Pages

Thursday 23 February 2012


എഴുതിയ കവിതകളില്‍ .വായിച്ച കഥകളില്‍ .പ്രണയമെന്ന ആത്മാനുരഗത്തിന്റെ
നിര്‍വൃതിയിലൂടെ ഞങ്ങളുടെ യാത്ര ...

അണിയുന്ന വസ്ത്രങ്ങളുടെ ഭംഗി നോക്കാനും .അനുസരിക്കാത്ത തലമുടി ചീകിയൊതുക്കാന്‍ പൊട്ടിയ കണ്ണാടിയുടെ മുന്നില്‍ ചിതറിയ മുഖങ്ങളില്‍ ഏറ്റവും ഭംഗിയുള്ള ഭാഗത്ത്‌ കോപ്രായം കാട്ടി നില്‍ക്കാനും പ്രണയം എന്നെ പഠിപ്പിച്ചു .ചീനി മരചോട്ടിലും ,ലൈബ്രറിയുടെ ഇടനാഴിയിലും പ്രണയം പ്രഭ പരത്തി .സഹപാഠികളുടെ .സഹജീവികളുടെ അടക്കം പറച്ചിലില്‍ എന്റെ പ്രണയത്തെ പരാമര്‍ശിക്കുമ്പോള്‍ മനസ്സിന്റെ അന്തരങ്ങളില്‍ അനുഭവിച്ചറിയുന്നു വര്‍ണ്ണിക്കാന്‍ കഴിയാത്ത ആത്മാനുരാഗത്ത്തിന്റെ അനന്തമായ പ്രണയ ഭാവങ്ങള്‍ .  അതു കൂടുതല്‍ അറിയുന്നത് ഒഴിവു ദിനങ്ങളിലാണ് .ഞങ്ങളുടെ കൊച്ചു പരിഭവങ്ങളും ,ഇണക്കങ്ങളും കണ്ടു കൊണ്ടാണ് ഓരോ പകലുകളും കടന്നുപോയത് .മേഘം വഴിമാറിനിന്ന രാത്രികളില്‍ പൂര്‍ണ നഗ്നയായി നിന്ന നിലാവിന്റെ സുന്ദര മുഖം പ്രണയിനിയുമായി ചേര്‍ത്തുനിര്‍ത്തി രാത്രിയുടെ മുഴുവന്‍ ഭംഗിയും പ്രേയസിക്കു നല്‍കിക്കൊണ്ട് ആ മനോഹര മിഴികളെ സ്വപ്നം കണ്ടുകൊണ്ടുറങ്ങി .

പ്രണയ സ്വപ്നങ്ങളില്‍ നിന്നും ജീവിത യാഥാര്‍ത്യങ്ങളിലേക്ക് ചിന്തകള്‍ പോകാന്‍ തുടങ്ങിയത് കലാലയ ജീവിതത്തില്‍ നിന്നും വിടപറയാന്‍ പോകുന്നതിനു മുന്‍പുള്ള രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു .

അന്നൊരു വെള്ളിയാഴ്ച്ച ഉച്ച സമയം .ലൈബ്രറിയുടെ ഇടനാഴിയില്‍ വാടിയ മിഴികളുമായി ചിന്തകളെ ഏതോ വഴിയിലേക്ക് വിട്ടുകൊണ്ട് നില്‍ക്കുകകയായിരുന്നു ഗായത്രി .' എന്തു പറ്റി എന്‍റെ തമ്പുരാട്ടിക്ക് ? എന്‍റെ ചോദ്യത്തിനുള്ള മറുപടി ഒരു തേങ്ങിക്കരച്ചിലായിരുന്നു , അതുപിന്നീടു പൊട്ടിക്കരച്ചിലായി , കാര്യം എന്താന്നറിയാതെ നിസ്സഹായനായി ഞാനും . ഒടുവില്‍ മഴ പെയ്തു തോര്‍ന്നപ്പോള്‍ കാര്യം പറഞ്ഞു .വീട്ടില്‍ അമ്മയോട് കാര്യം അവതരിപ്പിച്ചുവത്രേ .വീട്ടുകാരുടെ സമ്മതത്തില്‍ ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലന്നും .എന്തു ചെയ്യണമെന്നറിയാതെ എന്നില്‍ നിന്നുമുള്ള തീരുമാനം അറിയാനായി കാത്തുനില്‍ക്കുകയാണെന്നും പറഞ്ഞു .നീണ്ട മൌനങ്ങള്‍ക്ക് ശേഷം നെടുവീര്‍പ്പിന്‍ ശബ്ദത്തിന്റെ അകമ്പടിയില്‍ ഞാന്‍ പറഞ്ഞു ' തിങ്കളാഴ്ച പറയാം താന്‍ സമാധാനമായിരിക്കു .'   അന്നത്തെ രാത്രി വണ്ടിക്കു ഞാന്‍ വീട്ടിലേക്കുപോയി . എന്‍റെ വിധിപറയുന്നത് ഉമ്മയാണ് .

