Pages

Wednesday 17 October 2012

മലാല നീ തിരിച്ചു വരണം

മലാല
---------------
'പേനകൊണ്ടെഴുതാന്‍
പഠിപ്പിച്ച ദൈവ നാമത്തില്‍
നീ വായിക്കുക '

നൂറ്റാണ്ട് പതിനഞ്ചിനുമുന്‍പ്
അക്ഷരം അറിയാത്ത
അറബികളോട് ദൈവം പറഞ്ഞു

ഇരുണ്ടയുഗം അന്നസ്തമിച്ചു

മലാലാ.... നിന്‍റെ ശിരസില്‍
തറച്ച വെടിയുണ്ടകള്‍
ഇന്നത്തെ കറുത്ത പകലില്‍
ഉദയംചെയ്ത ദൈവ നാമം
മറന്നുപോയവരുടെതാണ്...

മലാലാ ...നിന്‍റെ ഡയറി കുറിപ്പുകള്‍
സ്വാത്ത്  താഴവരയില്‍ ഉദയം ചെയ്ത
കറുത്ത സൂര്യനെ അസ്തമിപ്പിക്കട്ടെ ...

മലാലാ ....നീ തിരിച്ചുവരണം ..

ലോകം നിനക്കുവേണ്ടി
കാത്തിരിക്കുന്നു ...
ഒപ്പം  നിന്‍റെ
പള്ളിക്കുടവും
ഉദ്യാനവും
പഠനമുറിയും ....









 

1 comment:

  1. മലാല തിരിച്ചു വരിക തന്നെ ചെയ്യും... ഒരു നാടോന്നാകെ ഒരു പുലരിക്കു തേടുമ്പോള്‍ തള്ളുവാനാകുമോ ലോക നാഥന് ... നല്ല വരികള്‍ ആശംസകള്‍

    ReplyDelete