Pages

Friday, 11 May 2012

സിതാരയിലേക്ക് ഒരു യാത്ര ...

"കോഴിക്കോട്ടെകാണ് ഞങ്ങളുടെ യാത്ര .

രണ്ടായിരത്തി പതിനൊന്നു മെയ് ഇരുപത്തിരണ്ടു  ഞായറാഴ്ച വൈകിട്ട് മൂന്നു മുപ്പത്തിനൊള്ള ജനഷധാബ്ധി എക്സ്പ്രസ്സില്‍ ഞാനും സുഹൃത്ത്‌ ബനീഷും കായംകുളത്തുനിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു , അവിടെ നടക്കവിലാണ് "സിതാരാ ' എന്ന വീട് . അവിടെയാണ്  എം ടി വാസുദേവന്‍ നായര്‍ എന്ന ' കര്‍ണ്ണന്‍ ' ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നതു  . ആ മഹാനെ കാണാനയാണ് ഞങ്ങളുടെ യാത്ര ...

തലേ ദിവസം എടുത്ത തീരുമാനമാണ് എം ടി യെ കാണണമെന്ന് ,സുഹൃത്ത്‌ ബനീഷിനോട് കാര്യം പറഞ്ഞപ്പോള്‍  " നടക്കുന്ന കാര്യം വല്ലതും പറയു മാഷേ ' എന്ന് പറഞ്ഞു ഒരു പരിഹാസ ചൊവയില്‍ എന്നെ നിരുത്സാഹപ്പെടുത്തി.  ' അതവാ നമ്മള്‍ ശ്രമിച്ചാല്‍ എങ്ങിനെ കാണും " തിരക്ക് പിടിച്ച ജീവിതത്തില്‍ കഴിയുന്ന വെക്തിയല്ലേ അദ്ദേഹം ?'   ഇങ്ങിനെ ഓരോ വാക്കുകള്‍ പറഞ്ഞു ബനീഷു എന്നെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരുപ്പിച്ചുകൊണ്ടിരുന്നു ,   പക്ഷേ  എന്റെ മനസ്സ്  അങ്ങ് സിതാരയിലേക്ക് അടുക്കുന്നതുപോലെ . കാണണം .ആഗ്രഹം  പൊന്തിവന്നു കൊണ്ടിരുന്നു ...

പെട്ടന്നാണ്  കോട്ടയം ഡി സി ബുക്സ് മനസിലേക്ക് ഓടിവന്നത് . നമ്പര്‍ കണ്ടെത്തി  ഡി സിയിലേക്ക് വിളിച്ചു . എം ഡി സാറിന്റെ നമ്പര് അവശ്യപ്പെട്ടു .
നമ്പര്‍ കിട്ടിയപ്പോള്‍ സന്തോഷം ഒരു മഴയായി മനസ്സിലേക്ക് പെയ്തിറങ്ങി .

നിശബ്ദത തളംകെട്ടി നിന്ന സമയം . ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു ,ബല്ലടിക്കുന്നുണ്ട് . ഹൃദയ മിടുപ്പ് ഒരു തായമ്പകയെ ഓര്‍മ്മപ്പെടുത്തി .
മറുഭാഗത്ത്‌  റിസീവര്‍ എടുത്തുകൊണ്ട്  ഒരു സ്ത്രീ ശബ്ദം  " ആരാ ..?  എം ടി സാറിന്റെ വീടല്ലേ ?  അതെ '  സാര്‍ സ്ഥലതുണ്ടോ . ?  ഉണ്ടല്ലോ '  എവിടുന്നാ വിളികുന്നെ ?  'കായംകുളത്തു നിന്നാണ് '   ഹോള്‍ഡ്‌ ചെയ്യുട്ടോ . കൊടുക്കാം .  ഹൃദയമിടിപ്പ് കൂടിവരുന്നു .    ' ഹലോ   '  സാറിന്റെ ശബ്ദം  , എന്ത് പറയണമെന്ന് അറിയാതെ  ഒരു നിമിഷം പകച്ചു നിന്നു ..ദൈര്യം സംഭരിച്ചുകൊണ്ട് സംഭാഷണം തുടങ്ങി ,  '  സാറിന്റെ പുസ്തകങ്ങള്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍ . അങ്ങയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട് ,നാളെ വീട്ടില്‍ ഉണ്ടാകുമോ ..?  സൌമ്യമായ ഭാഷയില്‍  സാറിന്റെ  മറുപടി . 'തിങ്കളാഴ്ചയുണ്ടാകും .അന്ന് വന്നോളു .'  സന്തോഷത്തിന്റെ   പെരുമഴ പെയ്യുകയായിരുന്നു അപ്പോള്‍ മനസ്സില്‍ ...


