിലയുടെ കുതിപ്പില്‍ .....