പതിവില്ലാത്ത എന്‍റെ വരവില്‍  ആശങ്ക മറച്ചുവെച്ചുകൊണ്ടു  എന്നാല്‍ അതു തോന്നിപ്പിക്കും രീതിയിലുള്ള ചിരിയോടെ ഉമ്മ ചോദിച്ചു ' അവധിയായോ നിനക്ക് ? പരീക്ഷക്ക്‌ ഇനിയും രണ്ടുമാസമില്ലേ ?  ഒരു മൂളല്‍ മാത്രം നല്‍കി ഞാന്‍ ഉമ്മയുടെ അടുത്തായിരുന്നു,

വൈകുന്നേരം ഉമ്മയുടെ മുന്നില്‍ വിഷയമാവതരിപ്പിക്കനായി വന്നു .'മഗരിബു ' ബാങ്കിനായി കാത്തിരിക്കുകയാണ് നിസ്ക്കാരപ്പായില്‍ ഉമ്മ . ' എന്താ നിന്റെ പ്രശനം കോളേജില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ നിന്‍റെ ഭാഗത്തുനിന്നുമുണ്ടായോ ? ഉമ്മയുടെ ചോദ്യം . 'ഇല്ല .' പിന്നെ ?  എന്‍റെ പ്രണയത്തെ ഞാന്‍ ഉമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു .ഇനി വിധി പറയണ്ടത് ഉമ്മയാണ് അതിനായി കാത്തിരുന്നപ്പോള്‍ പള്ളിയിനിന്നും ബാങ്കിന്റെ ധ്വനികള്‍ മുഴങ്ങി .' നീ പള്ളിയില്‍ പോയിട്ടുവാ തീരുമാനം ഞാന്‍ പറയാം ' പള്ളയില്‍ നിന്നും വന്നു ഉമ്മയുടെ അടുത്തിരിക്കുമ്പോള്‍ ആ മുഖം ചുവന്നു തുടുത്തിരിക്കുന്നതുപോലെ തോന്നി .ദേഷ്യമാണോ .അതോ ..?

ഉമ്മ  വിധി പറയാന്‍ തുടങ്ങി .

'സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ
പക്ഷേ അതു രണ്ടുവീട്ടുകാര്‍ക്കും സമ്മതമുണ്ടെങ്കില്‍ മാത്രം .ഇല്ലങ്കില്‍ സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ നിങ്ങള്ക്ക് കഴിയാതെ വരും .പിന്നെ കുറ്റപ്പെടുത്തലും .പഴിചാരലുമായി പരസ്പ്പരം പൊരുത്തപ്പെടാതെ ജീവിതകാലം മുഴുവന്‍ ദുഃഖങ്ങളുമായി കഴിയേണ്ടിവരും , എന്നെപ്പോലെ ഒരമ്മയില്ലേ ആകുട്ടിക്കും ? ആ അമ്മയുടെ കണ്ണു നീരില്‍ നിങ്ങള്ക്ക് സന്തോഷം കിട്ടുമോ ? ഈ വേദന നാളത്തെ നിങ്ങളുടെ ഓര്‍മകള്‍ക്ക് നിറമാര്‍ന്ന സുഖം തരും ,നിന്‍റെ ഭാഗത്തുനിന്നും ബുദ്ധിമോശമുണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല ' ഉമ്മ  വിധി പറഞ്ഞു നയം വെക്തമാക്കി . ഞായറാഴ്ച രാവിലത്തെ വണ്ടിക്കു കോളെജിലേക്ക്...

