Pages

Monday 19 December 2011

പടച്ചവന്റെ അനുഗ്രഹത്തില്‍ യാത്ര തുടരുന്നു ..

ആദ്യമെഴുതിയ കവിത
കണ്ട് ഗുരുനാഥന്‍
ദൈവാനുഗ്രഹമുണ്ടാകട്ടെ...!!!
അനുഗ്രഹിച്ചു പറയുമ്പോള്‍
ഉപ്പ വെള്ള പുതച്ചു
... കിടന്നിരുന്നു

അറ്റു പോകാന്‍ തുടങ്ങുന്ന
ബന്ധങ്ങളിലെ ഏതോ ഒരു കരം
കുഞ്ഞു ശിരസ്സില്‍ തലോടിക്കോണ്ട്
പറഞ്ഞു "പടച്ചോന്‍ തുണയുണ്ടാകും"

അപ്പോള്‍ ഉപ്പയുടെ ഖബറില്‍
അവസാനത്തെ പിടിമണ്ണും
വിതറിക്കഴിഞ്ഞിരുന്നു.....

അന്തപ്പുരങ്ങളിലെ അടുക്കളകളില്‍
ഉമ്മ എച്ചില്‍ പാത്രങ്ങള്‍
മോറി മിനുക്കിയതിന്‍റെ കൂലി....
മടിയില്‍ കരുതിയ പഴകിയ
പലഹാരപ്പൊതിയില്‍
പടച്ചവന്റെ അനുഗ്രഹം കണ്ട
ബാല്യം..

പിന്നെയും കണ്ടു പടച്ചവന്റെ
അനുഗ്രഹങ്ങള്‍

വിധവയ്ക്ക് കിട്ടിയ നേര്ച്ച
അരിയിലും, യത്തീമെന്ന
സഹതാപപ്പേരിലും


അനുഗ്രഹ മഴയില്‍
കണ്ണുനീരിന്‍റെ ഉപ്പുരസവും
സാന്ത്വനത്തിന്റെ മാധുര്യവും
രുചിച്ചറിഞ്ഞു കൊണ്ടിന്നും
യാത്ര തുടരുന്നു ...

വഴികളില്‍ യാത്ര മംഗളം നേരുന്നു
പടച്ചവന്റെ അനുഗ്രഹങ്ങള്‍ ....

..
See more

5 comments:

  1. അനുഭവിച്ചവര്‍ക്കെ അനുഭവങ്ങളുടെ നീറ്റല്‍ അറിയൂ ..
    കണ്ണ് നിറച്ചല്ലോ ഷഫീക് ...

    ReplyDelete
  2. പടച്ചവന്റെ പരീക്ഷണം
    പടച്ചവനു ഇഷ്ടം
    കൂടുതല്‍ ഉള്ളത് കൊണ്ടായിരിക്കും !
    പടച്ചവന്‍ അനുഗ്രഹികട്ടെ

    ReplyDelete
  3. കണ്ണുകളില്‍ നിറഞ്ഞത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന അനുഗ്രഹം. പരീക്ഷണങ്ങള്‍ എല്ലാം അനുഗ്രഹങ്ങളാക്കി മാറ്റുന്നു അല്ലെ. മനസ്സില്‍ തൊടുന്നു അനുഭവം കുറിച്ച ഓരോ വരികളും..

    ReplyDelete
  4. മനസ്സില്‍ വികാരത്തിന്റെ കൂര്‍ത്ത അമ്പുകള്‍ തൊടുക്കാനായി വിതുമ്പുമ്പോള്‍ മാത്രമേ നല്ല എഴുതുകള്‍ ഭാവനയുടെ അതിരുകളില്‍ തട്ടി വനോളം കുതിക്കുകയൊള്ളൂ.........
    നല്ല ചിന്തയും,വിചാരവും വിശയവും വിസ്മയിപ്പിക്കുന്ന എഴുതും വിരിയട്ടെ
    വായന കാത്തിരിക്കും.....

    ReplyDelete
  5. നന്ദി എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് ,,

    ReplyDelete