Pages

Thursday, 24 November 2011

ആകാശവും പുഴയും ....


ആകാശം പുഞ്ചിരിക്കുന്നത്
പുഴയുടെ കൊഞ്ചലില്‍ ...

അച്ഛന്‍റെ അരികുപറ്റി
ആകാശത്തിലേക്ക് നോക്കി..
...
വെള്ള മേഘങ്ങള്‍
വഴിമാറി നിന്ന
പകലില്‍ നീല ഉടുപ്പിട്ട
ആകാശം അവനെ നോക്കി
പുഞ്ചിരിച്ചതു
പുഴയും കണ്ടിരുന്നു ....

പുഴു തിന്ന
പല്ലിന്‍റെ ശേഷിപ്പ്
കാണാന്‍ പുഴയും
ആകാശവും അവനെ
ഇക്ക്ലിയാക്കി .....

പുഴയെ ഉമ്മ വെക്കുന്ന
നീലാകാശത്തെ
നാണത്തോടെ
നോക്കുന്ന അവന്‍റെ
മുഖം കാണാന്‍
ഇളം കാറ്റുമെത്തും ......

ഇളം മനസ്സിന്‍റെ
നിഷ്കളങ്കത പോലെ
പുഴയും ആകാശവും ..

ഇന്നവന്‍
മുഖം പൊത്തിക്കരയുന്ന
കറുത്ത ആകാശത്തെ
കാണുന്നു ....

പുഴയുടെ കണ്ണുനീരില്‍
നിസ്സഹായനായി
നില്‍ക്കുന്ന ആകാശത്തെപ്പോലെ
അവനും.....

പുഴയുടെ
പുഞ്ചിരിയും
ആകാശത്തിന്‍റെ
ആനന്ദവും
തിരികെ വരുവാന്‍
അവന്‍ കാത്തിരിക്കുന്നു
പിറകില്‍ ഒരു ജനതയും ...
See more

2 comments:

  1. അവനും ജനത്തിനും കാത്തിരുപ്പിന്റെ ഫലം കിട്ടട്ടെ ... ഷഫിക്
    ആശംസകള്‍

    ReplyDelete
  2. ആകാശം പുഞ്ചിരിക്കുന്നത്
    പുഴയുടെ കൊഞ്ചലില്‍ ...
    - ഈ ആദ്യവരികള്‍ ഏറെ ഇഷ്ടമായി
    മറ്റുള്ളവ നല്ലതാണ് എങ്കിലും ആ ആദ്യവരികളുടെ അടുത്തെങ്ങും എത്തിയില്ല.
    (കമന്റ്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete