Pages

Saturday, 25 February 2012

ഉപ്പ കണ്ട സ്വപ്നം
-------------------------------
മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്തുള്ള ഒരു ജൂലൈയ്‌ മാസത്തിലെ ഞായാറാഴ്ച ദിവസം ,വര്‍ഷകാലമാണ്, സൂര്യന്‍ പണിമുടക്ക് തുടങ്ങിയിട്ടു ദിവസങ്ങളായി .ഉപ്പയുടെ കട്ടിലില്‍ ബാലരമ വായിച്ചുകൊണ്ട് മൂന്നാമത്തെ ജേഷ്ടന്‍ കിടക്കുന്നു ,വാതില്‍പ്പടിയില്‍ ഇരുന്നു മുറ്റത്തെ നിറഞ്ഞു കിടക്കുന്ന കുളത്തിലേക്ക് കൈയില്‍ കരുതിയ ചെറുകല്ലുകള്‍കൊണ്ടെറിഞ്ഞു കളിക്കുകയാണ് എനിക്കു മൂത്ത ജേഷ്ടന്‍ .തൊട്ടിലില്‍ ഉറങ്ങാതെ കിടക്കുന്ന ഇളയ സഹോദരിയെ കളിപ്പിച്ചുകൊണ്ട് ഞാനും , ഉച്ചകഴിഞ്ഞിരിക്കുന്നു.നഞ്ഞ തുണികള്‍ അടുക്കളയോട് ചേര്‍ന്നുള്ള കൊച്ചുമുറിയില്‍ വിരിചിട്ട് കുളിക്കാനായി പോകുമ്പോള്‍ ഉമ്മ എല്ലാവരോടുമായി പറഞ്ഞു ' കുളം നിറഞ്ഞു കിടക്കുന്നു ശ്രദ്ധിക്കണേ ' കളി കഴിഞ്ഞു തൊട്ടിലില്‍ കിടന്ന സഹോദരി ഉറങ്ങി , ഒരു വെളിപാടുപോലെ മൂന്നാമത്തെ ജേഷ്ടന്‍ കട്ടിലില്‍ നിന്നും എഴുനേറ്റ്‌ ഞങ്ങളോടായി പറഞ്ഞു ' നമുക്ക് ചെട്ടിയത്തെ കുളത്തില്‍ കുളിക്കാന്‍ പോകാം '  ( വീടിന്റെ തെക്കു വശത്ത് താമസിക്കകുന്ന വലിയ തറവാടിന്റെ പേരാണ് ചെട്ടിയത്ത് )   ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ മൂന്നുപേരും കുളക്കരയിലേക്ക് പോകാനായി ഇറങ്ങി  അയല്‍പക്കത്തെ എന്‍റെ സഹപാഠിയും ഞങ്ങളുടെ ഒപ്പംക്കൂടി ഒരു ചെറു പാടം നടന്നു അവസാനിക്കുന്നത് കുളക്കരയിലാണ്,മുട്ടറ്റം വരെ വെള്ളം കെട്ടിനില്‍ക്കുന്ന പാടത്തുകൂടെ ഞങ്ങള്‍ കളിച്ചു കൊണ്ട് കുളക്കരയിലെത്തി
 നിശബ്ദമായി കിടക്കുന്ന കുളം പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ജലത്തിന്റെ മുകളില്‍ ചെറു മീനുകള്‍ നീന്തി കളിക്കുന്നത് കൌതുകത്തോടെ നോക്കി ഞങ്ങള്‍ നിന്നു,മൂന്നാമത്തെ ജേഷ്ഠന്റെ അരികിലായിരുന്നു ഞാന്‍  . വേനല്‍ കാലത്ത് കുളത്തിലേക്ക് ഇറങ്ങാനായി തെങ്ങിന്‍തടി കൊണ്ടുണ്ടാക്കിയ പടവുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു .കാല്‍ വഴുതി മൂന്നാമത്തെ ജേഷ്ടന്‍ കുളത്തിലേക്ക് വീണു ,ഒപ്പം ഞാനും ,ഞങ്ങളെ രക്ഷിക്കാനായി രണ്ടാമത്തെ ജെഷ്ടനും ,നീന്തല്‍ എന്തന്നറിയാത്ത പ്രായം .കരയില്‍ നിസ്സഹായനായി സഹപാഠിയും ,വെള്ളത്തിന്റെ ആഴങ്ങളിലേക്ക് എന്നെയും കൊണ്ട് ജേഷ്ഠന്റെ കരങ്ങള്‍..
കുളക്കരയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന കുട്ടിയെ പറഞ്ഞു വിടാന്‍ വന്ന ആരോ ആണ് ബഹളം വെച്ചു ആളെ കൂട്ടിയത് .ഓര്മ വരുമ്പോള്‍ ആരുടെയോ ശിരസ്സില്‍ വയരമര്‍ന്നു കറങ്ങുകയായിരുന്നു ഞാന്‍ ഉച്ചക്ക് കഴിച്ച ചോറിന്റെ അവശിഷ്ടതിനോപ്പം വെള്ളവും പുറത്തേക്കു കവിട്ടുന്നുണ്ടായിരുന്നു  ,രണ്ടാമത്തെ ജെഷ്ടനെ വയറില്‍ ആരോ ശക്തിയായി അമര്‍ത്തുന്നു .എന്‍റെ കണ്ണുകള്‍ തിരഞ്ഞത് മൂന്നാമത്തെ ജെഷ്ടനെയാണ്, കണ്ടില്ല  നിലവിളിച്ചുകൊണ്ട് ഞാന്‍  പറഞ്ഞു 'ഒരാളുംകൂടിയുണ്ട്'  ഒടുവില്‍ മൂന്നാമത്തെ ജെഷ്ടനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കുമ്പോള്‍ മരണത്തിലേക്ക് മുങ്ങാംകുഴിയിട്ടിരുന്നു എന്നു അറിഞ്ഞിരുന്നില്ല ഞാന്‍ ..
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത്‌ വന്ബൈനാട് എന്ന സ്ഥലത്ത് അധ്യാപകനായി ജോലി നോക്കുകയായിരുന്നു ഉപ്പ അന്ന് 
 .മരണ വിവരം അറിയിക്കാന്‍ വൈകിയെത്രേ ,ഉപ്പക്ക് ജേഷ്ഠന്റെ മൃതുശരീരം കാണാന്‍ കഴിഞ്ഞില്ല,
രണ്ടു വര്‍ഷത്തിനു ശേഷം ഉപ്പയും മരണത്തിന്‍റെ ആഴങ്ങളിലേക്ക് ഞങ്ങളെ തനിച്ചാക്കിയിട്ടു പോയിരുന്നു
ഒരു പ്രളയത്തില്‍പെട്ടു കുടുംബം ഒഴുകി പോകുന്നതായും  ഉപ്പയും ഒരുമകനും ഒഴികെ ബാകിയുള്ളവര്‍ രക്ഷപെടുന്നതായി ഒരു സ്വപ്നം ഉപ്പ കണ്ടിരുന്നു എന്ന് ഉമ്മയോട് ഉപ്പ പറഞ്ഞിരുന്നതായി എന്നോട് പിന്നീട് ഉമ്മ പറഞ്ഞിരുന്നു
ഇരുപത്തിയഞ്ചു വര്ഷം കഴിഞ്ഞിട്ടും ഓര്‍മകളില്‍ ഇന്നും ആ വെള്ളത്തിന്റെ ആഴങ്ങളിലേക്ക്  എന്‍റെ കരം പിടിച്ചുകൊണ്ടുപോയ എന്‍റെ ജേഷ്ഠന് മായാതെ ഒരു നൊമ്പരമായി നില്‍ക്കുന്നു ഒപ്പം എന്‍റെ പൊന്നുപ്പയും ..Friday, 24 February 2012

എനിക്കൊരു പ്രണയമുണ്ടായിരുന്നു..

"എനിക്കൊരു പ്രണയമുണ്ടായിരുന്നു ..
------------------------------------------------------------
കലാലയ ജീവിതത്തിലെ ഏതോ സുന്ദര മുഹൂര്‍ത്തത്തിന്‍ നിര്‍വൃതിയില്‍ വിടര്‍ന്ന എന്‍റെ പ്രണയം .

'അന്ന് കാമ്പസില്‍ ബഷീര്‍ അനുസ്മരണമായിരുന്നു .വേദിയില്‍ സാംസ്കാരിക നേതാക്കന്‍മാര്‍ ,പ്രിസിപ്പല്‍ ,മറ്റു ആധ്യാപകര്‍ .സ്വാഗത പ്രസംഗത്തിന് പേരു വിളിച്ചപ്പോള്‍ മനസ്സൊന്നു പതറിയതുപോലെ .ആദ്യമായിട്ടല്ല പ്രസംഗിക്കുന്നത് പക്...ഷേ എന്തോ ഒരു പതര്‍ച്ച ,ധൈര്യം  അഭിനിയിച്ചു പ്രസംഗ പീഠത്തിന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സദസ്സ് നിശ്ചലമായി ,വേദിയും.

ഇന്നലെ രാത്രിയില്‍ ഹോസ്റ്റല്‍ മുറിയിലെ ചുവരുകള്‍ കൂടുതലും കേട്ടത് ബേപ്പൂര്‍ സുല്‍ത്താന്റെ മനോഹര സൃഷ്ടിയിലെ മജീദിന്റെയും സുഹറയുടെയം പേരുകളായിരുന്നോ ? സദസ്സിനെ വിരസതയിലേക്ക് നയിക്കാതെ കുറഞ്ഞ വാക്കുകളില്‍ ബഷീറിനെ അനുസ്മരിച്ചു ,ഒപ്പം മജീദിനെയും ,സുഹറയെയും . വേദിയിലെ ഓരോ വെക്തികളെയും സ്വാഗതം ചെയ്തു പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സദസ്സ് ഹര്‍ഷാരവം മുഴക്കിയിരുന്നു ,അതിലെ രണ്ടു സുന്ദര കരങ്ങള്‍ അവളുടേതായിരുന്നു .. പ്രഭാഷണത്തിന് അഭിനന്ദനം അറിയിക്കാന്‍ വന്ന സുഹൃത്തുക്കളോട് നന്ദി പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ പിറകില്‍ നിന്നും മനോഹരമായ ഒരു കിളി നാദം ,അതും പേരിനോടൊപ്പം മാഷേ എന്ന് ചേര്‍ത്തുകൊണ്ട് .ആകാംക്ഷയോടെയോടെ തിരിഞ്ഞു നിന്നപ്പോള്‍ ഉച്ച വെയിലില്‍ ശിരസില്‍ നിന്നും വിയര്‍പ്പിനോടൊപ്പം ഒഴുകി വരുന്ന എണ്ണ ഉണങ്ങിയ ചന്ദന കുറിയിലേക്ക് നീര്ചോല ഇട്ട സുന്ദര മുഖം ,നുണക്കുഴി കവിളുകള്‍ ഇല്ല .മിഴികളില്‍ ഒരായിരം അര്‍ത്ഥങ്ങള്‍ ഉറങ്ങിക്കിടക്കുന്നു ,വാക്കുകള്‍ പരിഭവിച്ചു നിന്നത് കൊണ്ടാകാം ആ മുഖം ഒന്നുകൂടി ചുവന്നു തുടുത്തത് ."പ്രസംഗം നന്നായിട്ടോ .അതുപോലെ മാഗസനില്‍ വരുന്ന കവിതകളും നന്നായിട്ടുണ്ട് ഞാന്‍ എല്ലാം വായിക്കുന്നുണ്ട് " ഒരു ചെറു പുഞ്ചിരിയില്‍ നന്ദി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു .ഹോസ്റ്റലിലേക്ക് തിരിയാനുള്ള വഴിയില്‍ എത്തിയപ്പോള്‍ അന്തരങ്ങളില്‍ ഇരുന്നു ആരോ മന്ത്രിക്കുന്നു ഒന്ന് തിരിഞ്ഞു നോക്കൂ എന്ന് .തിരിഞ്ഞു നിന്നപ്പോള്‍ ഒരായിരം അര്‍ത്ഥങ്ങള്‍ ഉറങ്ങുന്ന മിഴികള്‍ ഇമകള്‍ വെട്ടാതെ തന്നെയും നോക്കി അവിടെ ആ ചീനിമരത്തിന്‍റെ ചുവട്ടില്‍ ...
 
 ആകാശം കുങ്കുമത്തില്‍ മുങ്ങിയ സായാഹ്നം, ഹോസ്റ്റല്‍ മുറിയിലെ വരാന്തയില്‍ ശൂന്യതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ തഴുകി വന്ന ഇളം കാറ്റ് ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഉറങ്ങിക്കിടന്ന പ്രണയത്തെ മെല്ലെ തൊട്ടുണര്‍ത്തിയതുപോലെ , ഉച്ചവെയിലില്‍ തിളങ്ങിയ സുന്ദര മുഖം മനസ്സിന്‍റെ കിള...ിവാതില്‍ തുറന്നു പുഞ്ചിരിതൂകി നില്‍ക്കുന്നു ..

