നൊമ്പരം
Monday, 26 August 2013
Sunday, 30 June 2013
കയ്യൊപ്പ്
**********
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു ചുവരുണ്ട്
സാക്ഷിയായി
ദിനരാത്രങ്ങളില്‍ എന്നോ
സത്യമെന്നെഴുതിയ കാലത്തിന്‍റെ
കയ്യൊപ്പുമുണ്ട്
തിരിച്ചറിഞ്ഞവര്‍ ഒക്കെയും
കാതങ്ങള്‍ക്കപ്പുറമിരുന്ന്
വിധിയെന്ന ശൂന്യതയെ
ക്രൂശിക്കുന്നുമുണ്ട്
അറിയാത്തവര്‍ക്ക് മുന്നില്‍
കൈവരികളില്ലാത്ത പുഴയാണ്
നമ്മള്‍
ചിറ്റോളങ്ങള്‍കണ്ട്ചിരിക്കുകയും
സ്തുതിപാടുകയും ചെയ്യുന്നവര്‍
ചുഴികളാണ് ചുറ്റുമെന്ന് അറിയുന്നില്ല
മഴകള്‍ എത്ര നമ്മള്‍ നനഞ്ഞു
വെയിലുകള്‍ എത്ര നമ്മള്‍ കൊണ്ടു
കുടക്കീഴില്‍ നിന്നപ്പോഴും
ചുവരുകളിലെ കയ്യൊപ്പ്‌മാത്രം
മായുന്നില്ല
നിശയിലാണ് രണ്ടു നിഴലുകള്‍
പ്രത്യക്ഷപ്പെടുന്നത്
ചുവരുകളില്‍ പുതിയ
കയ്യൊപ്പുകള്‍ പതിയുന്നതും നോക്കി
അപ്പുറവും ഇപ്പുറവുമുള്ള കനത്ത-
മൌനങ്ങള്‍ നിഴലുകളക്ക് കാവല്‍ നില്‍ക്കും
ചുവരുകള്‍ തകരും
കയ്യൊപ്പും മായും
തിരിച്ചറിഞ്ഞവര്‍
അന്ന് അടുത്തുണ്ടാകും
ഒരു നിഴല്‍ മാത്രം ബാക്കി ...
**********
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു ചുവരുണ്ട്
സാക്ഷിയായി
ദിനരാത്രങ്ങളില്‍ എന്നോ
സത്യമെന്നെഴുതിയ കാലത്തിന്‍റെ
കയ്യൊപ്പുമുണ്ട്
തിരിച്ചറിഞ്ഞവര്‍ ഒക്കെയും
കാതങ്ങള്‍ക്കപ്പുറമിരുന്ന്
വിധിയെന്ന ശൂന്യതയെ
ക്രൂശിക്കുന്നുമുണ്ട്
അറിയാത്തവര്‍ക്ക് മുന്നില്‍
കൈവരികളില്ലാത്ത പുഴയാണ്
നമ്മള്‍
ചിറ്റോളങ്ങള്‍കണ്ട്ചിരിക്കുകയും
സ്തുതിപാടുകയും ചെയ്യുന്നവര്‍
ചുഴികളാണ് ചുറ്റുമെന്ന് അറിയുന്നില്ല
മഴകള്‍ എത്ര നമ്മള്‍ നനഞ്ഞു
വെയിലുകള്‍ എത്ര നമ്മള്‍ കൊണ്ടു
കുടക്കീഴില്‍ നിന്നപ്പോഴും
ചുവരുകളിലെ കയ്യൊപ്പ്‌മാത്രം
മായുന്നില്ല
നിശയിലാണ് രണ്ടു നിഴലുകള്‍
പ്രത്യക്ഷപ്പെടുന്നത്
ചുവരുകളില്‍ പുതിയ
കയ്യൊപ്പുകള്‍ പതിയുന്നതും നോക്കി
അപ്പുറവും ഇപ്പുറവുമുള്ള കനത്ത-
മൌനങ്ങള്‍ നിഴലുകളക്ക് കാവല്‍ നില്‍ക്കും
ചുവരുകള്‍ തകരും
കയ്യൊപ്പും മായും
തിരിച്ചറിഞ്ഞവര്‍
അന്ന് അടുത്തുണ്ടാകും
ഒരു നിഴല്‍ മാത്രം ബാക്കി ...
