Pages

Thursday, 24 November 2011

ആകാശവും പുഴയും ....


ആകാശം പുഞ്ചിരിക്കുന്നത്
പുഴയുടെ കൊഞ്ചലില്‍ ...

അച്ഛന്‍റെ അരികുപറ്റി
ആകാശത്തിലേക്ക് നോക്കി..
...
വെള്ള മേഘങ്ങള്‍
വഴിമാറി നിന്ന
പകലില്‍ നീല ഉടുപ്പിട്ട
ആകാശം അവനെ നോക്കി
പുഞ്ചിരിച്ചതു
പുഴയും കണ്ടിരുന്നു ....

പുഴു തിന്ന
പല്ലിന്‍റെ ശേഷിപ്പ്
കാണാന്‍ പുഴയും
ആകാശവും അവനെ
ഇക്ക്ലിയാക്കി .....

പുഴയെ ഉമ്മ വെക്കുന്ന
നീലാകാശത്തെ
നാണത്തോടെ
നോക്കുന്ന അവന്‍റെ
മുഖം കാണാന്‍
ഇളം കാറ്റുമെത്തും ......

ഇളം മനസ്സിന്‍റെ
നിഷ്കളങ്കത പോലെ
പുഴയും ആകാശവും ..

ഇന്നവന്‍
മുഖം പൊത്തിക്കരയുന്ന
കറുത്ത ആകാശത്തെ
കാണുന്നു ....

പുഴയുടെ കണ്ണുനീരില്‍
നിസ്സഹായനായി
നില്‍ക്കുന്ന ആകാശത്തെപ്പോലെ
അവനും.....

പുഴയുടെ
പുഞ്ചിരിയും
ആകാശത്തിന്‍റെ
ആനന്ദവും
തിരികെ വരുവാന്‍
അവന്‍ കാത്തിരിക്കുന്നു
പിറകില്‍ ഒരു ജനതയും ...
See more

കലാലയത്തിലെ കഥകള്‍


കഥകള്‍
കഥപറയുന്ന
കലാലയം ....

പിന്‍ഗാമികല്‍
... പറഞ്ഞു തീരാതെ പോയ
പ്രണയകഥകള്‍
പറഞ്ഞ കലാലയത്തില്‍
പ്രണയത്തിന്‍റെ പുതു
കഥയുമായി കാത്തിരുന്നത്

കവിളില്‍ നുണക്കുഴിയില്ലാത്ത
കണ്ണുകളില്‍ കരിമഷി എഴുതാത്ത
കൂന്തലയില്‍ തുളസിക്കതിര്‍ ചൂടിയ
പുഞ്ചിരിയില്‍ മുത്തുകള്‍ പൊഴിഞ്ഞ

ഉച്ചവെയിലില്‍
ഉണങ്ങിയ
ചന്ദനക്കുറിയിലേക്ക്
വിയര്‍പ്പിനോപ്പം
ഒഴുകി വരുന്ന കാച്ചെണ്ണയുടെ
നീര്‍ചോലയിട്ട

കരിവളകിലുക്കമില്ലാത്ത
കാലിലെ പാദസരത്തിന്
കിലുക്കമില്ലാതെ ഹൃദയ
കവാടത്തില്‍ അനുവാതം
ചോതിക്കാതെ കടന്നു വന്ന
ഒരു ഓമന മുഖം ....

ഒടുവില്‍
ഒരാദര്‍ശ സമരത്തില്‍
ഒമാനമുഖം
ഓര്‍മ്മകള്‍ സമ്മാനിച്ചു
ഒരു കതിര്‍മണ്ഡപത്തില്‍
മറ്റൊരാളുടെ മണവാട്ടിയായി ...

മറവിക്കു മരുന്ന്
മരണമാണ്
മരിച്ചിട്ടില്ല
ഞാനിന്നും ....
See more

Saturday, 19 November 2011

ബീവറേജസ്....

 ബീവറേജിന്‍റെ മുന്നില്‍
ബലി നല്‍കിയ ജീവിതം
ബാക്കിവെച്ചത്

സ്വര്‍ണ്ണം മിന്നിയ
കഴുത്തിലെ
കറുത്ത ചരടിന്‍ തുമ്പ്
കടിച്ചു കണ്ണുനീര്‍
പൊഴിക്കുന്ന ജീവിതങ്ങളെ ...

ചുംബിച്ച കവിളുകള്‍
"കള്ളിന്‍"കരസ്പര്‍ശത്തിന്‍
പാടുകള്‍വീണ്‌ വീര്‍ത്ത
മുഖങ്ങളെ ....

സൂര്യാസ്തമയം ഭയക്കുന്ന
ബാല്യങ്ങളെ ...