'ഓടി മറയുന്ന പച്ചപ്പിലേക്ക് നോക്കി  തീവണ്ടിയുടെ ജാലക സമീപം ഞങ്ങള്‍ ഇരുന്നു . നാളത്തെ കൂടിക്കാഴ്ച സ്വപനംകണ്ട് മിഴികള്‍ പതുക്കെ അടച്ചു .

പത്തുമണിക്ക്  മഹാനഗരത്തില്‍ ഞങ്ങള്‍ എത്തി . പാളയം റോഡിലേ അപ്സരാ ടൂറിസ്റ്റു ഹോമില്‍ അന്നത്തെ ഞങ്ങളുടെ ഉറക്കം . എനിക്ക് ഉറക്കം വന്നില്ല . തുറന്നിട്ട ജാലകത്തില്‍ കൂടി വിജനമായാ നഗരത്തെ നോക്കി കൊണ്ട് ഞാന്‍ നിന്നു.  നിലാവെട്ടത്തെമറച്ചുകൊണ്ട് തെരുവ് വിളക്കുകള്‍ ഉറങ്ങാതെ നില്‍ക്കുന്നു .

എട്ടു മണിക്കുമുന്നെ ഞങ്ങള്‍ ഒരുങ്ങി പുറത്തിറങ്ങി . നടക്കാവ് വഴിപോകുന്ന ബസ്സില്‍ കയറി , ഞങ്ങള്‍ കൊട്ടാരം റോഡു അനേഷിച്ചു .(സിതാര .കൊട്ടാരം റോഡു .കോഴിക്കോട് .എന്നാണ് സാറിന്റെ അഡ്രസ്സ് .നടക്കവിലാണ് എന്ന് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു )  ഈസ്റ്റ്‌ നടക്കാവില്‍ ഇറങ്ങി വലത്തുഭാഗത്തേക്ക് തിരിയുമ്പോള്‍ ഇടതു ഭാഗത്തേക്ക്‌ തിരിയുന്ന ആദ്യ ഇട റോഡാണ് കൊട്ടാരം റോടെന്നു ഒരു യാത്രക്കാരന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു .
നടക്കാവില്‍ ബസ്സിറങ്ങി കൊട്ടാരം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഞങ്ങള്‍ നിന്നു . അടുത്തുകണ്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് സാറിന്റെ വീട് അന്വേഷിച്ചു . ഇടതു ഭാഗത്ത് ആറാമത്തെ വീടാണ് സിതാരയെന്നു അദ്ദേഹം പറഞ്ഞുതന്നുരണ്ടു മതില്‍ കെട്ടിന്റെ ഇടയില്ക്കൂടിയുള്ള  വിശാലമായ വഴി തീരുന്നത്  'സിതാര ' എന്ന വീടിന്റെ മുന്നിലാണ് . ദൈര്യം ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്നു , ,തുറന്നു കിടക്കുന്ന വാതിലില്‍ക്കൂടി  ഹാളിലേക്ക് നോക്കി . ഭിത്തിയില്‍ ജീവനുള്ള ചിത്രംപോലെ സാറിന്റെ ഗൌരവം നിറഞ്ഞമുഖം ഞങ്ങളെ നോക്കുന്നതുപോലെ .  കോളിംഗ് ബെല്ലില്‍ എന്റെ വിരല്‍ അമര്‍ന്നു ,   നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ .മുത്തുകള്‍ പൊഴിയുന്ന ചിരിയുമായി ,വെള്ളയില്‍ നീല പൂക്കളുള്ള മാക്സി ധരിച്ച  വെളുത്തു സുന്ദരിയായ ഒരു മധ്യവയസ്ക്യ ഞങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായി
സാറിന്റെ ഭാര്യായിരുന്നു  ആ സുന്ദരി  .. ' ആരാ  '  സാറിനെ കാണാന്‍ വന്നതാണ് ഇന്ന് വരാന്‍ പറഞ്ഞിരുന്നു , കായംകുളത്തുനിന്നുംവരുകയാണ് ഞങ്ങള്‍ .'  കയറി ഇരിക്കുട്ടോ '   എന്നു പറഞ്ഞു അവര്‍ അകത്തേക്ക് പോയി .

