Pages

Friday 18 November 2011

മുല്ലപ്പൂ വസന്തം ....

 മുല്ലപൂവസന്തം ....

അകലെ സൂര്യന്‍
അസ്തമിക്കാത്ത
സാമ്പ്രാജ്യത്തിന്റെ
അധിപര്‍
മുല്ലപൂവിനു
ചുവപ്പുനിറം നല്‍കി
വെളുപ്പന്നു വിളിക്കാന്‍
പറഞ്ഞു ..

ഇറാഖ്‌ വിളിച്ചു

വിളിക്കത്തവന്‍
മുഖം മറക്കാതെ
മരണത്തെ
മാറോട് ചേര്‍ത്ത് ...

മുല്ലപ്പൂവിനു
ചുവപ്പാണിന്നും
ഇറാഖില്‍ ...

ഇറാനികള്‍
വെളുപ്പെന്നു
വിളിക്കുന്നു ..
ഒരു പകലില്‍
ചുവപ്പാകുമോ ..?

അച്ഛനെ കൊന്ന്
അയല്‍പക്കത്തുള്ളവനെ
അച്ഛനെന്നു വിളിച്ചു
ലിബിയ ...

അച്ഛന്‍റെ ക്രൂരതക്ക്
മക്കള്‍ വിധിച്ചത്
വെടിയുണ്ടമരണം ..

അവിടെയും
ചുവപ്പായിരുന്നു
മുല്ലപ്പൂവിന് ..

ഗാന്ധിജിക്ക്
കൊടുക്കാത്ത
സമാധാന
സമ്മാനം
"തവക്കുല്‍ കറുമാന് "കൊടുത്തു
യമനിലും മുല്ലപ്പൂവിന്
ചുവപ്പ്നിറം കൊടുത്തു ....

ഇനിയും
വിടരുന്ന
മുല്ല മുട്ടിനു
ചുവപ്പ് കൊടുക്കാന്‍
കാത്തിരിക്കുന്നു
സൂര്യനെ ഉറക്കാത്തവര്‍ ...

4 comments:

  1. കിടിലന്‍ ..... സസ്നേഹം ....

    ReplyDelete
  2. ഇറാഖിലെ മുല്ലപ്പൂവിന് എന്നേ ചുവപ്പു നിറമാണ്. നമ്മളതിനെ വെള്ളയെന്ന് വിളിച്ചു. മുറ്റത്തെ മുല്ലക്ക് ചോരമണമുണ്ടെന്ന് ഇറാഖികൾ പറഞ്ഞിട്ടും മലയാളി ആ മുല്ല ചൂടാനാഗ്രഹിച്ചു.

    ReplyDelete
  3. വരികൾ ശരിക്കും സംഭവം തന്നെ..

    ReplyDelete
  4. ഇനിയും
    വിടരുന്ന
    മുല്ല മുട്ടിനു
    ചുവപ്പ് കൊടുക്കാന്‍
    കാത്തിരിക്കുന്നു
    സൂര്യനെ ഉറക്കാത്തവര്‍ ...നല്ല വരികള്‍ ഇക്കാ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete