Pages

Monday 31 October 2011


കര്‍ഷകന്‍റെ കണ്ണുനീരാണിന്നു
കേരളം....

കടം കയറി
കഴുത്തില്‍ കയറിട്ട
... കര്‍ഷകന്‍റെ ആത്മാവ്
വിലപിക്കുന്ന കേരളം ....

കണ്ടിട്ടില്ലാത്ത മുഖങ്ങളെ
കത്തി കയറ്റി
കാഷുവാങ്ങുന്ന
കാപാലികരുടെ
കേരളം ......

കണ്ണുനീരിനും 'കളള്
കല്യാണത്തിനും 'കളള്
പിറവിക്കും ' കളള്
പിറന്നാളിനും 'കളള്
കള്ളിലാണിന്നു
കേരളം .....

പീഡനം....
പാടിപ്പഴകിയ
പാട്ടുപോലെയാണിന്നു
കേരളം ...

അച്ഛന്‍ പീഡനം
കാമുക പീഡനം
കാമറ പീഡനം

ഭര്ത്യ പീഡനം
ഭാര്യ പീഡനം
അവിഹിത പീഡനം
പലിശപ്പീഡനം
പോലിസ് പീഡനം....

ഇനിയും കഥകള്‍
ബാക്കി ...

പുഴകളുടെ
പുഞ്ചിരിയും
പാടങ്ങളുടെ
പച്ചപ്പും
പൂക്കളുടെ
പുന്നാരവും
കഥകളിലും
കവിതകളിലും
കണ്ടുകൊണ്ട്
കരയുന്ന കേരളം .....
See more

2 comments:

  1. നികുതിപ്പണം കൊണ്ട്
    തടിച്ചു വീര്‍ക്കുന്ന
    ജനപ്രതിനിധികള്‍
    അഴിഞ്ഞാടുന്ന കേരളം...

    നല്ല വരികള്‍.....അഭിനന്ദനങ്ങള്‍..

    ReplyDelete
  2. നല്ല വരികള്‍ ...ഭാവുകങ്ങള്‍ .......!!!!

    ReplyDelete