Pages

Saturday 24 December 2011

തണല്‍ .....

തണല്‍ ..

ജീവിത തീക്ഷണതയുടെ
പകല്‍ ചൂടില്‍ തളര്‍ന്ന
മനസ്സിന് തണല്‍ നല്‍കാന്‍
... നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ക്കു മുന്നില്‍
അപേക്ഷാ പാത്രവുമായി
കരങ്ങള്‍ നീട്ടുന്നു ...

പ്രതീക്ഷയുടെ രാപ്പകലുകള്‍
സ്വപ്നം കണ്ട്
ഇന്നലകളുടെ പുലര്‍ വേളകളില്‍
നട്ട വൃക്ഷങ്ങള്‍
ഇന്നിന്‍റെ പകലില്‍ കണ്ട
പേക്കിനാവുകളായി...

മാറിന്‍ചൂടില്‍ തണല്‍ പറ്റിയുറങ്ങിയ
ഇണക്കിളി പുതു ചൂടിന്‍
തണല്‍ തേടി യാത്രയായി ..

ഇന്നീ വഴിയില്‍
ഹൃദയം മരിച്ചിട്ടില്ലാത്ത
ചില മരങ്ങളുടെ അഭയ തൊട്ടിലില്‍
നെടുവീര്‍പ്പിന്‍ സംഗീതത്തില്‍
തലചായിച്ചുറങ്ങുന്നു

സ്വപ്നങ്ങളില്‍പ്പോലും
സാന്ത്വനമേകാത്ത
സ്വന്തം വൃക്ഷങ്ങളെ
ശപിക്കാതെ ശാന്തമായ
ഉറക്കത്തിലേക്ക് കണ്ണുകളടച്ചു ...

ഇരുട്ടായിരുന്നു പിന്നെ തണല്‍
See more

Tuesday 20 December 2011

വഴിയോരക്കാഴ്ചകള്‍...

വഴിയോരക്കാഴ്ചകള്‍...

പശിയടക്കിയതിന്റെ
എച്ചില്‍പ്പൊതികളില്‍
തിളങ്ങുന്ന കണ്ണുകളുടെ
... പകല്‍ കാഴ്ചക്ക്
കൌതുകം കാണാതെ
ഒരു വഴിയോരക്കാഴ്ച .....

തീവണ്ടിയുടെ ശബ്ദങ്ങള്‍ക്ക്
സംഗീതം നല്‍കിയ
തെരുവ് ഗായികയുടെ
ഉണങ്ങിയ ഉദരത്തിലെ
ജീവന്‍റെ തുടിപ്പിനു
തിളക്കം കിട്ടാന്‍ കരങ്ങള്‍
നീട്ടുന്ന

ജീവിതം സമ്മാനിച്ച
ദുരിതങ്ങളുടെ
ഭാണ്ടകെട്ടുകള്‍
വഴിയമ്പലങ്ങളിലഴിച്ചുവെച്ചു
ലോകമേ തറവാട് എന്ന്
മന്ത്രിക്കുന്ന

വാടിയ മുല്ലപ്പൂവിന്‍
അഭംഗി മുഖങ്ങളില്‍
നിഴലിട്ട വേശ്യ സ്ത്രീകളുടെ
വശീകരണത്തിനു
സൂര്യന് ഉറങ്ങാന്‍ കാത്തിരുന്ന
മുഖങ്ങളെകണ്ട വഴിയോരക്കാഴ്ചകള്‍ ......

കഴിഞ്ഞില്ല കാഴ്ചകള്‍

പുലര്‍ക്കാല സൂര്യന്‍
പുത്തന്‍കാഴ്ചകള്‍ക്ക്
വെളിച്ചം തരുമ്പോള്‍
ഇരുട്ട് തേടുന്നു ചില
കാഴ്ചക്കാര്‍ ...
See more

Monday 19 December 2011

പടച്ചവന്റെ അനുഗ്രഹത്തില്‍ യാത്ര തുടരുന്നു ..

ആദ്യമെഴുതിയ കവിത
കണ്ട് ഗുരുനാഥന്‍
ദൈവാനുഗ്രഹമുണ്ടാകട്ടെ...!!!
അനുഗ്രഹിച്ചു പറയുമ്പോള്‍
ഉപ്പ വെള്ള പുതച്ചു
... കിടന്നിരുന്നു

അറ്റു പോകാന്‍ തുടങ്ങുന്ന
ബന്ധങ്ങളിലെ ഏതോ ഒരു കരം
കുഞ്ഞു ശിരസ്സില്‍ തലോടിക്കോണ്ട്
പറഞ്ഞു "പടച്ചോന്‍ തുണയുണ്ടാകും"

അപ്പോള്‍ ഉപ്പയുടെ ഖബറില്‍
അവസാനത്തെ പിടിമണ്ണും
വിതറിക്കഴിഞ്ഞിരുന്നു.....

അന്തപ്പുരങ്ങളിലെ അടുക്കളകളില്‍
ഉമ്മ എച്ചില്‍ പാത്രങ്ങള്‍
മോറി മിനുക്കിയതിന്‍റെ കൂലി....
മടിയില്‍ കരുതിയ പഴകിയ
പലഹാരപ്പൊതിയില്‍
പടച്ചവന്റെ അനുഗ്രഹം കണ്ട
ബാല്യം..

പിന്നെയും കണ്ടു പടച്ചവന്റെ
അനുഗ്രഹങ്ങള്‍

വിധവയ്ക്ക് കിട്ടിയ നേര്ച്ച
അരിയിലും, യത്തീമെന്ന
സഹതാപപ്പേരിലും


അനുഗ്രഹ മഴയില്‍
കണ്ണുനീരിന്‍റെ ഉപ്പുരസവും
സാന്ത്വനത്തിന്റെ മാധുര്യവും
രുചിച്ചറിഞ്ഞു കൊണ്ടിന്നും
യാത്ര തുടരുന്നു ...

വഴികളില്‍ യാത്ര മംഗളം നേരുന്നു
പടച്ചവന്റെ അനുഗ്രഹങ്ങള്‍ ....

..
See more

Monday 5 December 2011


മഴ നനഞ്ഞ
മേനിയേ
മാറോട് ചേര്‍ത്ത്
മണമുള്ള സാരിയുടെ
തുമ്പുകൊണ്ട്
... തുവര്‍ത്തിത്തന്ന
മൂന്നാംക്ലാസിലെ
മലയാളട്ടീച്ചറുടെ
മൊഴികളില്‍ നിറഞ്ഞ
സ്നേഹം ഇന്നും
നിറങ്ങള്‍ മങ്ങാതെ
മനസ്സില്‍തങ്ങി നില്‍ക്കുന്നു ....

കരിമ്പന്‍ തല്ലിയ
വെള്ള ഉടുപ്പിന്റെ
വെളുപ്പിന്
അഭംഗി തീര്‍ത്ത
മൂന്നാം ക്ലാസുകാരന്
വര്‍ണ്ണങ്ങള്‍ കൊണ്ട്
പൊതിഞ്ഞ പുത്തനുടുപ്പിന്‍റെ
ഭംഗിതന്ന മലയാള ടീച്ചര്‍
മനസ്സില്‍ ഇന്നും
മായാത്ത ചിത്രങ്ങളില്‍
മാലാഖയായി നില്‍ക്കുന്നു ....


മൊഴികളില്‍ സ്നേഹ
മഴവില്ല് തീര്‍ത്ത ആ
മധുര മൊഴികള്‍
മറക്കാതെ മനസ്സില്‍
മാണിക്യമായി
സൂക്ഷിച്ചു കൊണ്ടിന്നും....

ഓര്‍മകളുടെ
ഓലക്കെട്ടുകള്‍
അഴിക്കാന്‍
ആ പഴയ
മൂന്നാം ക്ലാസിലെ
മുന്നിലെത്തിയപ്പോള്‍
മഴ നനഞ്ഞ മേനിയെ
തുവര്‍ത്തിയ മണമുള്ള
സാരിയുടെ മണം
മായാതെ നിന്നിരുന്നു ....

മാറോട് ചേര്‍ത്ത് നിര്‍ത്തിയ
മലയാളം ടീച്ചര്‍
മായാതെ നില്‍ക്കുന്നു
ഇന്നും .......
See more

Sunday 4 December 2011

രാത്രി .....


മാ നത്ത്
മഞ്ചാടിക്കുരു വിതറി
താരകങ്ങള്‍
തുള്ളിച്ചാടി കളിച്ച
രാത്രിയില്‍
... കരഞ്ഞു തളര്‍ന്ന
കുഞ്ഞനുജത്തിയെ
മാറത്തുകിടത്തി
മാനം നോക്കിക്കിടന്ന
രാത്രി ......

അച്ഛന്‍
അവശേഷിപ്പിച്ച
ശേഷിപ്പുകള്‍
അടക്കം ചെയ്യാതെ
അമ്മ അടക്കം
പറഞ്ഞു കരഞ്ഞ
രാത്രി ......

അഭിമാനം ദാരിദ്ര്യത്തിനു
അടിയറവു വെക്കാന്‍
അനുവദിക്കാതെ
ആഗ്രഹങ്ങള്‍ക്ക്
അര്‍ഹനല്ലന്നറിഞ്ഞു
സ്വപ്‌നങ്ങള്‍ കാണാതെ
ഉറങ്ങിയ രാത്രി......

