Pages

Saturday 19 November 2011

ബീവറേജസ്....

 ബീവറേജിന്‍റെ മുന്നില്‍
ബലി നല്‍കിയ ജീവിതം
ബാക്കിവെച്ചത്

സ്വര്‍ണ്ണം മിന്നിയ
കഴുത്തിലെ
കറുത്ത ചരടിന്‍ തുമ്പ്
കടിച്ചു കണ്ണുനീര്‍
പൊഴിക്കുന്ന ജീവിതങ്ങളെ ...

ചുംബിച്ച കവിളുകള്‍
"കള്ളിന്‍"കരസ്പര്‍ശത്തിന്‍
പാടുകള്‍വീണ്‌ വീര്‍ത്ത
മുഖങ്ങളെ ....

സൂര്യാസ്തമയം ഭയക്കുന്ന
ബാല്യങ്ങളെ ...

മൃഗ തീക്ഷ്ണത ഉണര്‍ത്തും
കള്ളിന്‍ കാമ കണ്ണുകള്‍
ഭയന്ന് മാതാവിന്‍
പിറകില്‍ ഒളിക്കും
മുലകള്‍ വളര്‍ന്ന
പെണ് മലരുകളെ ...

മാറുന്ന ഭരണങ്ങളില്‍
മാറാതെ ഇന്നും
മദ്യ നയം ...

ഗാന്ധിജി കണ്ട
സ്വപ്നം
സ്വപ്നമായിരുന്നു
പുലരാത്തെ സ്വപ്നം ..

2 comments:

  1. ഷഫീക് ... നല്ല വരികള്‍ ...
    കാലിക പ്രസക്തിയുള്ളത് ...
    നന്നായി പറഞ്ഞു ..
    ആശംസകള്‍

    ReplyDelete
  2. മാറില്ലത്
    മാറ്റില്ലവര്‍
    മാഹത്മവാക്കിന്
    വിലയില്ലിന്ന്

    ReplyDelete