മൃഗ തീക്ഷ്ണത ഉണര്‍ത്തും
കള്ളിന്‍ കാമ കണ്ണുകള്‍
ഭയന്ന് മാതാവിന്‍
പിറകില്‍ ഒളിക്കും
മുലകള്‍ വളര്‍ന്ന
പെണ് മലരുകളെ ...

മാറുന്ന ഭരണങ്ങളില്‍
മാറാതെ ഇന്നും
മദ്യ നയം ...

ഗാന്ധിജി കണ്ട
സ്വപ്നം
സ്വപ്നമായിരുന്നു
പുലരാത്തെ സ്വപ്നം ..

Friday, 18 November 2011

മുല്ലപ്പൂ വസന്തം ....

 മുല്ലപൂവസന്തം ....

അകലെ സൂര്യന്‍
അസ്തമിക്കാത്ത
സാമ്പ്രാജ്യത്തിന്റെ
അധിപര്‍
മുല്ലപൂവിനു
ചുവപ്പുനിറം നല്‍കി
വെളുപ്പന്നു വിളിക്കാന്‍
പറഞ്ഞു ..

ഇറാഖ്‌ വിളിച്ചു

വിളിക്കത്തവന്‍
മുഖം മറക്കാതെ
മരണത്തെ
മാറോട് ചേര്‍ത്ത് ...

മുല്ലപ്പൂവിനു
ചുവപ്പാണിന്നും
ഇറാഖില്‍ ...

ഇറാനികള്‍
വെളുപ്പെന്നു
വിളിക്കുന്നു ..
ഒരു പകലില്‍
ചുവപ്പാകുമോ ..?

അച്ഛനെ കൊന്ന്
അയല്‍പക്കത്തുള്ളവനെ
അച്ഛനെന്നു വിളിച്ചു
ലിബിയ ...

അച്ഛന്‍റെ ക്രൂരതക്ക്
മക്കള്‍ വിധിച്ചത്
വെടിയുണ്ടമരണം ..

അവിടെയും
ചുവപ്പായിരുന്നു
മുല്ലപ്പൂവിന് ..

ഗാന്ധിജിക്ക്
കൊടുക്കാത്ത
സമാധാന
സമ്മാനം
"തവക്കുല്‍ കറുമാന് "കൊടുത്തു
യമനിലും മുല്ലപ്പൂവിന്
ചുവപ്പ്നിറം കൊടുത്തു ....

ഇനിയും
വിടരുന്ന
മുല്ല മുട്ടിനു
ചുവപ്പ് കൊടുക്കാന്‍
കാത്തിരിക്കുന്നു
സൂര്യനെ ഉറക്കാത്തവര്‍ ...

Tuesday, 15 November 2011

 ജേഷ്ഠന്‍....

ഓര്‍മയില്ല അച്ഛന്‍റെ
ഒമാനമുഖം ....

എന്‍റെ പിറവിയില്‍
മരണത്തിന്‍റെ പിന്നാമ്പുറത്ത്
അച്ഛന്‍ വാതിലടച്ചു...

പിതൃസ്നേഹം
പിറവിയില്‍
പടികടന്നുപോയെങ്കിലും
പിന്നിലെന്നച്ചനെപ്പോലെ
എന്റെയേട്ടന്‍ .....

ഏകാന്തത ഇല്ലാതെ
ഏട്ടന്റെ നിഴലില്‍
എന്‍റെ ബാല്യം ....

കുഞ്ഞു പരിഭവത്തിനു
പുഞ്ചിരിയില്‍ ചാലിച്ച ഏട്ടന്റെ
ചുംബനങ്ങള്‍ .....

ഓരോ പടികളും
പിടിച്ചു കയറ്റിയത്
ഏട്ടന്റെ സ്നേഹക്കരങ്ങള്‍...

ഏട്ടനില്‍ ഞാന്‍ കണ്ടു
കണ്ടിട്ടില്ലാത്ത അച്ഛന്‍റെ
അനന്തമായ സ്നേഹം ....

നരകയറി തുടങ്ങിയ
മുടിയില്‍ വിരലുകളോടിച്ചു
പൂമുഖത്തിരുന്നു
എന്നെയും ഓര്‍ത്തുകൊണ്ട്
എന്റെയെട്ടന്‍ ഇന്നും ....

ഏട്ടനായിരുന്നു
എനിക്കച്ചന്‍......
 മകര മഞ്ഞില്‍
മരങ്ങള്‍ കോചാന്‍
മരുഭൂമിയില്‍
മരങ്ങളില്ല ...

മരങ്ങളുള്ള നാട്ടിലെ
മനുഷ്യര്‍ ഇന്ന്
മരങ്ങളാകുന്നു
മരിഭൂമിയിലെ ഈ
മഞ്ഞുകാലത്ത് .....

മാനസങ്ങള്‍
മരവിച്ചു ..

മധുരക്കിനാവുകള്‍
മൂടല്‍ മഞ്ഞില്‍
മറഞ്ഞിരിക്കുന്നു ..

മരുഭൂമിയിലെ
മഞ്ഞില്‍
ചുരുണ്ട് കിടന്നു
ജീവിത ചിത്രങ്ങള്‍ക്ക്
വര്‍ണ്ണങ്ങള്‍ നല്‍കുന്നു
പ്രവാസികള്‍ ......

Thursday, 10 November 2011

ഇതെന്‍റെ ഒരോര്‍മ്മ ...ഓല മേഞ്ഞ ഓലപ്പുരയിലേക്ക് ....

ഓല മേഞ്ഞ
ഓലപ്പുരയിലേക്ക്
ഒരോര്‍മ്മ .....

കയറുകള്‍കൊണ്ട് വരിഞ്ഞ
കട്ടിലില്‍ കാലം സമ്മാനിച്ച
കദനങ്ങളില്‍ കരയാന്‍
കണ്ണുനീര് തേടുന്നു
അച്ഛന്‍ .....

പട്ടിണി വയറുകള്‍
പടികയറിവരുന്ന
അമ്മയുടെ സഞ്ചിയിലെ
കനമുള്ളതിനെയും
കാത്ത് ....

കലിതുള്ളുന്ന
കര്‍ക്കിടക മഴ
കദന മഴയുടെ
കണ്ണുനീര്‍
കണ്ടില്ല ....

നാഥനുണ്ടയിട്ടും
അനാഥരാകെണ്ടിവന്ന
ബാല്യങ്ങള്‍....

ഒടുവില്‍
ഒരുമുഴം കയറില്‍
അച്ഛന്‍ കദനം
മറന്നു ....

അനാഥരായ ബാല്യങ്ങല്‍ക്കൊപ്പം
ആ കയര്‍ കട്ടിലും ......

ഓല മേഞ്ഞ
ഓലപ്പുരയിലെ
ഓര്‍മകളുമായി
ഇന്നും .......

Wednesday, 9 November 2011

 ഓല മേഞ്ഞ
ഓലപ്പുരയിലേക്ക്
ഒരോര്‍മ്മ .....

കയറുകള്‍കൊണ്ട് വരിഞ്ഞ
കട്ടിലില്‍ കാലം സമ്മാനിച്ച
കദനങ്ങളില്‍ കരയാന്‍
കണ്ണുനീര് തേടുന്നു
അച്ഛന്‍ .....

പട്ടിണി വയറുകള്‍
പടികയറിവരുന്ന
അമ്മയുടെ സഞ്ചിയിലെ
കനമുള്ളതിനെയും
കാത്ത് ....

കലിതുള്ളുന്ന
കര്‍ക്കിടക മഴ
കദന മഴയുടെ
കണ്ണുനീര്‍
കണ്ടില്ല ....

നാഥനുണ്ടയിട്ടും
അനാഥരാകെണ്ടിവന്ന
ബാല്യങ്ങള്‍....

ഒടുവില്‍
ഒരുമുഴം കയറില്‍
അച്ഛന്‍ കദനം
മറന്നു ....

അനാഥരായ ബാല്യങ്ങല്‍ക്കൊപ്പം
ആ കയര്‍ കട്ടിലും ......

ഓല മേഞ്ഞ
ഓലപ്പുരയിലെ
ഓര്‍മകളുമായി
ഇന്നും .......

Monday, 7 November 2011


‎2030ലെ നൊസ്റ്റാള്‍ജിയ......

കാമറ കണ്ണുകള്‍
കഥകള്‍ പറയുന്ന ഒരു
കറുത്ത മൊബൈല്‍ ഫോണ്‍
... കാണാന്‍ കൊതിച്ച
എന്‍റെ ബാല്യം .....

ഇന്റര്‍നെറ്റ് കഫയില്‍
കാമുകികളോട്
കള്ളങ്ങള്‍ പറഞ്ഞു
കള്ളനായ.....

ലാപ്ടോപ്പ് മടിയില്‍
ഉമ്മവെക്കാന്‍
അമ്മയോട് വഴക്കുകൂടി
കാര്യം സദിപ്പിച്ച ....

ഗേള്‍ ഫ്രെണ്ട്
ഇല്ലാത്തതിന്
അച്ഛന്‍ മനശാസ്ത്രക്ജനെ
കാണിക്കാന്‍ കൊണ്ടുപോയ ...

അറിയാതെ മലയാളം
മൊഴിഞ്ഞപ്പോള്‍
മാഷ്‌ പരിഹസിച്ചതില്‍
ആതമഹത്യ ചെയ്യാന്‍ ശ്രമിചു
പരാജയപ്പെട്ട ....
ആ ബാല്യത്തിലേക്ക് ഒന്ന്
തിരിച്ചു പോയിരുന്നെങ്കില്‍ ....

പുതു തലമുറയ്ക്ക് നഷ്ട്ടം
ഈ ബാല്യകാല സ്മരണകള്‍ ...
See more

Sunday, 6 November 2011

സ്വാര്‍ത്ഥതയുടെ ബന്ധനങ്ങള്‍...


സ്വാര്‍ത്ഥതയുടെ
ബന്ധനങ്ങളില്‍ ഇന്നു
ബന്ധങ്ങള്‍ ....

കണ്ടമുഖങ്ങള്‍
... കാപട്യത്തിന്റെ
കരി നിഴലുകള്‍
കാണിച്ചു .....

കാണാത്ത മുഖങ്ങള്‍
കാണാമറയത്തിരുന്നു
കാപട്യത്തിന്റെ
കഥകള്‍ പറയുന്നു ....

ബന്ധുക്കളുടെ
ബന്ധങ്ങള്‍
ബലിക്കാക്കകളെ
കാത്തിരിക്കുന്നു ...

അച്ഛന്‍ ...
ആധാരങ്ങളിലെ
ആദായമാണിന്നു...

അമ്മ ..
അഭയാര്‍ഥി കേന്ദ്രങ്ങളില്‍
അന്നം തേടി
പ്രസവിച്ചതിന്റെ
പ്രതിഫലം വാങ്ങുന്നു .....

സഹോദരങ്ങള്‍
സമ്പത്തിന്റെ
സൗന്ദര്യം തേടി
സായൂജ്യം അണയുന്നു ....

സ്വാര്‍ത്ഥതയുടെ ബന്ധനങ്ങളില്‍
ഇന്നു ബന്ധങ്ങള്‍ .....

Friday, 4 November 2011

ഇതെന്റെയൊരു പ്രണയ നൊമ്പരം ...

 ഇലകള്‍ പൊഴിഞ്ഞു വീണ
ഇടവഴിയില്‍
ഇളം തെന്നലില്‍
ഇമകള്‍ വെട്ടാതെ
എന്നെ നോക്കി നടന്നുപോയ
പാദസരത്തിന്റെ കിലുക്കത്തിന്
പ്രണയ സംഗീതം നല്‍കി ഞാന്‍ ....

വാക്കുകള്‍ പരിഭവിച്ചു നിന്ന
പാതയോരങ്ങളില്‍
പ്രണയിനിക്കായ്‌
പ്രണയ ഗീതമെഴുതിയ
വര്‍ണ്ണക്കടാലസുമായി ഞാന്‍
കാത്തിരുന്നു .....

കറുത്ത കരിവളകള്‍
വെളുത്ത കൈയ്യ്കളില്‍
ചുംബിച്ചുകൊണ്ട്
ചന്തം നിറഞ്ഞ
ചിരികളുമായി
ചമയങ്ങളില്ലാതെ വരുന്ന
അവളെയും കാത്തു
ആ ഇടവഴിയില്‍
പൊഴിഞ്ഞു വീണ
ഇലകളില്‍ ഒരു നഷ്ട
പ്രണയത്തിന്‍റെ നൊമ്പര
കഥകള്‍ വായിക്കാതെ
ഇന്നും ഞാന്‍ കാത്തിരിക്കുന്നു ....

ആ പാദസരത്തിന്റെ കിലുക്കത്തിന്
പ്രണയ സംഗീതം നല്‍കാന്‍ ..

Wednesday, 2 November 2011

 പ്രയാസങ്ങളുടെ ഭാണ്ടകെട്ടു
ചുമക്കുന്നു
പ്രവാസി ....

മരുഭൂമിയിലെ
മണല്‍ കാറ്റില്‍
മനക്കോട്ട തകര്‍ന്നു വീണത്‌
മധുര സ്വപ്നങ്ങളില്‍ ....

നാല് ചുവരുകള്‍ക്കുള്ളിലെ
നാല് സ്വഭാവങ്ങളില്‍
നരകിച്ചു തീര്‍ക്കുന്ന
ജീവിതം .....

ഓര്‍മകളില്‍
ഓടിവരുന്ന
ഓമന മുഖങ്ങളെ
ഓര്‍ത്തു ബാശ്പ്പങ്ങള്‍
ഒഴുക്കുമ്പോള്‍

ഓണത്തിന്‍റെ നാട്ടില്‍
മലര്‍ന്നു കിടന്നു
മധുര സ്വപ്നം കാണുന്നു
അവന്‍റെ ഓമന ....