Tuesday, 25 June 2013
Monday, 24 June 2013
ഖബര്‍
*******
കാരിരിമ്പിന്‍റെ
കരുത്താണ് ഖബര്
കുഴിക്കുന്ന ഖാദറിന്
ജീവിച്ചതിന്‍റെ അടയാളം
മീസാങ്കല്ലുകളില്‍
കൊത്തിവെച്ചതും നോക്കി
ചിരിക്കാതങ്ങിനെ കുഴികും
ഖാദര്‍ ..
നരച്ച ഖബറുകളില്‍
പടര്‍ന്നു പിടിച്ച വള്ളികളുടെ
മൂകതയാണ് ഖാദറില്‍
തെളിഞ്ഞു കാണുന്നത്
ഇന്നലെയും അങ്ങാടിയില്‍
ബെന്‍സ് കാറില്‍ വന്നിറങ്ങിയ
മുസ്തഫാ ഹാജിക്കുള്ള ഖബര്‍
കുഴിക്കുകയാണ് ഖാദര്‍
ഒസ്സാന്‍ കുഞ്ഞുമുഹമ്മദിന്‍റെ
ഖബറിനടുത്തായിട്ടാണ്
മുസ്തഫാഹാജി ഉറങ്ങാന്‍ പോകുന്നത്
ജീവിതത്തില്‍ അകന്നു
നിന്നവരാണ്
മരണത്തിന്‍റെ മണ്ണില്
വേലികെട്ടില്ലാതെ-
പരസ്പ്പരം കഥകള്‍
പറഞ്ഞുറങ്ങാന്‍ പോകുന്നത്
*******
കാരിരിമ്പിന്‍റെ
കരുത്താണ് ഖബര്
കുഴിക്കുന്ന ഖാദറിന്
ജീവിച്ചതിന്‍റെ അടയാളം
മീസാങ്കല്ലുകളില്‍
കൊത്തിവെച്ചതും നോക്കി
ചിരിക്കാതങ്ങിനെ കുഴികും
ഖാദര്‍ ..
നരച്ച ഖബറുകളില്‍
പടര്‍ന്നു പിടിച്ച വള്ളികളുടെ
മൂകതയാണ് ഖാദറില്‍
തെളിഞ്ഞു കാണുന്നത്
ഇന്നലെയും അങ്ങാടിയില്‍
ബെന്‍സ് കാറില്‍ വന്നിറങ്ങിയ
മുസ്തഫാ ഹാജിക്കുള്ള ഖബര്‍
കുഴിക്കുകയാണ് ഖാദര്‍
ഒസ്സാന്‍ കുഞ്ഞുമുഹമ്മദിന്‍റെ
ഖബറിനടുത്തായിട്ടാണ്
മുസ്തഫാഹാജി ഉറങ്ങാന്‍ പോകുന്നത്
ജീവിതത്തില്‍ അകന്നു
നിന്നവരാണ്
മരണത്തിന്‍റെ മണ്ണില്
വേലികെട്ടില്ലാതെ-
പരസ്പ്പരം കഥകള്‍
പറഞ്ഞുറങ്ങാന്‍ പോകുന്നത്
Saturday, 15 June 2013
ഇന്നലെ
*********
നക്ഷത്ര രാത്രികളെ കാവല്‍ നിര്‍ത്തി
കിനാവുകളുടെ തടവറയില്‍
വിദൂരതയുടെ അങ്ങേയറ്റത്ത്
പ്രണയത്തിന്‍റെ പുലരികള്‍
പൂവിടുന്നതും നോക്കിനിന്ന
ഇന്നലകളുടെ നിദ്രകള്‍ ...
വരണ്ട ജീവിതത്തില്‍
പെയ്തു തോര്‍ന്ന ഒരു-
മഴയുടെ നേര്‍ത്ത ഓര്‍മ്മകളാണ്
ഇന്നലകളെ വീണ്ടും നനച്ചു-
ണര്‍ത്തുന്നത്..
നനഞ്ഞ വഴികളില്-
തെളിഞ്ഞു വന്ന കാല്‍പ്പാടുകളില്‍
പാദസരത്തിന്‍റെ നിഴലുകള്‍
അടയാളമിട്ടിരുന്നു
പിന്നെയും കണ്ടു
അലസമായി ഒഴുകി നടന്ന
മുടിയിഴകള്‍
വാടിയ പൂവില്‍ നിറഞ്ഞ
കാച്ചെണ്ണയുടെ ഗന്ധം
മിഴികളുടെ ഒളിച്ചു നോട്ടവും
ആരവങ്ങളിലാതെ വന്ന
മഴയോട് ചേര്‍ന്നിരുന്നു
സ്വപ്നങ്ങള്‍കണ്ട ഇന്നലകളില്‍
നീയും ഞാനും മാത്രമായിരുന്നു
ഒറ്റക്കുള്ള ഒരു തിരിച്ചുപോക്ക്
സാധ്യമല്ലെനിക്ക്
ഒരു നിഴല്‍ പുറകില്
നില്‍ക്കുന്നുണ്ട്
അത് ഇന്നലകളിലെ
നിന്‍റെ രൂപമാണ്
ഇന്നലകള്‍ക്കെന്നും
നോവിന്‍റെ കുളിരാണ് ..
