Pages

Sunday 6 November 2011

സ്വാര്‍ത്ഥതയുടെ ബന്ധനങ്ങള്‍...


സ്വാര്‍ത്ഥതയുടെ
ബന്ധനങ്ങളില്‍ ഇന്നു
ബന്ധങ്ങള്‍ ....

കണ്ടമുഖങ്ങള്‍
... കാപട്യത്തിന്റെ
കരി നിഴലുകള്‍
കാണിച്ചു .....

കാണാത്ത മുഖങ്ങള്‍
കാണാമറയത്തിരുന്നു
കാപട്യത്തിന്റെ
കഥകള്‍ പറയുന്നു ....

ബന്ധുക്കളുടെ
ബന്ധങ്ങള്‍
ബലിക്കാക്കകളെ
കാത്തിരിക്കുന്നു ...

അച്ഛന്‍ ...
ആധാരങ്ങളിലെ
ആദായമാണിന്നു...

അമ്മ ..
അഭയാര്‍ഥി കേന്ദ്രങ്ങളില്‍
അന്നം തേടി
പ്രസവിച്ചതിന്റെ
പ്രതിഫലം വാങ്ങുന്നു .....

സഹോദരങ്ങള്‍
സമ്പത്തിന്റെ
സൗന്ദര്യം തേടി
സായൂജ്യം അണയുന്നു ....

സ്വാര്‍ത്ഥതയുടെ ബന്ധനങ്ങളില്‍
ഇന്നു ബന്ധങ്ങള്‍ .....

2 comments:

  1. സ്വാര്‍ത്ഥതയുടെ ബന്ധനങ്ങളില്‍ തളക്കപ്പെട്ട നാം ...
    ഇന്നിന്റെ നേര്‍ കാഴ്ച ,,,,,
    ആശംസകള്‍

    ReplyDelete