Pages

Sunday, 29 April 2012

യേശു ദേവന്റെ
ശിരസിലിരിക്കുന്ന
മുള്‍ക്കിരീടം .
 നോഹയുടെ പേടകത്തില്‍
കയറാതെ പോയ കാക്കകളുടെ
അനന്തരാവകാശികളെ നോക്കി പറഞ്ഞു

ഇതെന്‍റെ ധര്‍മ്മമാണ്

ചെയ്തുപോയ പാതകത്തില്‍ നിന്നും
കരകയറാതെ ഇന്നും കാക്കകളുടെ
അന്തരവകാശികള്

ജര്‍മ്മന്‍ തോക്കുകളില്‍
അസ്തമിച്ച ജീവനുകളുടെ
പ്രേതങ്ങള്‍ക്ക് വാതില്‍
തുറന്നു കൊടുത്തുകൊണ്ട്
ഹിറ്റ്ലറുടെ ശിരസ്സ് പിളര്‍ത്തി
പുറത്തുകടന്ന വെടിയുണ്ടയും
അത് തന്നെ പറഞ്ഞു ...

വാതില്‍ തുറക്കുന്നതും കാത്തു
ചില പ്രേതങ്ങള്‍ ഇന്നും കാത്തിരിക്കുന്നു ..

ഉറക്കം ഉണര്‍ന്നാല്‍
പ്രവാചകന്റെ പുണ്ണ്യ മേനിയില്‍
ഈന്തപ്പനയോലയുടെ ശേഷിപ്പ്
തെളിഞ്ഞു നില്‍ക്കുമെന്ന് പ്രസംഗിച്ച
ഒരു അനുചരന്‍റെ വിയര്‍പ്പ്‌ ഒപ്പാന്‍
വിദേശ വാഹനം

മാനവികതക്ക് വേണ്ടി
വിറ്റതു ആ പ്രവാചകന്‍റെ
അധ്യാപനങ്ങള്‍ തന്ന ധര്‍മ്മങ്ങളെ

ഗാന്ധിജിയുടെ നെഞ്ച്
തകര്‍ത്ത വെടിയുണ്ട മാത്രം പറഞ്ഞു
ഇതെന്‍റെ ധര്‍മ്മമേയല്ല..






















Friday, 27 April 2012

മുറ്റത്തെ കല പില ശബ്ദങ്ങള്‍
എന്റെ ആത്മാവിനെ കുത്തി
 നോവിക്കുന്നു ...

എരിഞ്ഞു തീരും
ചന്ദനത്തിരിതന്‍ ആത്മാവ്
ചാരമായി തീരും നേരം
എന്റെ മന്ജ്ജല്‍ വരും

കരയരുത്
എന്റെ വിയര്‍പ്പ്
ആസ്വദിച്ച പ്രിയതമയോട്
ആദ്യ ഒസിയത്ത് ,

അലക്ഷ്യമായ വസ്ത്രം
ധരിച്ചു നീ അട്ടഹസിക്കുമ്പോള്‍
വസ്ത്രം തരുന്ന വിടവില്‍ക്കൂടി
നിന്റെ മേനിയില്‍ ചില കണ്ണുകള്‍
സ്വയഭാഗം ചെയ്യാന്‍ ഒരു മറ തേടും ..


എന്റെ ഖബറില്‍ പിടിമണ്ണിടുന്ന
മക്കളോട്

മണ്ണിനു വേണ്ടി
കൊല വിളി നടത്തരുത്
ഈ മൈലാഞ്ചിക്കടിനു താഴെ
മറ്റൊരു വീടൊരുങ്ങുന്നു
നിങ്ങള്‍ക്കും ..


ഓര്‍മകളില്‍ നെടുവീര്‍പ്പിന്‍
നിശ്വാസം ഏകാന്തതയില്‍
കൂട്ടുവരുമ്പോള്‍ എന്നെ
സ്മൃതി പഥങ്ങളില്‍ കൊണ്ടുവരുന്ന
സുഹൃത്തുക്കളോട്

ഞാന്‍ നിങ്ങള്ക്ക് പകുത്തു തന്നത്
എന്റെ ഹൃദയത്തെയായിരുന്നു..







Tuesday, 24 April 2012

ആഴം
---------
സമുദ്രത്തിന് ആഴമളക്കാന്‍
അളവുകോല്‍ പ്രപഞ്ചത്തിലില്ല

അമ്മയുടെ സ്നേഹത്തിനും !!!
--------------------------------------------

അകലം
-----------
രണ്ടു വിരലിന്‍ ഇടയിലുള്ള
അകല്‍ച്ച മാത്രം
ഹൃദയം കൊണ്ടടുത്തവരുടെ
പിണക്കത്തിന് !!!!
--------------------------