*********
നക്ഷത്ര രാത്രികളെ കാവല്‍ നിര്‍ത്തി
കിനാവുകളുടെ തടവറയില്‍
വിദൂരതയുടെ അങ്ങേയറ്റത്ത്
പ്രണയത്തിന്‍റെ പുലരികള്‍
പൂവിടുന്നതും നോക്കിനിന്ന
ഇന്നലകളുടെ നിദ്രകള്‍ ...
വരണ്ട ജീവിതത്തില്‍
പെയ്തു തോര്‍ന്ന ഒരു-
മഴയുടെ നേര്‍ത്ത ഓര്‍മ്മകളാണ്
ഇന്നലകളെ വീണ്ടും നനച്ചു-
ണര്‍ത്തുന്നത്..
നനഞ്ഞ വഴികളില്-
തെളിഞ്ഞു വന്ന കാല്‍പ്പാടുകളില്‍
പാദസരത്തിന്‍റെ നിഴലുകള്‍
അടയാളമിട്ടിരുന്നു
പിന്നെയും കണ്ടു
അലസമായി ഒഴുകി നടന്ന
മുടിയിഴകള്‍
വാടിയ പൂവില്‍ നിറഞ്ഞ
കാച്ചെണ്ണയുടെ ഗന്ധം
മിഴികളുടെ ഒളിച്ചു നോട്ടവും
ആരവങ്ങളിലാതെ വന്ന
മഴയോട് ചേര്‍ന്നിരുന്നു
സ്വപ്നങ്ങള്‍കണ്ട ഇന്നലകളില്‍
നീയും ഞാനും മാത്രമായിരുന്നു
ഒറ്റക്കുള്ള ഒരു തിരിച്ചുപോക്ക്
സാധ്യമല്ലെനിക്ക്
ഒരു നിഴല്‍ പുറകില്
നില്‍ക്കുന്നുണ്ട്
അത് ഇന്നലകളിലെ
നിന്‍റെ രൂപമാണ്
ഇന്നലകള്‍ക്കെന്നും
നോവിന്‍റെ കുളിരാണ് ..
Wednesday, 12 June 2013
നാടും ,കാടും
*************
പോഷകാഹാരം-
വാങ്ങി അച്ഛന്‍
അമ്മിഞ്ഞപ്പാലും -
പിന്നെ കുപ്പിപ്പാലും
ഹോര്‍ലിക്സും നല്‍കി
അമ്മ ..
അമ്മിഞ്ഞപ്പാലില്ലാതെ
അച്ഛനില്ലാതെ
പതിനാലു തികയാത്ത
ശലഭങ്ങള്‍
പെറ്റിട്ട കുഞ്ഞുങ്ങളോട്
നിങ്ങള്‍ അട്ടപ്പാടിയുടെ
സന്തതികളാണല്ലോ എന്ന്
നാട്ടിലെ ദൈവങ്ങള്‍ ഒക്കെ
വെളുത്തവരാണ്
കാട്ടിലെ തൊലി കറുത്ത
ദൈവങ്ങള്‍ എന്നോ
ആത്മഹത്യ ചെയ്തു
*************
പോഷകാഹാരം-
വാങ്ങി അച്ഛന്‍
അമ്മിഞ്ഞപ്പാലും -
പിന്നെ കുപ്പിപ്പാലും
ഹോര്‍ലിക്സും നല്‍കി
അമ്മ ..
അമ്മിഞ്ഞപ്പാലില്ലാതെ
അച്ഛനില്ലാതെ
പതിനാലു തികയാത്ത
ശലഭങ്ങള്‍
പെറ്റിട്ട കുഞ്ഞുങ്ങളോട്
നിങ്ങള്‍ അട്ടപ്പാടിയുടെ
സന്തതികളാണല്ലോ എന്ന്
നാട്ടിലെ ദൈവങ്ങള്‍ ഒക്കെ
വെളുത്തവരാണ്
കാട്ടിലെ തൊലി കറുത്ത
ദൈവങ്ങള്‍ എന്നോ
ആത്മഹത്യ ചെയ്തു
Subscribe to:
Posts (Atom)