എന്തിനിപ്പോള്‍ ആ മുഖം ഓര്‍മയിലേക്ക് ഓടിവന്നു ? ഒരു പക്ഷേ ആ മിഴികളായിരിക്കാം ആകര്‍ഷണ വലയം തീര്‍ത്തത് . ഉമ്മയെ ഓര്‍ത്തുകൊണ്ട് ആ മിഴികളെ മറക്കാന്‍ ശ്രമിച്ചു . മാസത്തില്‍ ഉമ്മയുടെ കത്ത് വരും, ഞാനെന്ന പ്രതീക്ഷയെ സ്വപ്നം കണ്ടുകൊണ്ട് ഉമ്മ എഴുതുന്ന ഓരോ വരികളിലും ഗഥകാല സ്മരണകളുടെ ഉണര്‍ത്തു പാട്ടുകളായിരുന്നു ...

പുറത്ത് കറുപ്പ് പന്തലിടാന്‍ തുടങ്ങി .രാത്രിക്ക് ഭംഗി തരാന്‍ വരുന്ന നിലാവിന്‍റെ വരവിനായി കാത്തിരിന്നു .പരിഭവിച്ചു കത്തുന്ന ബള്‍ബിന്റെ പ്രകാശം മനസ്സിന് അരോചകമായി തോന്നി .വസ്ത്രം മാറി പുറത്തേക്കിറങ്ങി മനസ്സ് ശാന്തമായതു പോലെ ....

പ്രത്യേകതകള്‍ ഒന്നുമില്ലാതെ രാപ്പകലുകള്‍ കടന്നുപോയി .
അന്നൊരു തിങ്കളാഴ്ച ദിവസം .ഉച്ച ഭക്ഷണം കഴിച്ചു ക്ലാസുറൂമിലേക്ക്‌ കയറാന്‍ ഭാവിക്കുമ്പോള്‍ ലൈബ്രേറിയന്‍ പിന്നില്‍ നിന്നും വിളിച്ചു .'എടോ ആ പത്രങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട് എണ്‍പത്തിനാലു നവംബര്‍‍ ഒന്ന് ,രണ്ടു ,മൂന്ന് .ദിനങ്ങളിലെ .കാണണ്ടേ ? തീര്‍ച്ചയായിട്ടും കാണണം ,ഞാന്‍ പറഞ്ഞു ,എങ്കില്‍ വരൂ ,ഇപ്പോള്‍ ശൂന്യമായിരിക്കും ലൈബ്രറിയില്‍ .അയാളുടെ പിറകിലായി നടന്നു പോകുമ്പോള്‍ എണ്‍പത്തിനാലു നവംബര്‍ ഒന്ന് ഇന്ദിരാഗാന്ധി നിശ്ചലമായി കിടക്കുന്ന ചിത്രങ്ങള്‍ കണ്ടു താന്‍ തേങ്ങി കരഞ്ഞിരുന്നുവെന്നു ഉമ്മ പറഞ്ഞിരുന്നുതായി ഓര്‍മയിലേക്ക് വന്നു .ഇന്ദിരാഗാന്ധി മരിക്കുമ്പോള്‍ എനിക്ക് നാലുവയസ്സു പ്രായം .ഉമ്മയ്ക്ക് അവരോട് വലിയ സ്നേഹമായിരുന്നു, ഒരു പക്ഷേ ഉപ്പയില്‍ നിന്നും കിട്ടിയതായിരിക്കാം നെഹ്‌റു കുടുംബത്തിനോടുള്ള ഉമ്മയുടെ സ്നേഹം .അത് ഇന്നും തുടരുന്നു .

പത്രങ്ങള്‍ ഓരോന്നും സൂകിഷിചെടുത്തു വെച്ചു .റൂമില്‍ കൊണ്ടുപോയി വായിച്ചിട്ട് മടക്കി തരാം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എതിരു പറഞ്ഞില്ല .നിധി കിട്ടിയ സന്തോഷത്തില്‍ ഇടനാഴിയിലേക്ക്‌ കടന്നപ്പോള്‍ തൊട്ടു മുന്നില്‍ 
ഉച്ചവെയിലില്‍ തിളങ്ങിയ സുന്ദര മുഖം പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു ..

 മൌനങ്ങള്‍ക്ക് ഇടവേളകള്‍ നല്‍കാതെ പരിചയത്തിന്റെ മണിമുഴക്കം കേട്ടു തുടങ്ങിയത് ആ ഇടനാഴിയിലെ ജാലകവതിലില്‍ക്കൂടി തഴുകി വന്ന നനുത്ത കാറ്റിന്‍സ്പര്‍ശന മേറ്റ അന്നത്തെ പകലിലായിരുന്നു ... അന്നു വാക്കുകള്‍ പരിഭവിച്ചു നിന്നത് എന്നോടായിരുന്നു .ഉച്ചവെയിലില്‍ തിളങ്ങിയ സുന്ദര മുഖം വാക്കുകളുടെ പെരു...മഴ തീര്‍ത്തപ്പോള്‍ ചാറ്റല്‍ മഴത്തുള്ളി പോലെ എന്‍റെ മറുപടിയും ."പുസ്തകം എടുക്കാന്‍ വന്നതാണോ? .. അല്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ വാക്കുകള്‍ പുറത്തേക്ക് വരാതെ എവിടെയോ തടഞ്ഞതുപോലെ . 'പിന്നെ ?. മനോഹര ശബ്ദത്തിന്റെ ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ അംഗരക്ഷകന്റെ വെടിയുണ്ടകളില്‍ മരിച്ചുവീണ ഇന്ദിരാഗാന്ധിയുടെ നിശ്ചലമായ ശരീരം ഉറങ്ങിക്കിടക്കുന്ന പഴയ പത്രത്താളുകള്‍ കാണിച്ചു കൊണ്ട് ആചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞു . തൊട്ടടുത്തു നിന്ന് ആ മനോഹര മിഴികള്‍ നരച്ച പത്രത്താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ എന്‍റെ സിരകളിലേക്ക് അടിച്ചു വീശിയ വാസനയ്ക്ക് പണ്ട് അയല്‍പക്കത്തെ നായര്‍ തറവാട്ടില്‍ എല്ലാ മലയാള മാസം ഒന്നാംതീയതി വീടിനു ഐശ്വര്യമുണ്ടാകാന്‍ ഉതൃട്ടാതി നാളായ എന്നെ പ്രഭാതം പുഞ്ചിരിയിടുന്നതിനു മുന്നേ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി വലതുകാല്‍ വെച്ചു കയറാന്‍ പറഞ്ഞു ഉമ്മറത്തിരുത്തി ഏലയ്ക്കാ ഇട്ട ചായ തരുന്ന മൂത്തമകളുടെ അഴിഞ്ഞു കിടക്കുന്ന മുടിയില്‍ നിന്നും വരുന്ന എണ്ണയുടെ അതേ സുഗന്ധം. ഇടനാഴി കടന്നു പുറത്തു കടന്നപ്പോള്‍ കൂടെ നിഴല്‍ പോലെ ആ മിഴികളുമുണ്ടായിരുന്നു .ഗണിതശാസ്ത്രവും ,അറബി സാഹിത്യവും തമ്മില്‍ ഒരു പുതിയ ബന്ധത്തിന് വഴിതുറക്കാന്‍ തുടങ്ങുന്നു .കാണാമെന്നു പറഞ്ഞു പിരിയുമ്പോള്‍ മനസ്സ് തണുത്തു മരവിച്ചിരുന്നു .നടന്നകലുന്ന പാദസരത്തിന്റെ കിലുക്കം മനസ്സിന്റെ ആഴങ്ങളില്‍ മനോഹരമായ ഒരു പ്രണയകാവ്യം തീര്‍ത്തു .

ഒരു മനോഹര സംഗമം കണ്ട സന്തോഷത്തില്‍ സൂര്യനുറങ്ങാന്‍ പോയി .അടക്കം പറയാന്‍ താരകങ്ങള്‍ ഓരോന്നായി വന്നുകൊണ്ടിരുന്നു .
ഉറക്കം മിഴികളിലേക്ക് വരാതെ എവിടെയോ പതുങ്ങിയിരിക്കുന്നു .മനസ്സ് ശൂന്യമായികിടന്നു . ലൈറ്റ്‌ ഓഫ് ചെയ്തു സഹ ജീവികള്‍ ഉറങ്ങാന്‍ കിടന്നു ജാലക വാതില്‍ പാതി തുറന്നു പുറത്തേക്കു നോക്കിയപ്പോള്‍ മേഘ ക്കീറിന്റെ വിടവില്‍ക്കൂടി നിലാവ് പുഞ്ചിരിക്കുന്നു .അപ്പോഴാണ്‌ മനസ്സിലേക്ക് ഒരു കാര്യം ഓടിവന്നത് .ആ സുന്ദര മുഖത്തിന്റെ പേര് ചോദിയ്ക്കാന്‍ എന്തേ മറന്നുപോയി ,? സി ബ്ലോക്കില്‍ അവസാനത്തെ ക്ലാസ് റൂമിലാണ് ആ മിഴികളുടെ ഇരിപ്പിടം .ഇനിക്കാണുമ്പോള്‍ പേരു ചോദിക്കണം .എന്തായിരിക്കും ആ മനോഹരമായ പേര് ? മനസ്സില്‍ കുറേ പേരുകളുമായി ആ മിഴികളെ ചേര്‍ത്തു വായിച്ചുകൊണ്ട്‌ ഉറങ്ങാനായി പാതി തുറന്ന ജാലകം അടയ്ക്കാന്‍ ഒരുങ്ങി ,അപോഴും ആകാശത്തിലെ കിളി വാതിലിലൂടെ നിലാവ് എന്നെയും നോക്കി കൊണ്ടിരുന്നു..........
 
 അഴിഞ്ഞു കിടന്ന കേശഭാരം
 ഇളം കാറ്റില്‍ പാദസരത്തിന്‍റെ കിലുക്കത്തിനൊപ്പം നൃത്തം വെച്ച് അകന്നു പോകുന്നത് ഒരു പകല്‍ക്കിനാവിന്റെ വിസ്മയത്തോടെ നോക്കി നിന്നത് നാലുദിവസം മുന്നെയെന്നു വിശ്വസിക്കനാകാതെ ഇമകള്‍ വെട്ടാതെ നോക്കി നിന്ന ചീനിമരത്തിന്‍ ചുവട്ടിലെ പൊഴിഞ്ഞു വീണ ഇലകളില്‍ തൂമഞ്ഞിന്‍ തുള്ളികള്‍... ചൊരിഞ്ഞ നനവിന്റെ ശേഷിപ്പുകളില്‍ നോക്കി ഞാന്‍ നിന്നു .

ഉച്ച ഭക്ഷണം കഴിഞ്ഞു സി ബ്ലോക്കിലേക്ക് പോകാനുള്ള സ്റ്റെയറിന്‍റെ മുനിലെത്തിയപ്പോള്‍ ഹൃദയമിടുപ്പിന്‍ താളം കൂടിയതുപോലെ. എന്തിനു വന്നു എന്ന് ചോദിച്ചാല്‍ ? പറയാനുള്ള മറുപടികള്‍ മനസ്സില്‍ ആലോചിച്ചുകൊണ്ട് പടികള്‍കയറി സി ബ്ലോക്കിലേക്ക് തിരിയാനുള്ള ഇടനാഴിയിലെത്തി . ഒന്നു രണ്ടു തവണ ഈ വഴിയില്‍ക്കൂടി പോയതായി ഓര്‍ക്കുന്നു. പകല്‍ സൂര്യന്‍ പടിഞ്ഞാറോട്ട് പോകാന്‍ തുടങ്ങിയതിന്റെ അടയാളമായി താഴെ ചീനിമരം കറുത്തിരിക്കുന്നു .ചില ദൃശ്ട്ടികള്‍ എന്നെ വലയം ചെയ്യുന്നതുപോലെ .കൈയില്‍ കരുതിയ മാഗസനിലേക്ക് കണ്ണുകള്‍ ഓടിച്ചുകൊണ്ട് മനസ്സിനെ അഴിച്ചുവിട്ടു പതുക്കെ നടന്നു .അവസാനത്തെ ക്ലാസ്സുറൂമിന്റെ മുന്നിലെത്തിയപ്പോള്‍ ,വിയര്‍പ്പിനാല്‍ കുളിച്ചതുപോലെ .ധൈര്യത്തോടെ ക്ലാസ്സു റൂമിലേക്ക്‌ കയറി .ഉച്ചയുടെ ആലസ്യത്തില്‍ ശാന്ത മായ ക്ലാസുറൂമില്‍ എന്‍റെ മിഴികള്‍ തിരഞ്ഞത് ആ സുന്ദര മുഖത്തെ . 'ഇല്ല ആ മിഴിയിണകളെ കണ്ടെത്താന്‍ കഴിയാതെ നിരാശയോടെ മടങ്ങി പടിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ വിസ്മയം തീര്‍ത്തു കൊണ്ട് ഉച്ച വെയിലില്‍ തിളങ്ങിയ സുന്ദര മുഖം ചുണ്ടില്‍ പുഞ്ചിരിയുമായി നില്‍ക്കുന്നു . പതറല്‍ മറച്ചു ചിരി അഭിനയിച്ചുകൊണ്ട് വാക്കുകള്‍ പുറത്തുവരാതെ ഞാന്‍ ...

"ഞാന്‍ കണ്ടു മുകളിലേക്ക് പോകുന്നത് എന്നെ കാണാന്‍ വേണ്ടി മാത്രം വന്നതല്ലേ ? അത്ഭുതം ,മനസ്സുകാണാന്‍ തുടങ്ങിയിരിക്കുന്നു അതെ എന്ന് വാക്കുകള്‍കൊണ്ട് പറയാതെ ശിരസ്സനക്കിക്കൊണ്ട് സമ്മതിച്ചു .ഒളിഞ്ഞു കിടന്ന ധൈര്യം സടകുടഞ്ഞെഴുന്നേറ്റു, 'വരൂ നമുക്കല്‍പ്പം സംസാരിക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , സ്നേഹത്തോടെ എന്‍റെ അരികുപറ്റി വന്നു . അപ്പോള്‍ ഏലയ്ക്കാ ചായ തന്ന നായര്‍ തറവാട്ടിലെ മൂത്തമകളുടെ അഴിഞ്ഞു കിടന്ന മുടിയിലെ സുഗന്ധം സിരകളിലേക്ക് അടിച്ചുകയറി ..

ലൈബ്രറിയുടെ ഭാഗത്തേക്ക് നടന്നു .ഇടനാഴിയെത്തിയപ്പോള്‍ അതുവരെയുള്ള മൌനം വിടപറഞ്ഞുപോയത് എന്‍റെ ചോദ്യം കേട്ടപ്പോഴാണ് , ' എന്താ തന്‍റെ പേര് ? പുഞ്ചിരിച്ചുകൊണ്ട് ആ മനോഹരമായ പേര് പറഞ്ഞു 'എന്‍റെ പേര് ഗായത്രി " കഴിഞ്ഞ രാത്രികളില്‍ മനസ്സില്‍ കുറേ പേരുകളുമായി ചേര്‍ത്തുവായിച്ചതില്‍ ഈ പേര് ഇല്ലായിരുന്നു.

മനസ്സില്‍ മന്ദഹാസത്തിന്‍ വര്‍ണ്ണ മഴ തീര്‍ത്തിട്ട് ക്ലാസുറൂമിലേക്ക്‌പോയി പനകളുടെ നാട്ടിലെ വേദമന്ത്രങ്ങള്‍ കേട്ടു വളര്‍ന്ന യാഥാസ്ഥിതിക കുടുംബത്തിലെ മൂത്ത മകള്‍ .

അച്ഛന്‍ തമിഴ്‌നാട്ടിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു .ഹൈസ്കൂള്‍ അധ്യാപികയാണ് അമ്മ
ഒരുഅനുജത്തിയുള്ളത് പത്താംക്ലാസില്‍ പഠിക്കുന്നു .

തുടര്‍ന്നുള്ള ദിവസങ്ങളിലെ പകലുകള്‍ ഞങ്ങളുടെ സല്ലാപങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ സമ്മാനിച്ചുകൊണ്ട് കടന്നുപോയി
പക്ഷേ പ്രണയം തുറന്നുപറയാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല അതിനുള്ള അര്‍ഹത എനിക്ക് ഇല്ല എന്ന് മനസ്സിന്‍റെ ഏതോ കോണില്‍ നിന്നും ആരോ മന്ത്രിക്കുന്നതുപോലെ ...

അന്നൊരു ബുധനാഴ്ചയിലെ സായഹ്നത്തില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന തുണികള്‍ എടുത്തു റൂമിലേക്ക്‌ കയറാന്‍ ഭാവിക്കുമ്പോള്‍ വാര്‍ഡന്‍റെ വിളി വന്നു . 'എടൊ തനിക്ക് ഫോണ്‍ .അല്പം പരിഭ്രമത്തോടെ റിസീവര്‍ കാതില്‍ അടുപ്പിച്ചപ്പോള്‍ മറു ഭാഗത്ത്‌ സഹോദരിയുടെ പതറുന്ന ശബ്ദം. ' എന്താ എന്തുപറ്റി ആകാംഷയോടെ ഞാന്‍ ചോദിച്ചു . 'വിഷമിക്കാന്‍ ഒന്നുമില്ല ഉമ്മയ്ക്ക് രക്തസ്രാവം ഉണ്ടായി ഗര്‍ഭ പാത്രം നീക്കം ചെയ്യണം അതിനുള്ള സര്‍ജറി ഉടനേവേണം നീ ലീവെടുത്തു പെട്ടന്നുവരിക .

അന്നത്തെ രാത്രി വണ്ടിക്കു വീട്ടിലേക്കു തിരിച്ചു .നാളെ എന്നെയും കാത്തു ആ കുട്ടി ചീനിമരത്തിന്‍ ചുവട്ടില്‍ നില്‍ക്കും ..

രാത്രിയെ കീറിമുറിച്ചു തീവണ്ടി പായുമ്പോള്‍ അടിച്ചു വീശുന്ന തണുത്ത കാറ്റിനു കത്തിയെക്കാള്‍ മൂര്‍ച്ചയുള്ളതുപോലെ , മനസ്സ് നിയത്രണം വിട്ടു സഞ്ചരിക്കുന്നു ,

ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ വെയിലിനു ചൂടുതുടങ്ങിയിരുന്നു , ഇരുനൂറ്റിയാറം നമ്പര്‍ റൂമില്‍ ജാലകത്തിനോട് ചേര്‍ന്നു ഉമ്മ മയങ്ങുന്നു , കറുപ്പും വെ...ളുപ്പും കലര്‍ന്ന ഉമ്മയുടെ തലമുടി ഫാനിന്റെ സംഗീതത്തില്‍
നൃത്തംവെക്കുന്നത് നോക്കി ഞാന്‍ നിന്നു. ആ ശിരസില്‍ ഞാന്‍ മൃദുവായി തലോടിയപ്പോള്‍ മിഴികള്‍ മെല്ലെ തുറന്നു .പുഞ്ചിരിക്കു ഒരു വാടല്‍ .ഉണങ്ങിയ ചുണ്ടില്‍ നാവിന്റെ നനവ്‌ പറ്റിച്ചുകൊണ്ട് ഉമ്മ വിവരങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി . ഉമ്മയുടെ കവിളില്‍ എന്റെ മുഖം അമരുമ്പോള്‍ ഒഴുകിയ കണ്ണുനീര് ഒരു സ്വാന്തനത്തിന്റെ മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു ......

പതിനെട്ടു ദിവസത്തിനു ശേഷം എന്‍റെ മടക്കം ...