പ്രണയം
-------------
പുഴക്കപ്പറത്തു
പ്രണയമുണ്ടായിരുന്നുവെന്ന്
കടത്ത് തോണിയറിഞ്ഞത്
ഇന്നലെ പെയ്ത മഴയില്‍
ഒരുകുടക്കീഴില്‍ ഒരു ഹൃദയമായി
ചെര്‍ന്നിരിന്നപ്പോള്‍ !!!!
-------------------------------

വിശപ്പ്‌
------------
വേനലവധിയില്‍
ഉച്ചക്കഞ്ഞി പാത്രത്തിനും
അവധിക്കാലമായതിനാല്‍
എപ്പഴോ കത്തിയെരിഞ്ഞ
തീയുടെ ശേഷിപ്പില്‍
അടുപ്പ് അനാഥമായ വീട്ടില്‍
വിശപ്പിന്റെ വിളിക്കുത്തരം നല്‍കുന്നത്
അടുത്ത വീട്ടിലെ ഔദാര്യം ...
------------------------------------------

മരണം
----------
വരുന്ന വിവരത്തിനു
കത്തെഴുതിയില്ല

വരുത്തില്ലെന്ന് വാശിപിടിചാലോ
അതുകൊണ്ടാകാം

ഉറങ്ങിക്കിടന്ന അച്ഛനെ
ഉണര്‍ത്താതെ കൊണ്ടുപോയത് !!!
---------------------------------------------------

















Sunday, 22 April 2012

നിന്‍ കുപ്പിവള
കിലുക്കി ഉണര്‍ത്തിയത്
കവിതകള്‍ ഉറങ്ങിക്കിടന്ന
എന്‍ ഹൃദയത്തെ ..

നീ പാടിയുണര്ത്തിയത്
എഴുതാന്‍ ബാക്കി വെച്ച
എന്‍ പ്രണയ ഗീതങ്ങളെ ..

ഉറക്കം പരിഭവിക്കും
രാവുകളില്‍ നാണത്താല്‍
മുഖം മറയ്ക്കും നിലാവിന്‍
ഭംഗിയില്‍ നിന്‍ മുഖം എന്‍
സ്മൃതിപഥങ്ങള്‍ക്ക്
ഉന്മാദ ലഹരി ..

പൊട്ടിയ വളകള്‍
പ്രണയ കാവ്യങ്ങള്‍ എഴുതിയ
എന് ഹൃദയം കൊണ്ട്
പൊതിഞ്ഞു വെച്ചത്
നഷ്ട പ്രണയത്തിന്‍
കവിതകള്‍ രചിക്കാനല്ല ..

ഒരിക്കല്‍ നീ തിരിഞ്ഞു
നോക്കുമ്പോള്‍
ഉദയ സൂര്യന്‍റെ പ്രഭ പോലെ
നിലാമഴ പോലെ
എന്‍ പ്രണയവും
സത്യമായിരുന്നു എന്ന്
നിന്‍ നെഞ്ചകം നിന്നോട്
പറയുന്നതിനുവേണ്ടി











Saturday, 21 April 2012

അന്‍പതേക്കറിലേക്ക്
അഞ്ചു സെന്റിലെ
സര്‍വ്വേക്കല്ല് ചാഞ്ഞു വീണപ്പോള്‍
അതിരുകെട്ടി അടച്ച
അയല്‍പക്കത്തെ ജന്മിയെ
ശപിച്ച ഉമ്മയോട്‌ ഉപ്പ പറഞ്ഞത്

ജന്മഭൂമിയുടെ നടുഭാഗം
വന്മതില്‍ കെട്ടിയടച്ച
ഇസ്രായേലിന്‍റെ
ക്രൂരതയില്‍ വിലപിക്കുന്ന
ഫലസ്തീനിന്‍ ജനതയുടെ
കണ്ണുനീരിന്റെ കഥകളെക്കുറിച്ച് .....
















Friday, 20 April 2012

ഇന്നലെ ഞാന്‍ കണ്ടു ആമുഖം ....

ഒരിക്കല്‍ ഒരു  യാത്രയില്‍ മൌനത്തിന്‍ ഇടവേളകള്‍ നല്‍കാതെ പരിചയത്തിന്‍ മണിമുഴക്കം കേല്‍പ്പിച്ചു     ഒടുവില്‍ പാതിവഴിയില്‍ യാത്ര പറഞ്ഞു പോയ  ആമുഖം ..
പറയാന്‍ ബാക്കിവെച്ച  വേദനകള്‍ സ്വയം അടക്കം ചെയ്ത എന്‍ കല്ലറയില്‍ സാന്ത്വനത്തിന്റെ മെഴുകിതിരി വെട്ടവുമായി  ആ സുന്ദര മുഖം  ഇന്നീ കല്ലറയില്‍ വെളിച്ചവുമായി നില്‍ക്കുന്നു ... നന്ദി പറയാന്‍ അര്‍ഹനല്ല ഞാന്‍ ,

കാലത്തിന്റെ കൈവിരല്‍ തട്ടി അണയാതിരിക്കട്ടെ  ആ ദിവ്യ പ്രകാശം ...