Pages

Sunday 15 April 2012

രണ്ടായിരത്തി പതിനൊന്നു മെയ്‌ ഇരുപത്തിയൊന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. {.മൂന്നുമാസത്തെ അവധിക്കു നാട്ടില്‍ വന്ന സമയം }ഒരു മഴയ്ക്ക് തയ്യാറായി മേഘം മൂടിക്കെട്ടിനില്‍ക്കുന്നു ,ഉമ്മറത്ത്‌ ശൂന്യതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ .സുഹൃത്ത്‌ ബനീഷിന്റെ ഫോണ്‍കോള്‍ ശൂന്യതയില്‍ നിന്നും എന്നെ തട്ടിയുണര്‍ത്തി ." ഉസ്താജി വീട്ടിലാണോ ?" ( എന്നെ ഉസ്താദ് എന്നാണു അവന്‍ വിളിക്കുന്നത്‌ ,എന്റെ നാട്ടിലെ ഏക സുഹൃത്താണ് ബനീഷ്‌ ,അവന്റെ വീടുമായി ഒരാത്മ ബന്ധമാണ് എനിക്കും ) " അതെ ' ഞാന്പറഞ്ഞു , " അഞ്ഞുമിനിട്ടിനകം ഞാന്‍ വരാം എവിടെയും പോകരുതുട്ടോ " ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഭാര്യ ചായയുമായി വന്നു ," ഒരു ചായ ബനിക്കും എടുത്തോളൂ" ഞാന്‍ ഭാര്യയോടായി പറഞ്ഞു . മഴ തുള്ളിയിടാന്‍ തുടങ്ങി .മഴയോടൊപ്പം ബനീഷും പടികടന്നു വന്നു , കൈല്‍ ഒരു പൊതിയുമായി . " എന്തായിത് പൊതിയില്‍ ?" ഞാന്‍ ചോദിചു  " അഴിച്ചു നോക്ക് ഉസ്താദ്‌ജി "  പൊതിയഴിച്ചപ്പോള്‍  എം ടി സാറിന്റെ " കാലം "എന്ന നോവലായിരുന്നു . പണ്ടെപ്പോഴോ എന്‍റെ അനുവാദം ചോദിക്കാതെ എടുത്തുകൊണ്ടുപോയി നഷ്ട്ടപ്പെടുതിയത്തിനു പകരമായി ഇപ്പോള്‍ പുതിയത് വാങ്ങി വന്നതാണ് ബനി. "എനിക്ക് ഇപ്പോഴാണ് സമാധാനമായത് ഉസ്താജി" ബനി പറഞ്ഞു , " വേണ്ടായിരുന്നു " എന്ന് ഞാനും .  പുസ്തകത്തില്‍ എം ടി സാറിനെ പരിചയപ്പെടുത്തുന്ന പേജില്‍ താഴെയായി അഡ്രസ്സ് കൊടുത്തിരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് ബനി പറഞ്ഞു  " നമുക്ക് സാറിനെ കാണാന്‍ പോയാലോ ?"   ഏയ് സാറിനെ കാണാന്‍ പറ്റില്ല , അവരൊക്കെ തിരക്ക് പിടിച്ച ജീവിതത്തില്‍ കഴിയുന്നവരാണന്നു പറഞ്ഞുകൊണ്ട്  ആ വിഷയം അവിടെ അവസാനിപ്പിക്കാന്‍ ഞാന്‍ ഒരുങ്ങി ." നമുക്കൊന്ന് വിളിച്ചു ചോദിച്ചാലോ ? "  

No comments:

Post a Comment