Pages

Saturday, 14 April 2012

മൌനം ...

ഈരേഴു ലോകങ്ങള്ക്കഥിപന്‍
മൌനത്തിലാണ് ...!!

പണ്ടു ധര്‍മ്മ സമരത്തിന്‍
രക്തം വീണ കുരുക്ഷേത്രത്തിനു
സാക്ഷ്യം നിന്ന  ഭൂമിയും
പിന്നെ ചടങ്ങ് നിര്‍വഹിച്ചു
മടങ്ങുന്ന സൂര്യനും
നഷ്ട സ്വപ്‌നങ്ങള്‍ കാണുന്ന
നിലാവും 
അന്തിമയങ്ങുമ്പോള്‍
അച്ഛന്‍ കൂട്ടുവരുന്ന
ചാരായത്തിന്‍ മുഖം
മുത്തശ്ശിക്കഥകളിലെ
രാക്ഷസനാകുമ്പോള്‍
അമ്മയും

മാതൃകയാകേണ്ട മതനേതാക്കള്‍
മതമൂല്യങ്ങളെ
പ്രസംഗ ക്കുറിപ്പെഴുതിയ
പേപ്പറിന്‍ അവസ്ഥയാക്കിയപ്പോള്‍
രക്തത്തിന് നിറങ്ങള്‍ നിശ്ചയിച്ചു
അണികളും

പ്രണയ കഥയിലെ
നായികയുടെ സ്മരണയില്‍
അന്തി വെയില്‍ അസ്തമിക്കും നേരം
തഴുകിവരും നനുത്ത കാറ്റില്‍
ഓര്‍മകള്‍ അയവിരക്കും
നായകനും മൌനത്തിലാണ് ...

മൌനത്തിന്‍ അവസ്ഥാന്തരങ്ങള്‍
അവസാനിക്കാത്ത യാത്രയിലാണ്























No comments:

Post a Comment