Pages

Friday 4 November 2011

ഇതെന്റെയൊരു പ്രണയ നൊമ്പരം ...

 ഇലകള്‍ പൊഴിഞ്ഞു വീണ
ഇടവഴിയില്‍
ഇളം തെന്നലില്‍
ഇമകള്‍ വെട്ടാതെ
എന്നെ നോക്കി നടന്നുപോയ
പാദസരത്തിന്റെ കിലുക്കത്തിന്
പ്രണയ സംഗീതം നല്‍കി ഞാന്‍ ....

വാക്കുകള്‍ പരിഭവിച്ചു നിന്ന
പാതയോരങ്ങളില്‍
പ്രണയിനിക്കായ്‌
പ്രണയ ഗീതമെഴുതിയ
വര്‍ണ്ണക്കടാലസുമായി ഞാന്‍
കാത്തിരുന്നു .....

കറുത്ത കരിവളകള്‍
വെളുത്ത കൈയ്യ്കളില്‍
ചുംബിച്ചുകൊണ്ട്
ചന്തം നിറഞ്ഞ
ചിരികളുമായി
ചമയങ്ങളില്ലാതെ വരുന്ന
അവളെയും കാത്തു
ആ ഇടവഴിയില്‍
പൊഴിഞ്ഞു വീണ
ഇലകളില്‍ ഒരു നഷ്ട
പ്രണയത്തിന്‍റെ നൊമ്പര
കഥകള്‍ വായിക്കാതെ
ഇന്നും ഞാന്‍ കാത്തിരിക്കുന്നു ....

ആ പാദസരത്തിന്റെ കിലുക്കത്തിന്
പ്രണയ സംഗീതം നല്‍കാന്‍ ..

1 comment:

  1. പാദസരത്തിന്റെ കിലുക്കത്തിന്
    പ്രണയ സംഗീതം നല്‍കി ഞാന്‍ ....നല്ല വരികള്‍....

    ReplyDelete