പകലിലെ
പൊട്ടിച്ചിരികള്‍
നിശയുടെ നിലവിളി
കേള്‍ക്കാതെ പോയി ....

കറുപ്പിന്‍റെ
കഥകള്‍ കേട്ടുറങ്ങേണ്ടിവന്ന
ജീവിതങ്ങള്‍
വെളുപ്പിന്റെ
ഭംഗി കാണാതെ ഇന്നും
കറുപ്പിന്‍റെ കഥകള്‍
കേട്ടുറങ്ങുന്നു ......
See more

Saturday 3 December 2011


ഉറങ്ങാന്‍ പോകുന്ന
സൂര്യന്‍റെ കിരണങ്ങളില്‍
സാഗരം സ്വര്‍ണ്ണ നിറങ്ങളില്‍
മുങ്ങിയ സായാഹ്നം..

... തഴുകി വരുന്ന
തണുത്ത കാറ്റില്‍
തണുത്ത മനസ്സുമായി
തിരമാലയുടെ സംഗീതം കേട്ടു
തനിച്ചിരുന്ന് സ്വപ്നം കണ്ട
സായാഹ്നം.....

പച്ച പുതച്ച
പാടത്തെ
പൊന്നിന്‍ നിറം നല്‍കി
സുന്ദരിയാകിയ
സായഹ്നത്തില്‍

ജീവിതത്തിന്
പച്ചപ്പ്‌ നല്‍കാന്‍
പാടത്ത് വിതറിയ
ജീവിത സ്വപനങ്ങല്‍ക്ക്
വര്‍ണ്ണങ്ങള്‍ നല്‍കി
കുടിലുകളിലേക്ക്
കരപറ്റാന്‍ നടന്നകലുന്ന
മനുഷ്യ ജീവങ്ങളുടെ
നെടുവീര്‍പ്പുകള്‍ കേട്ട
സായാഹ്നം.....

ദീപങ്ങള്‍ അലങ്കരിച്ച
അമ്പലവും
ബാങ്കിന്‍ ധ്വനികള്‍
കേട്ട പള്ളിയും
അന്തിക്കുര്‍ബാന കൊണ്ട
കുരിശു പള്ളിയും
സ്നേഹ സായാഹ്നം തീര്‍ത്ത
സായാഹ്നം.....

സൗഹൃദങ്ങള്‍ സമ്മേളിച്ച
നാട്ടുവഴിയിലെ
അരയാല്മരം
അന്ന്യനായി നില്‍ക്കുന്നു
ഇന്നത്തെ സായഹാനങ്ങളില്‍.....

സൗഹൃദങ്ങള്‍
കഥകള്‍ പറയുന്ന
സായഹാനങ്ങള്‍ ഇന്ന്
അന്യമായി
ആ അരയാല്‍ മരംപോലെ....
See more

Friday 2 December 2011

പ്രഭാതം .......


പുലര്‍മഞ്ഞുതുള്ളിയിട്ട
പ്രഭാതം പൊന്നിന്‍
കിരണങ്ങളാല്‍
നിഴലിട്ടുനില്‍ക്കുന്ന
ഭൂമിയെ സുന്ദരിയാക്കി .....
...
കുഞ്ഞു തോര്‍ത്തുമുണ്ടുടുത്ത്
അമ്മയുടെ അരികുപറ്റി
തൊടിയിലെ ചേമ്പിലയില്‍
ഓടിക്കളിച്ചുനില്‍ക്കുന്ന
മഞ്ഞുതുള്ളിയില്‍
മാനം പൊന്നില്‍ക്കുളിച്ചത്
കണ്ടുനിന്ന പൊന്‍ പ്രഭാതം ....

മഞ്ഞു മഴ പെയ്ത
ഡിസംബറില്‍
മനസ്സിന്‍റെ ഡയറിയില്‍
ആദ്യമായി എഴുതിയ
പ്രണയ കവിതയില്‍
പ്രണയിനിയെ വര്‍ണ്ണിച്ച
പ്രഭാതം ......

പ്രണയിനിയുടെ
പുഞ്ചിരിയില്‍
പ്രഭാതം ചൊരിഞ്ഞത്
വസന്തങ്ങള്‍ ....

അമ്പല നടയില്‍
കത്തി നില്‍ക്കുന്ന
വിളക്കിന്റെ മുന്നില്‍
മിഴികള്‍ അടച്ചു
അവള്‍ നിന്നപ്പോള്‍
അസൂയയോടെ നോക്കിനിന്നു
പ്രഭാത സൂര്യന്‍ ....

ജാലക വാതില്‍
തുറന്നു എന്നെ
തട്ടിയുണര്‍ത്തുന്ന
പ്രഭാതകിരണങ്ങള്‍
സ്വപ്നം കണ്ടു
ഉറങ്ങുന്നു ഞാനിന്നും ..
See more