ശനിയാഴ്ച രാത്രി പത്തരക്കുള്ള തീവണ്ടിക്ക്പോകാന്‍ സ്റ്റേഷനില്‍നിലക്കുമ്പോള്‍ മനസ്സ് ശാന്തമായിരുന്നു , നിലാവുള്ള രാത്രിക്ക് കൂടുതല്‍ ഭംഗി തോന്നി .ഓപ്പറേഷന്‍ കഴിഞ്ഞു ഉമ്മ സുഖം പ്രാപിച്ചു വരുന്നു ,എന്‍റെ സാനിധ്യം ഉമ്മയ്ക്ക് ഏറെ ആശ്വാസമായിരുന്നു .ഏകാന്തമായ ചില നിമിഷങ്ങളില്‍ ഒരു നൊമ്പരമായി ചീനിമരം മനസ്സിലേക്ക് ഓടിവന്നിരുന്നു ,ഒരു ദീര്‍ഘനിശ്വാസത്തോടെ നിസ്സഹായനായി ഞാനും ....!

ഹോസ്റ്റലിന്റെ മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ കിഴക്ക് സൂര്യന്പൊന്‍‍ പ്രഭ പരത്തി പുലരിയെ സുന്ദരിയാക്കിയിരുന്നു .മുറിതുറന്നു അകത്തു കടക്കുമ്പോള്‍ മനസ്സ് പൂര്‍ണമായും ചീനിമരത്തിലായിരുന്നു. റൂമില്‍ ആ സമയത്ത് സഹജീവികളാരുമില്ലതിരുന്നത് സന്തോഷത്തിനു ഇടയാക്കി .കുളികഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ നാളത്തെ പുലരിയില്‍ ചീനിമരത്തിന്‍‍ ചോട്ടില്‍ തനിച്ചാക്കി പറയാതെ പോയതിനു പരിഭവം പറയുന്ന മിഴികള്‍ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പ്രണയത്തിന്‍ മഴവില്ലിട്ടിരുന്നു .

വസ്ത്രം മാറി പുറത്തിറങ്ങിയപ്പോള്‍ മാനത്തിനു ചുവപ്പുനിറമായിരുന്നു .ഹോസ്റ്റല്‍ മുറികള്‍ക്ക് ജീവന്‍ വെച്ചുതുടങ്ങുന്നു ,മെയിന്‍ റോഡു കടന്നു അടഞ്ഞു കിടക്കുന്ന കലാലയ കവാടത്തില്‍ നില്‍ക്കുമ്പോള്‍ സി ബ്ലോക്കിന്റെ മുകളില്‍ക്കൂടി അസ്തമയസൂര്യന്റെ പൊന്‍കിരണങ്ങള്‍ ചീനിമരത്തിനു ചുവപ്പു നിറം നല്‍കുന്നു ..പതിനെട്ടു ദിവസത്തിനു പതിനെട്ടു വര്‍ഷത്തിന്റെ വിദൂരം പോലെ ...
നാളത്തെ കൂടിക്കാഴ്ച സ്വപ്നം കണ്ടു തിരിഞ്ഞു നടന്നു .ഉറങ്ങാനായി സഹജീവികള്‍ ലൈറ്റ്‌ അണച്ചു.പാതി തുറന്ന ജാലകവാതില്‍ അടക്കാന്‍ ഒരുങ്ങുമ്പോള്‍ നിലാവിന് പിണക്കമായിരുന്നു,നക്ഷത്രങ്ങള്‍ക്കും !

മെയിന്‍ ഗേറ്റ് കടന്നു ക്ലാസ്സു റൂമിലേക്ക് നടക്കുമ്പോള്‍ കണ്ണുകള്‍ സഞ്ചരിച്ചത് ചീനിമരത്തിലായിരുന്നു ,കണ്ടില്ല ആ സുന്ദര മുഖത്തെ .സഹപാഠികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുംബഴും എന്‍റെ കണ്ണുകള്‍ തിരഞ്ഞത് ഉച്ചവെയിലില്‍ തിളങ്ങിയ സുന്ദര മുഖത്തെ മാത്രമായിരുന്നു ..

ഉച്ച ഭക്ഷണം കഴിക്കാന്‍ മനസ്സ് തോന്നിയില്ല ,സി ബ്ലോക്കിലേക്ക് പോകാനുള്ള സ്റ്റെയര്‍ കയറാന്‍ തുടങ്ങുമ്പോള്‍ മനസ്സ്‌ പറഞ്ഞു ലൈബ്രറിയിലേക്ക് പോകാമെന്ന് .ലൈബ്രറിയിലും കണ്ടില്ല ,തിരിഞ്ഞു ഇടനാഴിയിലേക്ക് നടക്കുമ്പോള്‍ മഴക്കാറ് മൂടിക്കെട്ടിയ മേഘം പോലെ മുന്നില്‍ നില്‍ക്കുന്നു എന്‍റെ ....
"എവിടെയായിരുന്നു ..? ഒരു വാക്കുപോലും പറയാതെ ...' എന്‍റെ രണ്ടു കരങ്ങളും കൂട്ടിപ്പിടിച്ചു ഈ വാക്കുകള്‍ പറയുമ്പോള്‍ ആ മനോഹരമായ കവിളില്‍ക്കൂടി ഒഴുകി വന്ന കണ്ണുനീര്‍ത്തുള്ളികള്‍ എന്‍റെ കൈതണ്ടില്‍ വീണു മരിച്ചുകൊണ്ടിരുന്നു . മനസ്സില്‍ കിടന്ന പ്രണയം പുറത്തുവന്നു ,പ്രണയത്തിന്‍ വസന്ത മഴയില്‍ നനഞുകൊണ്ട് ഞങ്ങള്‍ , പിന്നെ ഓരോ പുലരിയും അസ്തമയവും ഞങ്ങള്‍ക്ക് ആശംസകളുമായി വന്നുപോയി .....

എഴുതിയ കവിതകളില്‍ .വായിച്ച കഥകളില്‍ .പ്രണയമെന്ന ആത്മാനുരഗത്തിന്റെ
നിര്‍വൃതിയിലൂടെ ഞങ്ങളുടെ യാത്ര ...

അണിയുന്ന വസ്ത്രങ്ങളുടെ ഭംഗി നോക്കാനും .അനുസരിക്കാത്ത തലമുടി ചീകിയൊതുക്കാന്‍ പൊട്ടിയ കണ്ണാടിയുടെ മുന്നില്‍ ചിതറിയ മുഖങ്ങളില്‍ ഏറ്റവും ഭംഗിയുള്ള ഭാഗത്ത്‌ കോപ്രായം കാട്ടി നില്‍ക്കാനും പ്രണയം എന്നെ പഠിപ്പിച്ചു .ചീനി മരചോട്ടിലും ,ലൈബ്രറിയുടെ ഇടനാഴിയിലും പ...്രണയം പ്രഭ പരത്തി .സഹപാഠികളുടെ .സഹജീവികളുടെ അടക്കം പറച്ചിലില്‍ എന്റെ പ്രണയത്തെ പരാമര്‍ശിക്കുമ്പോള്‍ മനസ്സിന്റെ അന്തരങ്ങളില്‍ അനുഭവിച്ചറിയുന്നു വര്‍ണ്ണിക്കാന്‍ കഴിയാത്ത ആത്മാനുരാഗത്ത്തിന്റെ അനന്തമായ പ്രണയ ഭാവങ്ങള്‍ . അതു കൂടുതല്‍ അറിയുന്നത് ഒഴിവു ദിനങ്ങളിലാണ് .ഞങ്ങളുടെ കൊച്ചു പരിഭവങ്ങളും ,ഇണക്കങ്ങളും കണ്ടു കൊണ്ടാണ് ഓരോ പകലുകളും കടന്നുപോയത് .മേഘം വഴിമാറിനിന്ന രാത്രികളില്‍ പൂര്‍ണ നഗ്നയായി നിന്ന നിലാവിന്റെ സുന്ദര മുഖം പ്രണയിനിയുമായി ചേര്‍ത്തുനിര്‍ത്തി രാത്രിയുടെ മുഴുവന്‍ ഭംഗിയും പ്രേയസിക്കു നല്‍കിക്കൊണ്ട് ആ മനോഹര മിഴികളെ സ്വപ്നം കണ്ടുകൊണ്ടുറങ്ങി .