ഉമ്മറത്ത്‌ കയറി ഞങ്ങള്‍ നിന്നു .മുന്നിലെ മേശയില്‍ അന്നത്തെ പത്രങ്ങള്‍ .ഭഗവത്‌ ഗീത ,തുടങ്ങിയ ഗ്രന്ഥങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു .മഹാന്റെ ചുണ്ടില്‍ എരിഞ്ഞു തീര്‍ന്ന ബീഡിയുടെ ശേഷിപ്പ് ആശ്ട്രയില്‍ കൂടിക്കിടക്കുന്നു ,  പെടുന്നനെ  ഞങ്ങള്‍ക്കുമുന്നില്‍ സാറ് പ്രത്യക്ഷമായി .  'ഒരു പകല്ക്കിനാവിന്റെ വിസ്മയത്തോടെ ആ മുഖത്തേക്ക് നോക്കി ഞങ്ങള്‍ നിന്നു ..

'വരൂ / ഹാളിലേക്ക് ഞങ്ങളെ സാര്‍ ക്ഷണിച്ചു . ' ഇരിക്കു .  ഞങ്ങള്‍ സാറിന്റെ ഇടതു ഭാഗത്തായി ഇരുന്നു , വലതു കണ്ണില്‍  വിരലുകള്‍ കൊണ്ട്  സാര്‍ എന്തോ തിരയുന്നു .  ഒരു ചെറു മൌനം സമ്മാനിച്ച ഇടവേളയ്ക്കു ശേഷം .സംഭാഷണങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു . " സുഖല്ലേ സാറിന് .. ഒരുമണിക്കൂറോളം ഞങ്ങളുമായി സംസാരിച്ചു . കഥകളും .ജീവിതവും .ബഹുമതിയും സംഭാഷണങ്ങളില്‍ നിറഞ്ഞു നിന്നു . ' കാലത്തിലെ  സേതു .സാറാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ . ഒരു ചെറുചിരിയോടെ പറഞ്ഞു .' എന്റെ എല്ലാ കൃതികളിലും എന്റെ അംശങ്ങള്‍ ഉണ്ട്.....

ഒടുവില്‍ കൈല്‍ കരുതിയ നാലുകെട്ടിലും ,വാരാണസിയിലും .സാറിന്റെ കയ്യൊപ്പ് വാങ്ങി ഒപ്പം നിന്നു ഒരു ഫോട്ടോയും എടുത്തു യാത്ര ചോദിച്ചു ,  ഇനിയും വരണമെന്നു പറഞ്ഞു ഞങ്ങളെ യാത്രയാക്കി .മലയാളത്തിന്റെ  സ്വന്തം എഴുത്തുകാരന്‍ .................

അപ്പഴും സന്തോഷത്തിന്റെ പെരുമഴയില്‍ ഞങ്ങളുടെ മനസ്സും


No comments:

Post a Comment