Pages

Monday 4 February 2013

ചെറു വഴി 
************
വീടിന്റെ പുറകില്‍ 
വേലികല്ലിനടുത്തായി 
വടക്കതിലെ അമ്മയുടെ 
അടുക്കളയിലേക്കുള്ള ചെറു 
വഴിയുണ്ട് ...

കര്‍ക്കിടകത്തിലെ 
കണ്ണീര്‍ മഴയില്‍ 
മീനത്തിലെ ചൂടില്‍
ഉത്രാടത്തിനും .
ത്തിരുവോണത്തിനും
പിന്നെ വിഷുവിനും കൈല്‍
പൊതിയുമായി അമ്മ
ഉമ്മയ്ക്കരികില്‍ വരും

എന്റെ പകലും രാവും
അമ്മയുടെയടുക്കളയിലാണ്

നിസ്ക്കാരപായയുടെയരികില്‍
അമ്മ ഉമ്മയെ
ആശ്വസിപ്പിക്കുന്നത്‌കണ്ടാണ്‌
ഓരോ ചുവപ്പും അസ്തമിച്ചത്

ഹ്രുദയങ്ങളിലേക്കുള്ള വഴികള്‍തുറന്നത്
വേലിക്കരികിലെ ചെറുവഴിയില്‍ക്കൂടി

വേലിക്കരികിലെ ചെറുവഴിയില്‍
സ്നേഹപ്പൂക്കളിന്‍ പരിമളം...
അമ്മയും ഉമ്മയും കഥകള്‍ പറയുന്നു
അതിരുകളില്ലാത്ത'കാല'ത്തിലെ

2 comments:

  1. ഷഫീക് ഭായി താങ്കളുടെ ഈ വരികൾ എങ്ങനെ വിവരിക്കും എന്നത് ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ്,
    അത്രയേറെ പറയാനുണ്ട് ഈ വരികൾ....

    ഒരു എഴുത്തുകാരന്ന് അവന്റെ അനുഭവങ്ങളാണ് അവന്റെ കഴിവും ശക്തിയും,

    തുടരുക

    ReplyDelete
  2. ചെറുവഴി പഴയകാല വലിയ വഴികള്‍ പറഞ്ഞുതരുന്നു... പക്ഷെ;.....നമുക്ക് പ്രാര്‍ഥിക്കാം നല്ലകാലത്തിനായി.

    ReplyDelete