യാത്രയില്‍ മനസ്സ് കലുഷിതമായിരുന്നു .ഉമ്മയും .അമ്മയും .മനസ്സിലേക്ക് മാറി മാറി വന്നു ,ഒടുവില്‍ ഉമ്മയുടെ വിധി അംഗീകരിക്കാന്‍ തീരുമാനിച്ചു മനസ്സില്ലാതെ .

തിങ്കളാഴ്‌ച ചീനിമരത്തില്‍ പകല്‍ സൂര്യന്റെ കിരണങ്ങള്‍ കണ്ടില്ല .പരിഭവം കൊണ്ടാണോ എന്നറിയില്ല സൂര്യന്‍ ഒളിഞ്ഞിരുന്നു , പറയാനുള്ള കാര്യങ്ങള്‍ ഒരു വര്‍ണ്ണക്കടലാസിലെഴുതി  

'എന്‍റെ ഗായത്രിക്ക് . നമുക്കുമാത്രമായി ഒരു ലോകം ഉണ്ടാകുന്നതുവരെ നമുക്കീ പ്രണയത്തെ മറക്കാം ..ഗായത്രിയുടെ അമ്മയുടെ കണ്ണുനീര് ഇന്നലെ എന്‍റെ ഉമ്മയില്‍ക്കൂടി ഞാന്‍ കണ്ടു .ആ കണ്ണുനീരില്‍ നമുക്കൊരു സുഖ ജീവിതം കിട്ടുമോ .? ഈ വേദന ഒരു സുഖാമായി തോന്നുന്ന കാലം തനിക്ക് വിദൂരമല്ല .അന്ന് ഈ തീരുമാനം പൂര്‍ണ്ണമായും ശെരിയായിരുന്നു എന്ന് തോന്നും അപ്പോള്‍ കൂടുതല്‍ സ്നേഹം തനിക്ക് എന്നോട് തോന്നും .ഈശ്വരന്‍ നല്ലതു വരുത്തട്ടെ .

പുസ്തകങ്ങളും, തുണികളും മടക്കി ബാഗിലാക്കി വെച്ചു. സഹജീവികള്‍ ഓരോരുത്തരായി വന്നു യാത്ര ചോദിച്ചു പോയി ,പലര്‍ക്കും അഡ്രസ്സ് കൊടുത്തു ,പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പലരും .ഹോസ്റ്റല്‍ മുറികള്‍ കാലിയാകാന്‍ തുടങ്ങി ,എന്‍റെ വണ്ടി രാത്രിയിലാണ് .യാത്ര പറയാന്‍ അസ്തമയ സൂര്യനും വന്നു ,മെയിന്‍ റോഡുകടന്നു കാബസിലേക്ക് പോകുന്ന വഴിയിലൂടെ വെറുതേ നടന്നു .അന്ന് കത്തുവായിച്ചുകൊണ്ട് ഒഴുകുന്ന കണ്ണുനീരോടെ നടന്നകന്നുപോയ ഗായത്രിയെ പിന്നെക്കാണാന്‍ ശ്രമിച്ചില്ല .പക്ഷെ ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നു ഒന്നുകൂടി കണ്ടിരുന്നെങ്കിലെന്നു. അടഞ്ഞു കിടക്കുന്ന കാമ്പസ്‌ കവാടത്തിലൂടെ നോക്കിയപ്പോള്‍   സി ബ്ലോക്കിന്‍റെ മുകളില്‍ക്കൂടി ചുവന്ന മാനത്തിന്‍ പ്രഭയില്‍ ചീനിമരം എന്നോട് യാത്ര പറയുന്നു ..

ഇരുട്ടിനു കനം വെച്ചു തുടങ്ങി ,ബാഗെടുത്തു പുറത്തു വെച്ചു ഒന്നുകൂടി മുറിയില്‍ കണ്ണുകള്‍ പായിച്ചു എന്തെകിലും മറന്നു പോയോ എന്ന്റിയാന്‍ .അപ്പോഴും പാതി തുറന്നു കിടന്നു ജാലകം .....

ശുഭം




No comments:

Post a Comment