പ്രണയ സ്വപ്നങ്ങളില്‍ നിന്നും ജീവിത യാഥാര്‍ത്യങ്ങളിലേക്ക് ചിന്തകള്‍ പോകാന്‍ തുടങ്ങിയത് കലാലയ ജീവിതത്തില്‍ നിന്നും വിടപറയാന്‍ പോകുന്നതിനു മുന്‍പുള്ള രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു .

അന്നൊരു വെള്ളിയാഴ്ച്ച ഉച്ച സമയം .ലൈബ്രറിയുടെ ഇടനാഴിയില്‍ വാടിയ മിഴികളുമായി ചിന്തകളെ ഏതോ വഴിയിലേക്ക് വിട്ടുകൊണ്ട് നില്‍ക്കുകകയായിരുന്നു ഗായത്രി .' എന്തു പറ്റി എന്‍റെ തമ്പുരാട്ടിക്ക് ? എന്‍റെ ചോദ്യത്തിനുള്ള മറുപടി ഒരു തേങ്ങിക്കരച്ചിലായിരുന്നു , അതുപിന്നീടു പൊട്ടിക്കരച്ചിലായി , കാര്യം എന്താന്നറിയാതെ നിസ്സഹായനായി ഞാനും . ഒടുവില്‍ മഴ പെയ്തു തോര്‍ന്നപ്പോള്‍ കാര്യം പറഞ്ഞു .വീട്ടില്‍ അമ്മയോട് കാര്യം അവതരിപ്പിച്ചുവത്രേ .വീട്ടുകാരുടെ സമ്മതത്തില്‍ ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലന്നും .എന്തു ചെയ്യണമെന്നറിയാതെ എന്നില്‍ നിന്നുമുള്ള തീരുമാനം അറിയാനായി കാത്തുനില്‍ക്കുകയാണെന്നും പറഞ്ഞു .നീണ്ട മൌനങ്ങള്‍ക്ക് ശേഷം നെടുവീര്‍പ്പിന്‍ ശബ്ദത്തിന്റെ അകമ്പടിയില്‍ ഞാന്‍ പറഞ്ഞു ' തിങ്കളാഴ്ച പറയാം താന്‍ സമാധാനമായിരിക്കു .' അന്നത്തെ രാത്രി വണ്ടിക്കു ഞാന്‍ വീട്ടിലേക്കുപോയി . എന്‍റെ വിധിപറയുന്നത് ഉമ്മയാണ് .

പതിവില്ലാത്ത എന്‍റെ വരവില്‍ ആശങ്ക മറച്ചുവെച്ചുകൊണ്ടു എന്നാല്‍ അതു തോന്നിപ്പിക്കും രീതിയിലുള്ള ചിരിയോടെ ഉമ്മ ചോദിച്ചു ' അവധിയായോ നിനക്ക് ? പരീക്ഷക്ക്‌ ഇനിയും രണ്ടുമാസമില്ലേ ? ഒരു മൂളല്‍ മാത്രം നല്‍കി ഞാന്‍ ഉമ്മയുടെ അടുത്തായിരുന്നു,

വൈകുന്നേരം ഉമ്മയുടെ മുന്നില്‍ വിഷയമാവതരിപ്പിക്കനായി വന്നു .'മഗരിബു ' ബാങ്കിനായി കാത്തിരിക്കുകയാണ് നിസ്ക്കാരപ്പായില്‍ ഉമ്മ . ' എന്താ നിന്റെ പ്രശനം കോളേജില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ നിന്‍റെ ഭാഗത്തുനിന്നുമുണ്ടായോ ? ഉമ്മയുടെ ചോദ്യം . 'ഇല്ല .' പിന്നെ ? എന്‍റെ പ്രണയത്തെ ഞാന്‍ ഉമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു .ഇനി വിധി പറയണ്ടത് ഉമ്മയാണ് അതിനായി കാത്തിരുന്നപ്പോള്‍ പള്ളിയിനിന്നും ബാങ്കിന്റെ ധ്വനികള്‍ മുഴങ്ങി .' നീ പള്ളിയില്‍ പോയിട്ടുവാ തീരുമാനം ഞാന്‍ പറയാം ' പള്ളയില്‍ നിന്നും വന്നു ഉമ്മയുടെ അടുത്തിരിക്കുമ്പോള്‍ ആ മുഖം ചുവന്നു തുടുത്തിരിക്കുന്നതുപോലെ തോന്നി .ദേഷ്യമാണോ .അതോ ..?

ഉമ്മ വിധി പറയാന്‍ തുടങ്ങി .

'സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ
പക്ഷേ അതു രണ്ടുവീട്ടുകാര്‍ക്കും സമ്മതമുണ്ടെങ്കില്‍ മാത്രം .ഇല്ലങ്കില്‍ സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ നിങ്ങള്ക്ക് കഴിയാതെ വരും .പിന്നെ കുറ്റപ്പെടുത്തലും .പഴിചാരലുമായി പരസ്പ്പരം പൊരുത്തപ്പെടാതെ ജീവിതകാലം മുഴുവന്‍ ദുഃഖങ്ങളുമായി കഴിയേണ്ടിവരും , എന്നെപ്പോലെ ഒരമ്മയില്ലേ ആകുട്ടിക്കും ? ആ അമ്മയുടെ കണ്ണു നീരില്‍ നിങ്ങള്ക്ക് സന്തോഷം കിട്ടുമോ ? ഈ വേദന നാളത്തെ നിങ്ങളുടെ ഓര്‍മകള്‍ക്ക് നിറമാര്‍ന്ന സുഖം തരും ,നിന്‍റെ ഭാഗത്തുനിന്നും ബുദ്ധിമോശമുണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല ' ഉമ്മ വിധി പറഞ്ഞു നയം വെക്തമാക്കി . ഞായറാഴ്ച രാവിലത്തെ വണ്ടിക്കു കോളെജിലേക്ക്...

യാത്രയില്‍ മനസ്സ് കലുഷിതമായിരുന്നു .ഉമ്മയും .അമ്മയും .മനസ്സിലേക്ക് മാറി മാറി വന്നു ,ഒടുവില്‍ ഉമ്മയുടെ വിധി അംഗീകരിക്കാന്‍ തീരുമാനിച്ചു മനസ്സില്ലാതെ .

തിങ്കളാഴ്‌ച ചീനിമരത്തില്‍ പകല്‍ സൂര്യന്റെ കിരണങ്ങള്‍ കണ്ടില്ല .പരിഭവം കൊണ്ടാണോ എന്നറിയില്ല സൂര്യന്‍ ഒളിഞ്ഞിരുന്നു , പറയാനുള്ള കാര്യങ്ങള്‍ ഒരു വര്‍ണ്ണക്കടലാസിലെഴുതി

'എന്‍റെ ഗായത്രിക്ക് . നമുക്കുമാത്രമായി ഒരു ലോകം ഉണ്ടാകുന്നതുവരെ നമുക്കീ പ്രണയത്തെ മറക്കാം ..ഗായത്രിയുടെ അമ്മയുടെ കണ്ണുനീര് ഇന്നലെ എന്‍റെ ഉമ്മയില്‍ക്കൂടി ഞാന്‍ കണ്ടു .ആ കണ്ണുനീരില്‍ നമുക്കൊരു സുഖ ജീവിതം കിട്ടുമോ .? ഈ വേദന ഒരു സുഖാമായി തോന്നുന്ന കാലം തനിക്ക് വിദൂരമല്ല .അന്ന് ഈ തീരുമാനം പൂര്‍ണ്ണമായും ശെരിയായിരുന്നു എന്ന് തോന്നും അപ്പോള്‍ കൂടുതല്‍ സ്നേഹം തനിക്ക് എന്നോട് തോന്നും .ഈശ്വരന്‍ നല്ലതു വരുത്തട്ടെ .

പുസ്തകങ്ങളും, തുണികളും മടക്കി ബാഗിലാക്കി വെച്ചു. സഹജീവികള്‍ ഓരോരുത്തരായി വന്നു യാത്ര ചോദിച്ചു പോയി ,പലര്‍ക്കും അഡ്രസ്സ് കൊടുത്തു ,പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പലരും .ഹോസ്റ്റല്‍ മുറികള്‍ കാലിയാകാന്‍ തുടങ്ങി ,എന്‍റെ വണ്ടി രാത്രിയിലാണ് .യാത്ര പറയാന്‍ അസ്തമയ സൂര്യനും വന്നു ,മെയിന്‍ റോഡുകടന്നു കാബസിലേക്ക് പോകുന്ന വഴിയിലൂടെ വെറുതേ നടന്നു .അന്ന് കത്തുവായിച്ചുകൊണ്ട് ഒഴുകുന്ന കണ്ണുനീരോടെ നടന്നകന്നുപോയ ഗായത്രിയെ പിന്നെക്കാണാന്‍ ശ്രമിച്ചില്ല .പക്ഷെ ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നു ഒന്നുകൂടി കണ്ടിരുന്നെങ്കിലെന്നു. അടഞ്ഞു കിടക്കുന്ന കാമ്പസ്‌ കവാടത്തിലൂടെ നോക്കിയപ്പോള്‍ സി ബ്ലോക്കിന്‍റെ മുകളില്‍ക്കൂടി ചുവന്ന മാനത്തിന്‍ പ്രഭയില്‍ ചീനിമരം എന്നോട് യാത്ര പറയുന്നു ..

ഇരുട്ടിനു കനം വെച്ചു തുടങ്ങി ,ബാഗെടുത്തു പുറത്തു വെച്ചു ഒന്നുകൂടി മുറിയില്‍ കണ്ണുകള്‍ പായിച്ചു എന്തെകിലും മറന്നു പോയോ എന്ന്റിയാന്‍ .അപ്പോഴും പാതി തുറന്നു കിടന്നു ജാലകം .....

ശുഭം

Thursday, 23 February 2012

എഴുതിയ കവിതകളില്‍ .വായിച്ച കഥകളില്‍ .പ്രണയമെന്ന ആത്മാനുരഗത്തിന്റെ
നിര്‍വൃതിയിലൂടെ ഞങ്ങളുടെ യാത്ര ...

അണിയുന്ന വസ്ത്രങ്ങളുടെ ഭംഗി നോക്കാനും .അനുസരിക്കാത്ത തലമുടി ചീകിയൊതുക്കാന്‍ പൊട്ടിയ കണ്ണാടിയുടെ മുന്നില്‍ ചിതറിയ മുഖങ്ങളില്‍ ഏറ്റവും ഭംഗിയുള്ള ഭാഗത്ത്‌ കോപ്രായം കാട്ടി നില്‍ക്കാനും പ്രണയം എന്നെ പഠിപ്പിച്ചു .ചീനി മരചോട്ടിലും ,ലൈബ്രറിയുടെ ഇടനാഴിയിലും പ്രണയം പ്രഭ പരത്തി .സഹപാഠികളുടെ .സഹജീവികളുടെ അടക്കം പറച്ചിലില്‍ എന്റെ പ്രണയത്തെ പരാമര്‍ശിക്കുമ്പോള്‍ മനസ്സിന്റെ അന്തരങ്ങളില്‍ അനുഭവിച്ചറിയുന്നു വര്‍ണ്ണിക്കാന്‍ കഴിയാത്ത ആത്മാനുരാഗത്ത്തിന്റെ അനന്തമായ പ്രണയ ഭാവങ്ങള്‍ .  അതു കൂടുതല്‍ അറിയുന്നത് ഒഴിവു ദിനങ്ങളിലാണ് .ഞങ്ങളുടെ കൊച്ചു പരിഭവങ്ങളും ,ഇണക്കങ്ങളും കണ്ടു കൊണ്ടാണ് ഓരോ പകലുകളും കടന്നുപോയത് .മേഘം വഴിമാറിനിന്ന രാത്രികളില്‍ പൂര്‍ണ നഗ്നയായി നിന്ന നിലാവിന്റെ സുന്ദര മുഖം പ്രണയിനിയുമായി ചേര്‍ത്തുനിര്‍ത്തി രാത്രിയുടെ മുഴുവന്‍ ഭംഗിയും പ്രേയസിക്കു നല്‍കിക്കൊണ്ട് ആ മനോഹര മിഴികളെ സ്വപ്നം കണ്ടുകൊണ്ടുറങ്ങി .